കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്കും പാകിസ്താനും മുട്ടന്‍ പണി കൊടുത്ത് ഇന്ത്യ; മുഖംതിരിച്ച് അഫ്ഗാന്‍, കോടികള്‍ വെള്ളത്തില്‍!!

  • By Ashif
Google Oneindia Malayalam News

ദില്ലി: അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്താനും എപ്പോഴും ഇന്ത്യക്കെതിരേ നീങ്ങുന്ന കാര്യത്തില്‍ സമാന മനസ്‌കരാണ്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ അതിര്‍ത്തി വഴി, പ്രതിഷേധങ്ങള്‍ അവഗണിച്ച് പുതിയ സാമ്പത്തിക ഇടനാഴി സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ഇരുരാജ്യത്തിനും കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്.

അതാകട്ടെ, അഫ്ഗാനിസ്താന്‍ വഴിയാണെന്ന് മാത്രം. ചൈനയുടെ ലക്ഷ്യം വിദേശ വിപണിയാണ്. അതിന്റെ മുന്നോടിയായാണ് പാകിസ്താനിലൂടെയുള്ള സാമ്പത്തിക ഇടനാഴി. പാകിസ്താനിലെ കറാച്ചിയില്‍ എത്തിനില്‍ക്കുന്ന പാത ഒരടി മുന്നോട്ട് പോകണമെങ്കില്‍ ഇന്ത്യ കനിയണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ചൈനയുടെ സ്വപ്‌ന പദ്ധതി

ചൈനയുടെ സ്വപ്‌ന പദ്ധതി

ചൈനയിലെ സിന്‍ജിയാങ് അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി പാകിസ്താനിലൂടെ കടന്നുപോകുന്നതാണ് ചൈനയുടെ സ്വപ്‌ന പദ്ധതിയായ സിപിഇസി. അതായത് ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി.

ചൈനയുടെ ലക്ഷ്യം

ചൈനയുടെ ലക്ഷ്യം

ഈ ഇടനാഴി പാകിസ്താനും കടന്ന് അഫ്ഗാനിലേക്കും അതുവഴി യൂറോപ്പിലേക്കും ഗള്‍ഫ് മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ചൈനയ്ക്ക് പദ്ധതിയുണ്ട്. ഈ പദ്ധതിയാണ് ഇപ്പോള്‍ ഉടക്കിട്ട് നില്‍ക്കുന്നത്.

അഫ്ഗാന്റെ സഹകരണം

അഫ്ഗാന്റെ സഹകരണം

ചൈനയുടെ സ്വപ്‌നം പൂവണിയണമെങ്കില്‍ അഫ്ഗാനിസ്താന്റെ സഹകരണം വേണം. അഫ്ഗാന്‍ വഴിയാണ് പാത കടന്നുപോകേണ്ടത്. പക്ഷേ, തങ്ങള്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് അഫ്ഗാന്‍ വ്യക്തമാക്കി.

അനുവദിക്കില്ലെന്ന് ഗനി

അനുവദിക്കില്ലെന്ന് ഗനി

അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിലെത്തിയപ്പോഴാണ് അദ്ദേഹം ചൈനീസ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് പറഞ്ഞത്.

ഇന്ത്യയുടെ സമ്മര്‍ദ്ദം?

ഇന്ത്യയുടെ സമ്മര്‍ദ്ദം?

ഇന്ത്യയുടെ സമ്മര്‍ദ്ദമാണ് അഫ്ഗാന്‍ പ്രസിഡന്റ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഗനി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ-അഫ്ഗാന്‍ ബന്ധം

ഇന്ത്യ-അഫ്ഗാന്‍ ബന്ധം

ഗനി മുന്നോട്ട് വയ്ക്കുന്ന നിബന്ധന പാകിസ്താന്‍ മാധ്യമങ്ങള്‍ എടുത്തു പറയുന്നു. ഇന്ത്യയുമായി ബന്ധപ്പെടാന്‍ പാകിസ്താന്‍ തടസം നില്‍ക്കുകയാണെങ്കില്‍ ചൈനീസ് പദ്ധതിയുമായി അഫ്ഗാന്‍ സഹകരിക്കില്ലെന്നാണ് ഗനി പറഞ്ഞത്.

പ്രസിഡന്റ് ഉന്നമിട്ടത്

പ്രസിഡന്റ് ഉന്നമിട്ടത്

ഇന്ത്യയും അഫ്ഗാനും മികച്ച ബന്ധമാണ് നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ അഫ്ഗാന് ഒരു തടസവും പാകിസ്താന്‍ സൃഷ്ടിക്കരുതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് പറയാന്‍ കാരണം.

ക്യുജിസി ഉച്ചകോടി

ക്യുജിസി ഉച്ചകോടി

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാകിസ്താന്‍ മുന്‍കൈയെടുത്ത് നടത്തുന്ന ശ്രമങ്ങളെ അഷ്‌റഫ് ഗനി തള്ളിപ്പറയുകയും ചെയ്തു. അടുത്തിടെ ക്യുജിസി രാജ്യങ്ങളുടെ ഉച്ചകോടി ഒമാനില്‍ നടന്നിരുന്നു. ഇതിലുണ്ടാക്കിയ ധാരണകള്‍ പൊളിക്കുന്നതാണ് അഫ്ഗാന്‍ പ്രസിഡന്റിന്റെ നിലപാട്.

ഒമാനിലെ ചര്‍ച്ച

ഒമാനിലെ ചര്‍ച്ച

അഫ്ഗാനിസ്താന്‍, ചൈന, പാകിസ്താന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ക്യുജിസി അംഗങ്ങള്‍. ഒമാനില്‍ കഴിഞ്ഞാഴ്ചയാണ് ഈ രാജ്യങ്ങളുടെ ഒത്തുചേരല്‍ നടന്നത്. സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഈ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. ഇതാണ് അഷ്‌റഫ് ഗനി ഇന്ത്യയിലെത്തിയപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

സമാധാനം എങ്ങനെ വേണം

സമാധാനം എങ്ങനെ വേണം

ഒമാനിലെ യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ചൈനീസ് പദ്ധതിയും താലിബാനുമായുള്ള സമാധാന ചര്‍ച്ചയുമായിരുന്നു. അഫ്ഗാനില്‍ സമാധാനം കൊണ്ടുവരാന്‍ അവിടുത്തെ സര്‍ക്കാരിന് സാധിക്കുമെന്ന് ദില്ലിയിലെ വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനില്‍ സംസാരിക്കുമ്പോഴാണ് അഷ്‌റഫ് ഗനി വ്യക്തമാക്കിയത്. ഇത് ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമാണെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

English summary
Afghan President refuses to join CPEC while access to India is blocked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X