പപ്പയുടെ ഏഞ്ചലിനെ പുലരും വരെ ചോദ്യം ചെയ്തു; വിയര്‍ത്തൊലിച്ചു, ഒടുവില്‍ പെട്ടെന്നൊരു നെഞ്ചുവേദനയും
ചണ്ഡിഗഢ്: ദേര സച്ച സൗജ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങാന്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നൊക്കെയാണ് പറയുന്നത്.
ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വാധീന ശക്തി ഒക്കെ ആയിരുന്നു എങ്കിലും ഇപ്പോള്‍ അതിനൊന്നും ഒരുവിലയും ഇല്ല. ഹണിപ്രീതിന് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു ആനുകൂല്യവും കിട്ടിയില്ലെന്ന് സാരം.
രാത്രി ഏറെ വൈകിയാണ് പഞ്ച്കുള പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. അത് പുലര്‍ച്ചെ വരെ നീളുകയും ചെയ്തു.

പപ്പാസ് ഏഞ്ചല്‍
പപ്പാസ് ഏഞ്ചല്‍ എന്നാണ് ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. ഗുര്‍മീതിന് ശിക്ഷ വിധിച്ചപ്പോള്‍ കലാപം സൃഷ്ടിച്ചതിന് ശേഷം ഒളിവിലായിരുന്നു ഹണിപ്രീത്.

കീഴടങ്ങാന്‍ എത്തിയപ്പോള്‍
ഒടുവില്‍ കീഴടങ്ങാന്‍ വേണ്ടിയാണ് അവര്‍ തിരിച്ചെത്തിയത്. പക്ഷേ പോലീസ് അതിന് അവസരം കൊടുത്തില്ല, അറസ്റ്റ് ചെയ്തു.

നാല് മണിക്കൂര്‍
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പഞ്ച്കുള പോലീസ് സ്റ്റേഷനില്‍ ഹണിപ്രീതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇത് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.

നെഞ്ചുവേദന
അതിനിടയില്‍ ഹണിപ്രീതിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ പ്രതികള്‍ക്ക് സ്ഥിരമായി ഉണ്ടാകുന്നതാണ് ഈ നെഞ്ചുവേദന എന്നാണ് ട്വിറ്ററിലെ പരിഹാസം.

ആരോഗ്യം ഓക്ക
ഹണിപ്രീതിന്റെ കാര്യത്തില്‍ ഒരു റിസ്ക് എടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. വേദന അനുഭവപ്പെടുന്ന കാര്യം പറഞ്ഞപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തു.

ചോദ്യത്തിന് ഉത്തരമില്ല
ഗുര്‍മീതിനെ കുറ്റക്കാരനെന്ന് വിധിച്ചതിന് ശേഷം ഉണ്ടായ കലാപത്തെ കുറിച്ചായിരുന്നു പോലീസിന്റെ പ്രധാന ചോദ്യം. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും ഹണിപ്രീത് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിമുഖം
കീഴടങ്ങാന്‍ എത്തുന്നതിന് മുമ്പായി രണ്ട് മാധ്യമങ്ങള്‍ക്ക് ഹണിപ്രീത് അഭിമുഖം നല്‍കിയിരുന്നു. താന്‍ നിഷ്കളങ്കയാണ് എന്നായിരുന്നു ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

അവിഹിത ബന്ധം
ഗുര്‍മീതും താനുമായുള്ള പുണ്യമായ പിതൃ-പുത്രി ബന്ധം മാത്രമാണ് എന്നായിരുന്നു ഹണിപ്രീതിന്റെ പ്രതികരണം. ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

മകളെ തൊടാന്‍ പാടില്ലേ
ഒരു പിതാവിന് മകളെ സ്നേഹത്തോടെ കൈകൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ലേ എന്നൊക്കെയായിരുന്നു ഹണിപ്രീത് തിരിച്ച് ചോദിച്ചത്. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആയിരുന്നു ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്.

ഗുര്‍മീതും നിഷ്കളങ്കന്
ഗുര്‍മീത് റാം റഹീം സിങ് ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ഹണിപ്രീതിന്റെ മറ്റൊരു വാദം. ഒരു കത്തിന്റെ പേരില്‍ ഒരാളെ കുറ്റക്കാരനായി മുദ്രകുത്താന്‍ ആകുമോ എന്നും ഹണിപ്രീത് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications