• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

പനാജി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായിരിക്കുകയാണ്. നിരവധി വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ക്ക് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ അത് മാത്രമല്ല പ്രതികളിലൊരാളായ സുധീര്‍ സംഗ്വാനുമായി സൊനാലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും, ഇരുവരും വിവാഹിതരായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പോലീസ് ഈ രണ്ട് കാര്യങ്ങളും അന്വേഷിച്ച് ഉറപ്പിച്ചിരിക്കുകയാണ്. പുതിയൊരു വെളിപ്പെടുത്തലും ഇതിനിടെ സൊനാലിയുടെ ബന്ധുവില്‍ നിന്നുണ്ടായിരിക്കുകയാണ്. ഇതിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

സുധീര്‍ സംഗ്വാന്‍ ക്രിമിനലാണെന്ന് സൊനാലിയുടെ അടുത്ത ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ മുമ്പും സൊനാലിയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയിട്ടുണ്ടെന്ന് സൊനാലിയുടെ സഹോദരിയുടെ മക്കള്‍ പറയുന്നു. സൊനാലിയുടെ സ്വത്തുക്കളില്‍ കണ്ണുവെച്ചായിരുന്നു സുധീര്‍ ഇതെല്ലാം ചെയ്തിരുന്നതെന്ന് സഹോദരിയുടെ മക്കളായ വികാസ് സിംഗ് മാറും സച്ചിന്‍ ഫോഗട്ടും പറയുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് സൊനാലിയെ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുധീര്‍ അറസ്റ്റിലായത്.

2

മയക്കുമരുന്ന് ഉപയോഗിച്ച് സൊനാലിയെ കൊല്ലാനായി കുറച്ച് കാലമായി സുധീര്‍ ശ്രമിക്കുന്നുണ്ട്. പുഡ്ഡിംഗില്‍ മയക്കുമരുന്ന് കലര്‍ത്തി സുധീര്‍ നേരത്തെ സൊനാലിക്ക് നല്‍കിയിരുന്നു. ഇത് മരിക്കുന്നതിന് രണ്ട് മാസം മുമ്പ് നടന്ന സംഭവമാണ്. അവന് സ്വത്തുക്കളായിരുന്നു വേണ്ടതെന്നും വികാസും സച്ചിനും പറയുന്നു. അതേസമയം കുടുംബത്തില്‍ നിന്ന് വീണ്ടും വെളിപ്പെടുത്തല്‍ വന്നതോടെ കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള സാധ്യതയേറുകയാണ്. നേരത്തെ സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് രഹസ്യാത്മക റിപ്പോര്‍ട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഹരിയാന ഡിജിപിക്ക് അയച്ചിരുന്നു.

3

ഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബഒരു ഗ്യാങ് തോക്കുകളുമായെത്തി, 11 മില്യണ്‍ ചോദിച്ചു, ബന്ദിയാക്കി, ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോഗ്ബ

ആവശ്യം വന്നാല്‍ സിബിഐക്ക് കേസ് വിടുമെന്നാണ് പ്രമോദ് സാവന്ത് പറഞ്ഞത്. ഉത്തര ഗോവയിലെ റെസ്‌റ്റോറന്റ് ഉടമയെയും മയക്കുമരുന്ന് വില്‍പ്പനക്കാരനെയുമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരാണ് പ്രതികളായ സുധീറിനും സുഖ്വീന്ദറിനും മയക്കുമരുന്ന് വിതരണം ചെയ്തത്. സൊനാലി സുധീറിനോട് ഫാം ഹൗസില്‍ നിന്ന് പുറത്തുപോവാന്‍ ആവശ്യപ്പെട്ടു. ഇനി അവിടെ താമസിക്കേണ്ടെന്നും പറഞ്ഞതാണ്. എന്നാല്‍ ഇവരെ ശാന്തയാക്കി നിര്‍ത്തിയാണ് സുധീര്‍ ഇവിടെ തുടര്‍ന്നതെന്നും വികാസ്, സച്ചിന്‍ എന്നിവര്‍ പറയുന്നു.

