ആദ്യം ലുക്കൗട്ട് നോട്ടീസ്: ഹണിപ്രീതിന് വേണ്ടി വലവിരിച്ച് പോലീസ്, ഏ‍യ്ഞ്ചല്‍ അതിര്‍ത്തി കടന്നു!

ഹരിയാന പോലീസ് ഗൗരിഫാന്‍റെ പോലീസുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ ഹണിപ്രീതിന്‍റെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞിരുന്നു

ചണ്ഡീഗഡ്: ദേരാ സച്ചാ തലവന്‍ റാം റഹീമിന്‍റെ സഹായി ഹണിപ്രീത് സിംഗ് അതിര്‍ത്തി കടന്നതായി സംശയം. ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പോലീസ് തിരച്ചിലും ശക്തമാക്കി. നേപ്പാള്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഹരിയാണ പോലീസ് തിരച്ചില്‍ നടത്തുന്നത്. ഹണിപ്രീത് നേപ്പാള്‍ അതിര്‍ത്തി കടന്നിരിക്കാമെന്ന സംശയമുയരുന്നതോടെയാണിത്. ഹരിയാണ പോലീസ് ഗൗരിഫാന്‍റെ പോലീസിനോട് അതിര്‍ത്തിയില്‍ ഹണിപ്രീതിന്‍റെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ തേടിയതായി ഹരിയാണ പോലീസ് അഡീഷണല്‍ സൂപ്രണ്ട് ഘനശ്യാം ചൗരസ്യ വ്യക്തമാക്കി. ചൗരസ്യയെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഹണിപ്രീത് നേപ്പാള്‍ അതിര്‍ത്തി കടന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് മടങ്ങുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി. പഞ്ചാബ് രജിസ്ട്രേഷനുള്ള ഒരു വാഹനം നേപ്പാള്‍ അതിര്‍ത്തിയ്ക്ക് സമീപത്തുനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്‍റെ ഉടമയ്ക്ക് ഹണിപ്രീതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാറാണ് സംശയം ജനിപ്പിച്ചത്.

 ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 ഗൂഡാലോചനക്കുറ്റം

ഗൂഡാലോചനക്കുറ്റം

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

 രക്ഷപ്പെടുത്താന്‍ ശ്രമം!!

രക്ഷപ്പെടുത്താന്‍ ശ്രമം!!

കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നാണ് ഹണിപ്രീതിനെതിരെയുള്ള കേസ്. ​എന്നാല്‍ കാണാതായ ഹണിപ്രീതിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 ജയിലില്‍ പാര്‍ക്കാന്‍ മോഹം

ജയിലില്‍ പാര്‍ക്കാന്‍ മോഹം

ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 അച്ഛനും മകളും തന്നെയോ

അച്ഛനും മകളും തന്നെയോ


പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്‍റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

 മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് റോഹ്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനൊപ്പം ഗസ്റ്റ് ഹൗസില്‍ തങ്ങണം എന്ന് ഹണിപ്രീത് വാശിപിടിച്ചിരുന്നായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം രഹസ്യമായി ചെലവഴിച്ചതായും ആക്ഷേപം ഉണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജയിലില്‍ മകള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ട് സിംഗ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലും മിന്നുന്ന താരം

സോഷ്യല്‍ മീഡിയയിലും മിന്നുന്ന താരം

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹണിപ്രീത് സിങ്. പപ്പയുടെ സ്വന്തം ഏഞ്ചല്‍ എന്നാണ് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ചലക്ഷത്തിലധികം ലൈക്കുകളുണ്ട് ഹണിപ്രീതിന്റെ പേജിന്. ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്.

 എയ്‍ഞ്ചല്‍ തലപ്പത്തേയ്ക്ക്!!

എയ്‍ഞ്ചല്‍ തലപ്പത്തേയ്ക്ക്!!

30കാരിയായ ഹണിപ്രീത് ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകളാണ്. 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ വിധി പ്രസ്താവിക്കെ ഹണി പ്രീത് ഗുര്‍മീതിനൊപ്പം പ്രത്യേക സിബിഐ കോടതിയില്‍ എത്തിയിരുന്നു. റോത്തക്കില്‍ നിന്ന് പഞ്ച്കുളയിലേയ്ക്ക് ഗുര്‍മീതിനൊപ്പം പ്രത്യേക ഹെലികോപ്റ്ററിലാണ് ഹണിപ്രീത് സ‍ഞ്ചരിച്ചത്. ഹണിപ്രീതിനെ തന്‍റെ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിച്ച ഗുര്‍മീത് അനുയായികളുടെ യോഗത്തില്‍ ഒരിക്കല്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നുവെന്നും വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+