• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പന്ത്രണ്ട് യുവതികളെ 12 തരത്തില്‍ കബളിപ്പിച്ച 'കാസനോവ'... അഭയംതേടിവന്ന അഫ്ഗാനി ഇന്ത്യക്ക് തന്ന പണി

  • By രശ്മി നരേന്ദ്രൻ

ദില്ലി: കാസനോവകള്‍ക്ക് അധികം പഞ്ഞമൊന്നും ഇല്ലാത്ത നാടാണ് ഇന്ത്യ. പറയുകയാണെങ്കില്‍ ഒരുപാട് പറയാനുണ്ടാവും. എന്നാല്‍ ഇന്ത്യക്കാരെ പോലെ ഞെട്ടിക്കുന്ന ഒരു 'കാസനോവ' ഇന്ത്യയില്‍ എത്തി നടത്തിയ തട്ടിപ്പുകളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

ഇന്ത്യയില്‍ വന്ന് ഈ തട്ടിപ്പുകളൊക്കെ നടത്തിയത് ഒരു അഫ്ഗാന്‍കാരന്‍ ആണെന്ന് കൂടി ഓര്‍ക്കണം. ഇന്ത്യയില്‍ വന്ന് ഒരു ബോളിവുഡ് സിനിമ കണ്ടതാണ് ഈ യുവാവിന്‍രെ ജീവിതം തന്നെ മാറ്റിമറിച്ചത്.

ഒന്നും രണ്ടും അല്ല, 12 സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചത്. അത്രയ്ക്ക് 'ഒറിജിനല്‍' ആയിരുന്നത്രെ ഇയാളുടെ പ്രകടനം.

ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍

റണ്‍വീര്‍ സിങ് നായകനായി അഭിനയിച്ച സിനിമയാണ് 'ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍'. സംഗതി ബോളിവുഡില്‍ വന്‍ ഹിറ്റ് ആയിരുന്നു. അഫ്ഗാനി ചെറുപ്പാകരന് പ്രചോദനമായത് ഈ സിനിമ ആയിരുന്നു.

ഹമീദുള്ള എന്ന അഫ്ഗാനി

ദില്ലിയില്‍ ജീവിക്കാന്‍ പാടുപെട്ടുകൊണ്ടിരിക്കുകയായിരുന്നു ഹമീദുള്ള എന്ന അഫ്ഗാനി ചെറുപ്പക്കാരന്‍. അപ്പോഴാണ് രണ്‍വീര്‍ സിങിന്റെ സിനിമ കാണുന്നത്. പിന്നീട് ഒന്നും ആലോചിച്ചില്ല.

ഗ്ലാമറുണ്ട്... അത് തന്നെ ഉപയോഗിച്ചു

തന്റെ സൗന്ദര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു ഇയാള്‍ക്ക്. അത് വച്ച് സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ഉറച്ചു. സൗന്ദര്യം മാത്രം പോരല്ലോ, ബുദ്ധിയും കൗശലവും കൂടി വേണ്ടേ...

വ്യവസായി, ബാങ്കര്‍, കോര്‍പ്പറേറ്റ് അഭിഭാഷകന്‍

ഓരോ സ്ത്രീയുടെ അടുത്തും ഓരോ പേരിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുക. ഒരാളുടെ അടുത്ത് വലിയ ബിസിനസ് മാന്‍ ആണെങ്കില്‍ മറ്റൊരാളുടെ അടുത്ത് ബാങ്കര്‍ ആയിരിക്കും. ചിലപ്പോള്‍ കോര്‍പ്പറേറ്റ് അഭിഭാഷകനായും പ്രത്യക്ഷപ്പെടാം.

ആഡംബര നൈറ്റ് ക്ലബ്ബുകളില്‍ പോയി വലവീശി

ആഡംബര നൈറ്റ് ക്ലബ്ബുകളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയും സോഷ്യല്‍ മീഡിയ വഴിയും ആണ് ഇയാള്‍ സ്ത്രീകളുമായി അടുപ്പം സൃഷ്ടിച്ചിരുന്നത്. അവിവാഹിതരായി പണക്കാരായ സ്ത്രീകളെ മാത്രമാണ് ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.

അമേരിക്കക്കാരി പണി കൊടുത്തു

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഹമീദുള്ള ഒരു അമേരിക്കന്‍ യുവതിയുമായി അടുപ്പത്തിലാകുന്നത്. അവരില്‍ നിന്ന് അറുപത് ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. സംശയം തോന്നിയ യുവതിയാണ് ഇന്ത്യയിലെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഹമീദുള്ളയെ പോലീസ് കുടുക്കുകയും ചെയ്തു.

കാബൂളില്‍ നിന്ന് രക്ഷതേടി വന്നവന്‍

ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം പൊറുതിമുട്ടി 1997 ല്‍ കാബൂളില്‍ നിന്ന് യുഎഇയിലേക്ക് കടന്ന ആളാണ് ഹമീദുള്ള. അവിടെ നിന്ന് 2011 ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി. ടൂറിസ്റ്റ് വിസ പിന്നീട് മെഡിക്കല്‍ വിസയാക്കി മാറ്റി. വെറും 34 വയസ്സിനുള്ളിലാണ് ഇയാള്‍ ഇതെല്ലാം ചെയ്തത് എന്ന് കൂടി ഓര്‍ക്കണം.

പന്ത്രണ്ടിലധികം സ്ത്രീകള്‍

പ്രാഥമികമായ ചോദ്യം ചെയ്യലില്‍ തന്നെ ദില്ലി പോലീസ് ഞെട്ടിയിരിക്കുകയാണ്. പന്ത്രണ്ടിലധികം സ്ത്രീകളെ ഇയാള്‍ പലവിധത്തില്‍ കബളിപ്പിച്ചിട്ടുണ്ട്. അത് ഏതൊക്കെ രീതിയില്‍ ആണെന്ന കാര്യത്തില്‍ ഇപ്പോഴും പോലീസിന് വ്യക്തതയില്ല.

സുമുഖന്‍ മാത്രമല്ല, മിടുക്കനും ആണ്

ഹമീദുള്ള കാണാന്‍ സുന്ദരനാണ്. അത്ര മാത്രമല്ല ഇയാളുടെ പ്രത്യേകത. ഒരുപാട് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. പലപേരുകളില്‍ പല ഫേസ്ബുക്ക് പ്രൊഫൈലുകളും ഇയാള്‍ സൃഷ്ടിച്ചിട്ടുണ്ട്. പരിചയപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഫേസ്ബുക്ക് വഴിയും ഫോണ്‍ വഴിയും ആണ് തുടര്‍ന്നുള്ള ബന്ധം.

ഓഡി കാര്‍

ദില്ലിയിലെ ഹയ്യാത്ത് ഹോട്ടല്‍ പരിസരത്ത് വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അമേരിക്കന്‍ യുവതിയെ സ്ഥലത്തെത്തിച്ചാണ് ഹമീദുള്ളയെ കുടുക്കിയത്. ഒരു ഓഡി കാറിലാണ് അപ്പോള്‍ ഇയാള്‍ എത്തിയത്. കാറും ഫോണും ഇയാളുടെ കൈവശം ഉണ്ടായിരുന്ന രേഖകളും എല്ലാം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Life changed for 34-year-old Hameedullah after he watched Ranveer Singh-starrer 'Ladies vs Ricky Bahl'.Hameedullah allegedly began to dupe women by assuming new identities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more