4

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍

സൊനാലിയുടെ ഗുരുഗ്രാമിലുള്ള ഫാംഹൗസ് സുധീര്‍ സംഗ്വാന്‍ തട്ടിയെടുക്കുകയായിരുന്നു. സ്വന്തം പേരിലേക്ക് അത് മാറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. സൊനാലിയുടെ കുടുംബത്തിന് അവരുടെ ഗോവ സന്ദര്‍ശനത്തെ കുറിച്ച് അറിയില്ലായിരുന്നു. ആദ്യം ചണ്ഡീഗഡിലേക്കും പിന്നീട് ഗുരുഗ്രാമിലേക്കുമാണ് സൊനാലിയെ പ്രതികള്‍ കൊണ്ടുപോയത്. അവിടെ നിന്നാണ് ഗോവയിലേക്ക് പോയത്. സൊനാലിയുടെ സുരക്ഷാ ഗാര്‍ഡിനോട് ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ തങ്ങാനായിരുന്നു ഇവര്‍ ആവശ്യപ്പെട്ടതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

5

സുധീറിന്റെ വിശ്വസ്തരിലൊരാളയ ശിവം ഇതേ ഫാം ഹൗസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായിരുന്നു. എന്നാല്‍ ചില രേഖകളും ലാപ്പ്‌ടോപ്പും മോഷ്ടിച്ചതിന് ഇയാള്‍ ഒളിവിലായിരുന്നു. പോലീസ് ഇയാളെ പിടിക്കുമെന്നത് കൊണ്ടാണിത്. സൊനാലിയുടെ സ്റ്റാഫിലുണ്ടായിരുന്ന എല്ലാവരെയും സുധീര്‍ ഒഴിവാക്കി. പകരം അയാളുടെ ആളുകളെയാണ് അവിടെ നിയമിച്ചത്. ജിന്ദ് ആണ് സുധീറിന്റെ ജന്മദേശം. ഭാര്യയുമായി തെറ്റിയാണ് ഇവിടെയെത്തിയത്. സുധീര്‍ ബാങ്കിനെ പറ്റിച്ച് നടക്കുന്നയാളാണ്. വായ്പയെടുത്ത് മുങ്ങി. തന്റെ കുടുംബം അയാളുമായി അടുപ്പത്തിലായിരുന്നില്ല. താന്‍ പ്രവാസിയായ ബിസിനസുകാരനാണ് എന്നാണ് സ്വയം പരിചയപ്പെടുത്തിയതെന്നും സൊനാലിയുടെ ബന്ധുക്കള്‍ പറഞ്ഞു.

6

അതേസമയം സൊനാലിക്ക് നല്‍കിയത് എംഡിഎംഎ ആണെന്ന് സുധീര്‍ സമ്മതിച്ചു. ദ്രാവകരൂപത്തിലാണ് ഇത് നല്‍കിയത്. കര്‍ളീസ് റെസ്റ്ററന്റ് ഉടമ ഹോട്ടലില്‍ മയക്കുമരുന്ന് ലഭ്യമാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. സൊനാലിയെ താനും സുഖ്വീന്ദറും ചേര്‍ന്നാണ് കര്‍ളീസിലേക്ക് കൊണ്ടുപോയതെന്ന് സുധീര്‍ പറഞ്ഞു. സുഖ്വീന്ദറാണ് മയക്കുമരുന്ന് വാങ്ങാന്‍ തന്നെ സഹായിച്ചത്. ഹോട്ടലിലെ റൂം ബോയിയാണ് മയക്കുമരുന്ന് എത്തിച്ച് കൊടുത്ത്. 5000, 7000 എന്നിങ്ങനെയാണ് ഇവര്‍ രണ്ടുപേരും ഇതിനായി നല്‍കിയത്.

സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!

English summary
actress sonali phogat case: accused mixed drugs in sonali's pudding reveals relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X