കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമ്പോള്‍..

  • By Desk
Google Oneindia Malayalam News

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍... പന്തീരണ്ടിന് ശേഷമാണ് എച്ച്ഡി ദേവഗൗഡ എന്ന കന്നഡമണിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകന്‍ കുമാരസ്വാമി മുഖ്യമന്ത്രി പദം അലങ്കരിക്കുന്നു. ഇതിന് മുമ്പ് 2006ല്‍ കന്നഡിഗരുടെ കുമാരസ്വാമി മുഖ്യമന്ത്രിയായയ് ബിജെപിയുമായി ചേര്‍ന്നായിരുന്നു.എന്നാല്‍ ജെഡിഎസ് ഇതാദ്യമായല്ല കോണ്‍ഗ്രസ്സുമായി കൊകോര്‍ക്കുന്നത്.2004 ല്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് യാത്രചെയ്തതാണ്. എന്നാല്‍ പകുതിവഴിയില്‍ തെറ്റിപിരിഞ്ഞു.

 jds-congress

അത്‌കൊണ്ട് തന്നെ ഈ സഖ്യത്തിനും എത്രകാലത്തെ ആയുസുണ്ടെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.2004ല്‍ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ബിജെപിയായിരുന്നു 79 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.അന്ന് കോണ്‍ഗ്രസിന് 65 സീറ്റ്. മൂന്നാമതെത്തിയ ദേവഗൗഡയുടെ ജെഡിഎസ് കിട്ടിയത് 58 സീറ്റ്.ബിജെപിയെ അകറ്റിനിര്‍ത്താന്‍ ജനതദളും കോണ്‍ഗ്രസും കൈകോര്‍ത്തു.കോണ്‍ഗ്രസിന്റെ എന്‍. ധരംസിങ് മുഖ്യമന്ത്രിയും അന്ന് ജെഡിഎസിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ ആ യാത്ര അത്ര സുഖകരമായിരുന്നില്ല. ഭരണകാര്യങ്ങളില്‍ ദേവഗൗഡയുടെ ഇടപെടല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി.

അത്ര സുഖകരമല്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെ കോണ്‍ഗ്രസ് ദളിനു മുഖ്യമന്ത്രിപദം വിട്ടുനല്‍കേണ്ട കാലമെത്തി.ഉപമുഖ്യമന്ത്രിയായ സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേയ്ക്ക് ഉയര്‍ന്നു. ഇതില്‍ എതിര്‍പ്പുണ്ടായ എച്ച് ഡി കുമാരസ്വാമിയും സഖ്യം വിട്ടു ബിജെപിക്കൊപ്പം പോയി.അങ്ങനെ ബിജെപി പിന്തുണയോടെ ദള്‍ ബിജെപി സഖ്യസര്‍ക്കാര്‍ പിറന്നു. അന്നു ശേഷിച്ച 40 മാസക്കാലത്തെ തുല്യമായി വിഭജിച്ച് ട്വന്റി ട്വന്റി സഖ്യം വന്നു. രണ്ട്‌പേര്‍ക്കും ഇരുപത് മാസകാലം ഭരണം എന്നാല്‍ തന്റെ മുഖ്യമന്ത്രി പദത്തിന്റെ കാലയളവ് കഴിഞ്ഞതോടെ കുമാരസ്വാമി ബിജെപി വിട്ടു. ഇത് ചരിത്രം. 2004ന് ശേഷം വീണ്ടും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വീണ്ടും പിറന്നിരിക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ പിറന്ന ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ രംഗം.

English summary
after 14 years-jds congress-congress ruling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X