'അയാളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിപ്പിച്ചു'; സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര
മുംബൈ: സംവിധായകനും നടനുമായ സാജിദ് ഖാനെതിരെ മീടു ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാജിദ് ഖാന്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നും ഇതുവരെ തനിക്ക് ഇത് പുറത്ത് പറയാന്‍ ധൈര്യമില്ലായിരുന്നു എന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു നടിയുടെ പ്രതികരണം.
സാജിദ് ഖാനെതിരെ ലൈംഗികാതിക്രമവും ക്രിമിനല്‍ ഭീഷണിയും ആരോപിച്ച് ഷെര്‍ലിന്‍ ചോപ്ര മുംബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മീടുവിന് ശേഷം ഒരുപാട് സ്ത്രീകള്‍ അനുഭവം പങ്ക് വെക്കാന്‍ മുന്നിട്ടിറങ്ങി എന്നും അതാണ് തനിക്ക് ധൈര്യം തന്നത് എന്നും ഷെര്‍ലിന്‍ ചോപ്ര കൂട്ടിച്ചേര്‍ത്തു. സാജിദ് ഖാനെ ജയിലില്‍ അടയ്ക്കണം എന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

ഷെര്‍ലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... സാജിദ് ഖാനെതിരെ ലൈംഗിക ചൂഷണത്തിനും ബലപ്രയോഗത്തിനും ഭീഷണിപ്പെടുത്തിയതിനും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയപ്പോള്‍ ഈ സംഭവം എപ്പോഴാണ് എന്നായിരുന്നു പൊലീസ് എന്നോട് ആദ്യം ചോദിച്ചത്. ഇത് 2005 ല്‍ സംഭവിച്ചതാണ്. പിന്നീട് പരാതി നല്‍കാന്‍ എന്തുകൊണ്ടാണ് ഇത്ര വൈകിയത് എന്നായിരുന്നു പൊലീസ് ചോദിച്ചത്.

സാജിദ് ഖാനെപ്പോലൊരു പ്രമുഖനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കാനുള്ള ധൈര്യം എനിക്ക് അന്നുണ്ടായിരുന്നില്ല. 2018 ലെ മീടു മൂവ്‌മെന്റിന് ശേഷം സ്ത്രീകള്‍ അവരുടെ കഥകള്‍ പങ്കുവെക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോഴാണ് എനിക്ക് ധൈര്യം വന്നത്, എന്നും ഷെര്‍ലിന്‍ ചോപ്ര കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ഒരു ദിവസം എത്ര തവണ സെക്സില്‍ ഏര്‍പ്പെടുന്നു, എത്ര കാമുകന്മാരുണ്ട് എന്നിങ്ങനെ ചിലരോട് സെക്സിനെ കുറിച്ച് സാജിദ് ഖാന്‍ ചോദിച്ചു. അയാളുടെ ജനനേന്ദ്രിയത്തില്‍ എന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സ്പര്‍ശിച്ചു. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഒരു സ്ത്രീക്ക് തന്റെ വേദന പങ്കുവയ്ക്കാന്‍ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യമെന്ന് ഷെര്‍ലിന്‍ പറയുന്നു.

തീര്‍ച്ചയായും കഴിയും എന്നാണ് അതിനുള്ള മറുപടി എന്നും അന്ന് ധൈര്യം ഇല്ലായിരുന്നു, പക്ഷെ ഇന്നുണ്ട് എന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ഇന്ന് സാജിദ് ഖാനോ രാജ് കുന്ദ്രയോ ആകട്ടെ, അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, എനിക്ക് അവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു, എന്നായിരുന്നു ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

എന്നാല്‍ സാജിദ് ഖാനെതിരെ വീഡിയോ ദൃശ്യങ്ങളൊന്നും തെളിവായിട്ടില്ല എന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ഒരു പ്രൊഫഷണല്‍ മീറ്റിംഗിനിടെ നടന്ന സംഭവമായതിനാല്‍ അന്ന് ഒളിക്യാമറ കൈവശം വെച്ചിട്ടില്ലായിരുന്നു എന്നാണ് ഷെര്‍ലിന്‍ ചോപ്ര ഇതിനെ കുറിച്ച് പറയുന്നത്. സാജിദ് ഖാന്‍ തന്നേക്കാള്‍ എത്രയോ ഉയരത്തിലാണ് എന്നും ഷെര്‍ലിന്‍ ചോപ്ര ചൂണ്ടിക്കാട്ടി.

ഷാരൂഖ് ഖാനോടും സല്‍മാന്‍ ഖാനോടും ഏറെ അടുപ്പമുള്ള ഫറാ ഖാന്റെ സഹോദരനാണ് അയാള്‍. അത്തരത്തിലൊരു ആള്‍ക്കെതിരെ സത്യം തെളിയിക്കാന്‍ തനിക്കെന്ത് വഴിയാണ് ഉള്ളത് എന്നും ഷെര്‍ലിന്‍ ചോപ്ര ചോദിക്കുന്നു. എന്റെ പക്കലുള്ള ഏത് വിവരവും അവതരിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഇതെല്ലാം ക്യാമറയില്‍ ഉണ്ടോ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഇല്ലെന്നാണ് മറുപടി.

കാരണം പ്രൊഫഷണല്‍ മീറ്റിംഗുകള്‍ക്ക് ഞങ്ങള്‍ സ്‌പൈ ക്യാമറ കൊണ്ടുപോകാറില്ല. പക്ഷേ ഇത് സാജിദ് ഖാന് അദ്ദേഹത്തിന്റെ കാര്യംസാധത്തിനുള്ള മീറ്റിംഗുകള്‍ മാത്രമായിരുന്നു, ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ഹാര്‍വി വെയ്ന്‍സ്റ്റീനെ 23 വര്‍ഷം തടവിന് ശിക്ഷിച്ചതുപോലെ, സാജിദ് ഖാനും ജയിലിലാകണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും ഷെര്‍ലിന്‍ വ്യക്തമാക്കി.

തന്റെ സുഹൃത്തുക്കളില്‍ ചിലരോട് ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുടുംബവുമായി ഇക്കാര്യം പങ്കുവെച്ചിട്ടില്ല എന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. ആ സമയത്ത് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍, എന്റെ കുടുംബം വളരെ അസ്വസ്ഥരായിരുന്നു. അതിനിടയില്‍ ഇക്കാര്യം പറഞ്ഞ് അവരെ കൂടുതല്‍ വിഷമിപ്പിക്കാന്‍ ഞാന്‍ തയ്യാറാല്ലായിരുന്നു, ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.












Click it and Unblock the Notifications