തര്‍ക്കിക്കാനില്ല, മോശം സംഭാഷണങ്ങള്‍ മാറ്റുമെന്ന് ആദിപുരുഷ് തിരക്കഥാകൃത്ത്
മുംബൈ: രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ച ആദിപുരുഷിലെ നിലവാരം കുറഞ്ഞ സംഭഷണങ്ങള്‍ മാറ്റുമെന്ന് തിരക്കഥാകൃത്ത് മനോജ് മുന്തഷിര്‍. വിമര്‍നങ്ങള്‍ ഏറെ നേരിടുന്ന സാഹചര്യത്തിലാണ് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. വളരെ പഴക്കം ചെന്ന, മോശമായ സംഭാഷണങ്ങള്‍ കഥാപാത്രങ്ങള്‍ പറഞ്ഞത്, ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.
ചിത്രത്തിന്റെ ഡയലോഗുകളും, ഗാനങ്ങളുമെല്ലാം എഴുതിയത് മനോജ് മുന്തഷിറാണ്. മാറ്റിയ സംഭാഷണങ്ങള്‍ ഈ ആഴ്ച്ച തന്നെ തിയേറ്ററുകളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ ആലോചിച്ച ശേഷമാണ് ഇത്തരം സംഭാഷണങ്ങള്‍ എഴുതിയതെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

നിങ്ങളുടെ വികാരങ്ങളാണ് എന്തിനേക്കാളും വലുത്. എന്റെ ചിത്രത്തിലെ സംഭാഷണങ്ങളെ പിന്തുണച്ച് കൊണ്ട് ഒരുപാട് വാദങ്ങള്‍ ഉന്നയിക്കാന്‍ എനിക്ക് സാധിക്കും. എന്നാല്‍ അത് നിങ്ങളുടെ വേദനയെ ഇല്ലാതാക്കില്ല. ചിത്രത്തിന്റെ നിര്‍മാതാവും, സംവിധായകനും, ഞാനും ചേര്‍ന്ന് ഡയലോഗുകള്‍ മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജനങ്ങളെ വേദനിപ്പിക്കുന്ന സംഭാഷണങ്ങള്‍ തീര്‍ച്ചയായും മാറ്റിയിരിക്കുക. ആ സംഭാഷണങ്ങള്‍ തിയേറ്റുകളില്‍ എത്തുമെന്നും മനോജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആദിപുരുഷ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ലങ്കാദഹന സമയത്തെ ഹനുമാന്റെ സംഭാഷണങ്ങളാണ് ഏറെ വിവാദമായത്.
മൂന്ന് മണിക്കൂര്‍ നീണ്ട ചിത്രത്തില്‍, ഞാന്‍ ചിലത് എന്റെ ഭാവനയില്‍ നിന്നെഴുതിയിട്ടുണ്ടാവും. തന്നെ സനാതന ദ്രോഹിയെന്ന് അതുകൊണ്ട് പ്രേക്ഷകര്‍ മുദ്രകുത്താന്‍ പാടില്ലെന്നും മനോജ് പറഞ്ഞിരുന്നു. രാമകഥയില്‍ നിന്ന് നമ്മള്‍ ആദ്യ മനസ്സിലാക്കേണ്ടത്, എല്ലാവരുടെയും വികാരത്തെ ബഹുമാനിക്കുകയെന്നാണ്.
തെറ്റും ശരിയുമായ കാര്യങ്ങള്‍ കാലത്തിനനുസരിച്ച് മാറും. എന്നാല്‍ വമ്മുടെ വികാരങ്ങള്‍ സ്ഥിരമായിരിക്കും. ആദിപുരുഷിനായി നാലായിരം വരികള്‍ അടങ്ങുന്ന സംഭാഷണങ്ങളാണ് എഴുതിയത്. ചില സംഭാഷണങ്ങള്‍ നിങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ടാവും. എന്നാല്‍ നൂറുകണക്കിന് സംഭാഷണങ്ങളില്‍ ശ്രീരാമനെ മഹത്വവല്‍ക്കരിച്ചിട്ടുണ്ട്. അതിന് തനിക്ക് പ്രശംസ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ തനിക്കത് ലഭിച്ചിട്ടില്ലെന്നും മനോജ് മുന്തഷിര്‍ പറഞ്ഞു.
പ്രേക്ഷകരോട് തനിക്ക് പരാതിയൊന്നുമില്ല. നമ്മള്‍ പരസ്പരം എതിര്‍ത്ത് നിന്നാല്‍ സനാതന്‍ പരാജയപ്പെടും. ആദിപുരുഷ് സനാതന്‍ സേവയ്ക്കാണ് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതായി നിര്‍മാതാക്കളായ ടീസീരിസും വ്യക്തമാക്കി.
ചിത്രത്തെ ബാധിക്കാത്ത തരത്തിലാണ് സംഭാഷണങ്ങള്‍ മാറ്റുന്നത്. അത് തിയേറ്ററില്‍ പ്രതിഫലിക്കുമെന്നും ടീസീരിസ് അറിയിച്ചു. 500 കോടി ബജറ്റിലാണ് ആദിപുരുഷ് നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. മികച്ച കളക്ഷനും ആദ്യ രണ്ട് ദിനങ്ങളിലായി ചിത്രത്തിന് ലഭിച്ചിരുന്നു. 240 കോടിയാണ് ചിത്രത്തിന് ലഭിച്ചതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications