Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതുവരെ ചെലവാക്കിയത് 43 കോടി! ശ്രീലങ്കയിലെ വൈദ്യുതി പദ്ധതികളില്‍ നിന്ന് പിന്മാറി അദാനി ഗ്രീന്‍ എനര്‍ജി

കൊളംബോ: ശ്രീലങ്കയിലെ രണ്ട് പുനരുപയോഗ ഊര്‍ജ്ജ കാറ്റാടിപ്പാടങ്ങളുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. കമ്പനി തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ മാന്നാറിലും പൂനെറിനിലും 484 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുനരുപയോഗ ഊര്‍ജ്ജ കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കുന്നതിനായി അദാനി ഗ്രീന്‍ എനര്‍ജി ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഇതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സിലോണ്‍ വൈദ്യുതി ബോര്‍ഡുമായും (സിഇബി) സര്‍ക്കാര്‍ വകുപ്പുകളുമായും അദാനി ഗ്രീന്‍ എനര്‍ജി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനായി അനുബന്ധ ട്രാന്‍സ്മിഷന്‍ സംവിധാനവും 220 കിലോവോള്‍ട്ട് 400 കെവി ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് വിപുലീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Adani Green Energy

ഇതുവരെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 5 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി അദാനി ഗ്രീന്‍ എനര്‍ജി പറഞ്ഞു. കൊളംബോയില്‍ സിഇബിയുമായും ശ്രീലങ്കന്‍ മന്ത്രാലയ ഉദ്യോഗസ്ഥരുമായും തങ്ങളുടെ എക്‌സിക്യൂട്ടീവുകള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കമ്പനി പറഞ്ഞു. പദ്ധതി നിര്‍ദ്ദേശം വീണ്ടും ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭ നിയോഗിച്ച മറ്റൊരു ചര്‍ച്ചാ സമിതിയും പ്രോജക്ട് കമ്മിറ്റിയും രൂപീകരിക്കുമെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് എന്നും കമ്പനി പറഞ്ഞു.

'ഈ കാര്യം ഞങ്ങളുടെ കമ്പനിയുടെ ബോര്‍ഡില്‍ ചര്‍ച്ച ചെയ്തു, ശ്രീലങ്കയുടെ പരമാധികാര അവകാശങ്ങളെയും അതിന്റെ തിരഞ്ഞെടുപ്പുകളെയും കമ്പനി പൂര്‍ണ്ണമായി ബഹുമാനിക്കുന്നുണ്ടെങ്കിലും പ്രസ്തുത പദ്ധതിയില്‍ നിന്ന് ആദരപൂര്‍വ്വം പിന്മാറാന്‍ തീരുമാനിച്ചു,' അദാനി ഗ്രീന്‍ എനര്‍ജി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മറ്റ് പദ്ധതികളില്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സഹകരിക്കാം എന്നും കമ്പനി വ്യക്തമാക്കി.

രണ്ട് പദ്ധതികളുടെയും നിര്‍മ്മാണത്തില്‍ നിന്ന് കമ്പനി പിന്മാറുന്നതിന് മുമ്പ് അദാനി ഗ്രീന്‍ എനര്‍ജി ടീമുകള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികളുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 14 റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം വൈദ്യുതി വാങ്ങല്‍ കരാറിനായി 20 വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള താരിഫ് സംബന്ധിച്ച് അംഗീകാരം നല്‍കുകയും ചെയ്തു.

'എല്ലാ ക്ലിയറന്‍സുകളിലും ലൈസന്‍സുകളിലും അദാനി ഗ്രീന്‍ പ്രവര്‍ത്തിച്ചു. മാന്നാര്‍ പരിസ്ഥിതി അനുമതിയും അനുബന്ധ സുപ്രീം കോടതി കേസും ഒഴികെ, മിക്കവാറും എല്ലാ ക്ലിയറന്‍സുകളും ഞങ്ങള്‍ നേടിയിട്ടുണ്ട്. അതുപോലെ, പദ്ധതിക്കായുള്ള ഭൂമിയിലും അനുബന്ധ ട്രാന്‍സ്മിഷന്‍ സംവിധാനത്തിലും വേണ്ട മുന്നൊരുക്കങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്,' അദാനി ഗ്രീന്‍ എനര്‍ജി പറഞ്ഞു.

ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന മാന്നാര്‍ പട്ടണത്തിലും പൂനെറിന്‍ ഗ്രാമത്തിലുമുള്ള 484 മെഗാവാട്ട് കാറ്റാടി വൈദ്യുത നിലയങ്ങള്‍ വികസിപ്പിക്കുന്നതിനും 442 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനുമുള്ള അംഗീകാരം 2023 ഫെബ്രുവരിയില്‍ ആണ് അദാനി ഗ്രീന്‍ എനര്‍ജി സ്വന്തമാക്കിയത്. 20434 മെഗാവാട്ട് പ്രോജക്ട് പോര്‍ട്ട്ഫോളിയോയുള്ള അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന കമ്പനികളില്‍ ഒന്നാണ്.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് യൂട്ടിലിറ്റി-സ്‌കെയില്‍ ഗ്രിഡ്-ബന്ധിത സോളാര്‍, കാറ്റാടി ഫാം പദ്ധതികള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും സ്വന്തമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനിയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണയുള്ള കോര്‍പ്പറേഷനുകള്‍ക്കും ആണ് വിതരണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+