Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പാലം വലിക്കുമോ? സുമലതയും ജെഡിഎസിന് ആശങ്ക: കർണാടകയില്‍ ധാരണയിലെത്താനാകാതെ എന്‍ഡിഎ

മൈസൂരു: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസും കോൺഗ്രസും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നതെങ്കിലും വലിയ പരാജയമായിരുന്നു കർണാടകയില്‍ നേരിടേണ്ടി വന്നത്. അന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസും ജെഡിഎസും ചേർന്ന സഖ്യമായിരുന്നു അധികാരത്തില്‍. പിന്നാലെ സർക്കാർ വീഴുകയും ബി ജെ പി അധികാരത്തില്‍ വരികയും ചെയ്തു.

കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ വലിയ തിരിച്ചടി നേരിടേണ്ടി വന്നത് ബി ജെ പിക്കും ജെ ഡി എസിനുമാണ്. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ജെ ഡി എസ്, ബി ജെ പി കൂടാരത്തില്‍ എത്തുകയും ചെയ്തു. സഖ്യം രൂപീകരിച്ചെങ്കിലും ജെ ഡി എസിനും ബി ജെ പിക്കും ഇടയില്‍ സീറ്റ് ഉള്‍പ്പെടേയുള്ള വിഷയങ്ങളില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല.

 bjp

എന്‍ ഡി എയിലെ സഖ്യകക്ഷികൾ തമ്മിലുള്ള പരസ്യമായ തർക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. ജെഡി(എസ്)ൻ്റെ പ്രധാന ശക്തികേന്ദ്രങ്ങളായ ഹാസനിലും മാണ്ഡ്യയിലും ഇരു പാർട്ടികളിലെയും വൊക്കലിഗ സമുദായ നേതാക്കൾ തങ്ങളുടെ പാർട്ടികളിലെ സ്ഥാനാർത്ഥികളെ നിർത്താൻ അതാത് പാർട്ടി നേതാക്കളോട് ആവശ്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ രണ്ട് ജില്ലകളിലെയും ബി ജെ പി നേതാക്കൾ ജെ ഡി എസിന് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് വെച്ച് പുലർത്തുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം ജെഡി(എസ്)ൻ്റെ വിജയം പാർട്ടി സംഘടനയെ ബാധിച്ചേക്കാം. വരാനിരിക്കുന്ന താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും സഖ്യം തുടർന്നാൽ തങ്ങളുടെ മോഹങ്ങൾ പാളം തെറ്റിയേക്കുമെന്നാണ് തങ്ങളുടെ ഭയമെന്നാണ് ഹാസനിൽ നിന്നുള്ള ബിജെപി നേതാക്കള്‍ പറയുന്നത്.

നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരമാണ് ഇത്. ഈ സഖ്യം ബിജെപിയെക്കാൾ ജെഡി (എസ്) നാണ് കൂടുതൽ ഗുണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ സഖ്യകക്ഷിയായ ബി ജെ പി വോട്ടു ചോർത്തുമോയെന്ന ആശങ്കയും ജെ ഡി എസ് നേതാക്കള്‍ക്കുണ്ട്.

സീറ്റ് വിഭജനം വിവാദമായതിന് ശേഷം, മാണ്ഡ്യയിൽ നടന്ന ബിജെപി എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി സംഘടനയെക്കുറിച്ച് സംസാരിച്ചതായി ഹാസനിൽ നിന്നുള്ള മുൻ എംഎൽഎയും ബിജെപി ജനറൽ സെക്രട്ടറിയുമായ പ്രീതം ജെ ഗൗഡ പറഞ്ഞു. പാർട്ടി വേദിയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക നേതാക്കളുടെ വികാരം കണക്കിലെടുക്കുന്നില്ലെന്നും ഇരു പാർട്ടികളുടെയും മുതിർന്ന നേതാക്കളാണ് എല്ലാം തീരുമാനിക്കുന്നതെന്നുമാണ് ജെഡി(എസ്) മാണ്ഡ്യ ജില്ലാ ഘടകം പ്രസിഡൻ്റ് ഡി രമേശ് അഭിപ്രായപ്പെടുന്നത്.

അതേസമയം, ബിജെപിയും ജെഡിഎസും തമ്മിലുള്ള ഭിന്നത അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി വക്താവ് എം ലക്ഷ്മണ ആരോപിച്ചു. "ഇതൊരു സ്വാഭാവിക സഖ്യമാണെന്ന് ഞാൻ കരുതുന്നില്ല. തെരഞ്ഞെടുപ്പിൽ ജെഡി(എസ്) പ്രവർത്തകർ ബിജെപിയെ പിന്തുണച്ചേക്കില്ല. നേരെ മറിച്ചും സംഭവിക്കും സ്വാഭാവികമായും ഈ വിള്ളൽ കോൺഗ്രസിന് ഗുണം ചെയ്യും" അദ്ദേഹം വാദിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമേ യഥാർത്ഥ ചിത്രം വെളിപ്പെടുകയുള്ളൂവെന്നാണ് മൈസൂർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസറും ചെയർമാനുമായ കൃഷ്ണ ഹോമ്പൽ പറഞ്ഞു. ഹസ്സനിൽ സഖ്യത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ മാണ്ഡ്യ, ബംഗളൂരു റൂറൽ, തുംകുരു എന്നീ മണ്ഡലങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാണ്ഡ്യയിൽ, 2019 ൽ ജെഡി (എസ്) ശക്തമായി എതിർത്ത സിറ്റിംഗ് എംപി സുമലത അംബരീഷിന് വേണ്ടിയാണ് ബിജെപി പ്രവർത്തകർ അണിനിരക്കുന്നത്. സുമലതയ്ക്ക് ടിക്കറ്റ് നിഷേധിച്ചാൽ, ബിജെപി പ്രവർത്തകർ എന്ത് തീരുമാനിക്കും എന്നത് രസകരമാണ്. മാണ്ഡ്യ ജെ ഡി എസ് ശക്തി കേന്ദ്രവുമാണ്. ഇരുപാർട്ടികളും എങ്ങനെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നറിയാൻ പ്രചാരണം വരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+