Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനി കേസിലെ വിധി: സുപ്രീം കോടതിയുടെ വിശ്വാസ്യത ഉയർത്തുന്ന വിധിയല്ല ഇതെന്ന് സിപിഎം പിബി

അദാനിക്കേസിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതി വിധി പല കാരണങ്ങളാൽ നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്ന് സി പി എം . നിയമപരമായി അധികാരമുള്ള ഏജൻസിയായ സെബി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ത്വരിതഗതിയിൽ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ല. അദാനിയുടെ നിയമവിരുദ്ധ പ്രവൃത്തികളെ കുറിച്ച് 2014ൽ തന്നെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് സെബിയെ അറിയിച്ചതാണെന്നും സി പി എം പിബി ചൂണ്ടിക്കാണിക്കുന്നു.

അദാനിക്കെതിരായ ആരോപണങ്ങൾ സെബി അന്വേഷിച്ചുവരികയാണെന്ന് 2021ൽ പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയതുമാണ്. എന്നാൽ, കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സെബി ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. ഈ പരാതികളുടെ മേൽ സെബി നടപടി എടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കാതെ സെബിയുടെ നിഷേധം കോടതി മുഖവിലയ്‌ക്ക്‌ എടുത്തത്‌ അത്ഭുതകരമാണ്‌.

cpm

മൂന്നാമതായി, ഹിൻഡൻബർഗ്‌ വെളിപ്പെടുത്തലുകളിൽ 'ചട്ട ലംഘനം' ഉണ്ടായിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാനും അതിന്മേൽ നടപടി എടുക്കാനും കേന്ദ്രസർക്കാരിന്‌ അനുമതി നൽകുന്ന വിധിയാണ് വന്നിരിക്കുന്നത്. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയടക്കം ഈ സമീപനം അപകടത്തിലാക്കും. സുപ്രീം കോടതിയുടെ വിശ്വാസ്യത ഉയർത്തുന്ന വിധിയല്ല ഇതെന്നും പി ബി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട്‌ കേന്ദ്രം പുലർത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണെന്നും സി പി എം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന്‌ മുതൽ നിർബന്ധമായും ആധാർ അധിഷ്‌ഠിതമാക്കിയിരിക്കയാണ്‌. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ്‌ ഈ നടപടിയിലൂടെ സർക്കാർ കവർന്നെടുക്കുന്നത്‌.

നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴിൽ കാർഡിന്‌ അവകാശമുണ്ട്‌. ഏതൊരു തൊഴിൽ കാർഡുടമയ്‌ക്കും വർഷം കുറഞ്ഞത്‌ 100 ദിവസത്തെ തൊഴിലിന്‌ അവകാശമുണ്ട്‌. ആധാർ അധിഷ്‌ഠിത വേതന വിതരണത്തിനായി തൊഴിൽ കാർഡുടമയെ യോഗ്യർ, അയോഗ്യർ എന്നിങ്ങനെ രണ്ടായി സർക്കാർ തിരിച്ചിരിക്കയാണ്‌. കഴിഞ്ഞ മൂന്നവർഷ കാലയളവിൽ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും തൊഴിലെടുക്കാത്തവരെല്ലാം സർക്കാർ മാനദണ്ഡപ്രകാരം അയോഗ്യരാണ്‌. സർക്കാർ കണക്കുപ്രകാരം 25.25 കോടി കാർഡുടമകളിൽ 14.35 കോടി പേർ മാത്രമാണ്‌ യോഗ്യരായുള്ളത്‌. ശേഷിച്ചവരെയെല്ലാം അയോഗ്യരായി തള്ളി.

14.35 കോടി യോഗ്യരായ കാർഡുടമകളുടെ കാര്യത്തിൽ തന്നെ 1.8 കോടി പേർക്ക്‌ (12.7 ശതമാനം) ഇനിയും ആധാർ അധിഷ്‌ഠിയ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. അവർക്കും ഇനി മുതൽ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. ഗ്രാമീണ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലെയും മോശം ഇന്റർനെറ്റ്‌ കണക്‌റ്റിവിറ്റിയാണ്‌ തൊഴിലാളികൾ പുറത്താക്കപ്പെടാൻ കാരണം. തൊഴിലുറപ്പ്‌ നിയമത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌ സർക്കാർ നടപടി. സാങ്കേതികത ആയുധമാക്കി നിയമപരമായ അവകാശങ്ങളെ പോലും മോദി സർക്കാർ അട്ടിമറിക്കുകയാണ്‌. ആധാർ അധിഷ്‌ഠിത വേതനവിതരണം നിർബന്ധമാക്കിയ നടപടിയിൽ നിന്നും പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സി പി എം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+