
'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി
ചെന്നൈ: ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നു എന്ന പരാതിയുമായി നടി ലക്ഷ്മി വാസുദേവന്‍. തമിഴ്- തെലുങ്ക് മിനി സ്‌ക്രീന്‍ താരമായ ലക്ഷ്മി വാസുദേവന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ദുരനുഭവം വെളിവാക്കി രംഗത്തെത്തിയത്. തട്ടിപ്പുകാര്‍ തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും നടി പറയുന്നു.
ഒരിക്കല്‍ തന്റെ ഫോണിലേക്ക് വന്ന ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കാവുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്ക് അയച്ചു എന്നും നടി ലക്ഷ്മി വാസുദേവന്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നു.

Image Credit: Instagram@Lakshmi Vasudevan
സെപ്തംബര്‍ 23 നാണ് സംഭവം വിവരിച്ച് ലക്ഷ്മി വാസുദേവന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സെപ്തംബര്‍ 11 ന്, എനിക്ക് 5 ലക്ഷം രൂപ ക്യാഷ് പ്രൈസ് ലഭിച്ചതായി ഒരു സന്ദേശം ലഭിച്ചു. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അടുത്ത നിമിഷം, എന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു.

Image Credit: Instagram@Lakshmi Vasudevan
പക്ഷേ മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ 50,000 രൂപ ലോണ്‍ എടുത്തതായി സന്ദേശങ്ങള്‍ ലഭിക്കുന്നത് വരെ അക്കാര്യം എനിക്ക് മനസ്സിലായിരുന്നില്ല. പിന്നാലെ പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീലമായ ശബ്ദ സന്ദേശങ്ങള്‍ തനിക്ക് ലഭിക്കാന്‍ തുടങ്ങി.
എല്ലാം നേരത്തെ തീരുമാനിച്ചതായിരുന്നു... ഇത് അച്ചടക്കമില്ലായ്മയാണ്; ഗെലോട്ടിനെതിരെ അജയ് മാക്കന്

Image Credit: Instagram@Lakshmi Vasudevan
അതിനിടെ, എന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ എന്റെ എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്‍പ്പെടെ എന്റെ കോണ്‍ടാക്റ്റുകളിലേക്ക് അയച്ചതായി ഞാന്‍ മനസ്സിലാക്കി, പൊട്ടിക്കരഞ്ഞുകൊണ്ട് നടി പറഞ്ഞു. സെക്കന്ദരാബാദ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് ലക്ഷ്മി വാസുദേവന്‍ പറഞ്ഞു.
മാപ്പ് കൊണ്ട് കാര്യമില്ല.. മുന്പും പരാതികള്, കടുത്ത നടപടി?; ശ്രീനാഥ് ഭാസിക്കെതിരെ കെ.എഫ്.പി.എ

Image Credit: Instagram@Lakshmi Vasudevan
അന്വേഷണം പുരോഗമിക്കുന്നതായും ലക്ഷ്മി വാസുദേവന്‍ അറിയിച്ചു. ആരും ഇനി ഇത്തരം ചതിയില്‍പ്പെടരുത് എന്ന് അഭ്യര്‍ഥിച്ചാണു വീഡിയോ സന്ദേശം അവസാനിക്കുന്നത്. തമിഴ് സീരിയലകളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാം റീല്‍സിലും സജീവമാണ് ലക്ഷ്മി വാസുദേവന്‍.