• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!

Google Oneindia Malayalam News

മുംബൈ: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതികളിലൊരാളെ സൊനാലി വിവാഹം കഴിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇവര്‍ മാരക വിഷമുള്ള മെഥ് എന്ന മയക്കുമരുന്ന് ഇത്രയും നല്ല ബന്ധത്തിലാണെങ്കില്‍ നല്‍കി എന്നത് ദുരൂഹമായി തുടരുകയാണ്.

അത് മാത്രമല്ല രണ്ട് മണിക്കൂര്‍ നേരത്തെ ഹോട്ടലിലെ ശുചിമുറിയിലേക്ക് ഇവരെ പ്രതികള്‍ ചേര്‍ന്ന് കൊണ്ടുപോയിട്ടുണ്ട്. എന്താണ് അവിടെ സംഭവിച്ചതെന്ന കാര്യത്തിലും പോലീസിന് വിവരം ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം പല കാര്യങ്ങളിലും വേണ്ടി വരുമെന്നാണ് സൂചന. വിശദമായ വിവരങ്ങളിലേക്ക്....

1

സൊനാലിയുടെ കേസിന്റെ ആഴങ്ങളിലേക്ക് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പ്രതികളിലെരാളുമായി അടുത്ത ബന്ധമാണ് സൊനാലിക്കുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സൊനാലിയുടെ അസിസ്റ്റന്റുമാരാണ് രണ്ട് പ്രതികളും. ഇതിലൊരാളായ സുധീര്‍ സംഗ്വാനുമായി സൊനാലിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ വിവാഹം കഴിച്ചതായി സംശയിക്കുന്നുണ്ട്. ഗുരുഗ്രാം സൊസൈറ്റിയില്‍ ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ദൃക്‌സാക്ഷികളുമുണ്ട്.

2

കേസില്‍ പോലീസിന് സമ്മര്‍ദമേറുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ഗുഡ്ഗാവ് ഗ്രീന്‍സ് സൊസൈറ്റിയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്‌മെന്റിന്റെ രേഖകളില്‍ സുധീര്‍ തന്റെ ഭാര്യയായി സൊനാലിയെയാണ് കാണിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ സെക്ടര്‍ 102 ആണ് ഈ ഫ്‌ളാറ്റുള്ളത്. ഇതോടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് നടന്നതെന്ന ശക്തമായ സൂചനയാണ് ലഭിക്കുന്നത്.

3

ഇത്രയും മോഡേണ്‍ ആയി അരി ചേറുകയാണോ; പൂര്‍ണിമയുടെ പുതിയ ലുക്ക് വന്‍ വൈറല്‍, ചിരിപ്പിച്ച് കമന്റുകള്‍

ഗോവയിലേക്ക് തിരിക്കും മുമ്പ് സൊനാലിയും സുധീര്‍ സംഗ്വാനും ഇവരുടെ ടാറ്റ സഫാരി കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഒരു ടാക്‌സി വിളിച്ചാണ് വിമാനത്താവളത്തിലേക്ക് പോയത്. കേസില്‍ ദുരൂഹത ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. ഗുഡ്ഗാവ് ഗ്രീന്‍സില്‍ ഫ്‌ളാറ്റ് നമ്പര്‍ 901 ആണ് ഇവരുടെ പേരിലുള്ളത്. മൂന്ന് മാസം മുമ്പാണ് ഈ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. ഇക്കാര്യം പോലീസ് അന്വേഷിച്ച് കണ്ടെത്തുകയും, സ്ഥിരീകരിക്കുകയും ചെയ്തു.

4

സുധീറാണ് ഈ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. അതില്‍ ഭാര്യയുടെ പേരായി രേഖകളിലെല്ലാം സൊനാലിയുടെ പേരാണ് ഉള്ളത്. ഗുഡ്ഗാവ് ഗ്രീന്‍സിലെ ഈ ഫ്‌ളാറ്റി കൃഷ്ണകാന്ത് തിവാരി എന്നയാളുടെ പേരിലാണ്. അതേസമയം സൊനാലിയെ ഇവിടെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് മറ്റ് ഫ്‌ളാറ്റിലെ അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഇടയ്ക്കിടെ സുധീര്‍ സംഗ്വാനെ ഇവിടെ കാണാറുള്ളതായി ഇവരെല്ലാം പറുന്നു. ഇവര്‍ സാധാരണക്കാരെ പോലെയാണ് താമസിച്ചിരുന്നത്. അതുകൊണ്ട് ആര്‍ക്കും അവരെ കുറിച്ച് അറിയുമായിരുന്നില്ല. സൊനാലി മരിച്ച ശേഷമാണ് ഇവിടെ താമസിക്കാറുണ്ടെന്ന് ആളുകള്‍ അറിഞ്ഞത്.

5

അതേസമയം സുധീര്‍ സംഗ്വാന്‍ അടുത്തിടെ ഹിസാറിലെ തെഹസില്‍ ഓഫീസില്‍ എത്തിയിരുന്നതായി സൊനാലിയുമായി അടുത്ത ബന്ധമുള്ള അഭിഭാഷകന്‍ പറയുന്നു. സൊനാലിയുടെ ഇവരുടെ സഹോദരിയുടെയും വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കാണ് സുധീര്‍ എത്തിയത്. സൊനാലി അടുത്തിടെ വിദേശത്തേക്ക് യാത്ര പോയിരുന്നു. പതിനഞ്ച് ദിവസം അവര്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. ഈ സമയം സൊനാലിയുടെ ലോക്കറിന്റെ കാര്യങ്ങള്‍ സുധീറായിരുന്നു നോക്കിയിരുന്നതെന്നും അഭിഭാഷകന്‍ പറയുന്നു.

6

സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍

സാമ്പത്തിക കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഭാഷകന്‍ പറയുന്നത്. സുധീറും സൊനാലിയും ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഭാര്യയും ഭര്‍ത്താവിനെയും പോലെയാണ് കഴിഞ്ഞിരുന്നതെന്ന കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 22നാണ് സൊനാലി ഗോവയിലെത്തിയത്. ഹോട്ടല്‍ അഞ്ജുനയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിങ്കാളാഴ്ച്ച രാത്രിയും അടുത്ത ദിവസം രാവിലെയും ഇവര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍

English summary
actress sonali phogat case: sonali and accused married, document shows they lived as husband and wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X