കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മുന്നില്‍ തകരില്ല, എസ്പി ബിഎസ്പി സഖ്യം മുന്നോട്ട്, 2019ല്‍ താമര വിടരില്ലെന്ന് മായാവതി

തിരഞ്ഞെടുപ്പ് തോല്‍വി എസ്പി-ബിഎസ്പി സഖ്യത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്ന് മായാവതി പറഞ്ഞു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും അദ്ഭുതങ്ങളിലൊന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വമ്പന്‍ ജയം. മുഖമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളായ ഗൊരഖ്പൂരിലും ഫൂല്‍പൂരിലും ഗംഭീര വിജയമായിരുന്നു ഈ സഖ്യം നേടിയത്. അതോടൊപ്പം നിത്യ ശത്രുക്കളായ രണ്ടു പാര്‍ട്ടികള്‍ ഒന്നിച്ച് വന്നത് പുതിയ സഖ്യസാധ്യതകള്‍ തുറന്നിടുകയും ചെയ്തിരുന്നു.

എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി നേരിട്ട തോല്‍വി ഈ സഖ്യത്തിന് തിരിച്ചടിയായിരുന്നു. ഈ രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ ബിജെപിക്ക് വോട്ട് ചെയ്തതും ഇവരെ ഞെട്ടിച്ചിരുന്നു. ഇതോടെ ഈ സഖ്യം തകരുമെന്ന് വരെ പ്രവചനം വന്നിരുന്നു. എന്നാല്‍ ബിജെപി കരുതുന്നത് പോലെ അത്ര വേഗത്തില്‍ തകരുന്ന ഒന്നല്ല ഈ സഖ്യമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.

സഖ്യം തകരില്ല

സഖ്യം തകരില്ല

ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് തോല്‍വി എസ്പി-ബിഎസ്പി സഖ്യത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്ന് മായാവതി പറഞ്ഞു. സഖ്യം തകര്‍ക്കാന്‍ ബിജെപി വിലകുറഞ്ഞ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല. ബിജെപിയെ ഉത്തര്‍പ്രദേശില്‍ നിന്ന് തുരത്താതെ ഈ സഖ്യത്തിന് വിശ്രമമില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം തകര്‍ന്നടിയുമെന്നും മായാവതി സൂചിപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ ജയം വൃത്തികെട്ട രീതിയില്‍ നിങ്ങള്‍ സ്വന്തമാക്കിയത്. അതുകൊണ്ടൊന്നും ഗൊരഖ്പൂരിലെയും ഫൂല്‍പൂരിലെയും തോല്‍വിയെ മറയ്ക്കാന്‍ സാധിക്കില്ല. ഈ തോല്‍വി ബിജെപിയെ ഇപ്പോഴും ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് സഖ്യം പൊളിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. വൈകാതെ തന്നെ ഈ സഖ്യത്തിന്റെ ശക്തി ബിജെപി അറിയുമെന്നും മായാവതി പറയുന്നു.

അഖിലേഷിന് പിന്തുണ

അഖിലേഷിന് പിന്തുണ

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ അഖിലേഷ് യാദവ് എല്ലാ സഹായവും ചെയ്തിരുന്നെന്ന് മായാവതി പറഞ്ഞു. അതേസമയം വോട്ടു ചോരാതെ നോക്കാന്‍ അദ്ദേഹം പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമായിരുന്നെന്നും മായാവതി പറഞ്ഞു. അതേസമയം തോല്‍വിയെ തുടര്‍ന്ന് അഖിലേഷ് എസ്പിയുടെ വിജയാഘോഷങ്ങള്‍ റദ്ദാക്കി. ബിഎസ്പി സ്ഥാനാര്‍ത്ഥി ഭീം റാവു അംബേദ്കര്‍ തോറ്റ സാഹചര്യത്തില്‍ ജയാ ബച്ചന്റെ ജയം ആഘോഷിക്കേണ്ടന്ന് അഖിലേഷ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. ഇത് മായാവതിയെ പിണക്കേണ്ടെന്ന് കരുതിയാണെന്നും സൂചനയുണ്ട്. ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പിന്റെ സമയത്ത് കൂടുതല്‍ ശ്രദ്ധ കാണിക്കാമെന്ന് വിലയിരുത്തലുണ്ടായിട്ടുണ്ട്. ശ്രദ്ധിച്ചിരുന്നെങ്കില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ സാധിക്കില്ലായിരുന്നെന്ന് മായാവതി അഭിപ്രായപ്പെട്ടിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ അഖിലേഷ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എസ്പിക്ക് കൂടുതല്‍ താല്‍പര്യം

എസ്പിക്ക് കൂടുതല്‍ താല്‍പര്യം

ബിജെപി കനത്ത വെല്ലുവിളിയാണെന്നും അതുകൊണ്ട് ബിഎസ്പിയുമായി നല്ല ബന്ധത്തില്‍ തുടരണമെന്ന് അഖിലേഷ് കരുതുന്നുണ്ട്. ഇരുപാര്‍ട്ടികളും തമ്മിലടിച്ചാല്‍ വോട്ട് ഭിന്നിച്ച് പോകുമെന്നും ഇത് ബിജെപിക്ക് ഗുണകരമായി തീരുമെന്നും വിലയിരുത്തലുണ്ട്. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ നേടിയതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് എസ്പി പറഞ്ഞിരുന്നു. അതേസമയം തോറ്റെങ്കിലും എസ്പിയുടെ വോട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര പറഞ്ഞിട്ടുണ്ട്. ബിജെപി അധികാര ദുര്‍വിനിയോഗം നടത്തിയാണ് ജയിച്ചതെന്നും സതീഷ് മിശ്ര വ്യക്തമാക്കി. അതേസമയം ബിജെപി സ്ഥാനാര്‍ത്തി ജയിക്കരുതെന്നുള്ള തീരുമാനമാണ് എസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മായാവതി പറയുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരാളികളെ ഏത് മാര്‍ഗത്തിലൂടെയും തോല്‍പ്പിക്കണമെന്ന് വാശിയാണെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു.

പുതുതന്ത്രങ്ങളുമായി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്... ലക്ഷ്യം 21 സീറ്റ്!പുതുതന്ത്രങ്ങളുമായി അമിത് ഷാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്... ലക്ഷ്യം 21 സീറ്റ്!

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്, ആഞ്ഞടിച്ച് ബിഎസ്പിരാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്, ആഞ്ഞടിച്ച് ബിഎസ്പി

അസ്‌നയെ മറന്നോ? ബോംബേറില്‍ ജീവിതം തകര്‍ന്ന കണ്ണൂരിന്റെ ദു:ഖപുത്രി!! ഇന്നവര്‍ തിളങ്ങുന്നു, അഭിനന്ദനംഅസ്‌നയെ മറന്നോ? ബോംബേറില്‍ ജീവിതം തകര്‍ന്ന കണ്ണൂരിന്റെ ദു:ഖപുത്രി!! ഇന്നവര്‍ തിളങ്ങുന്നു, അഭിനന്ദനം

English summary
After RS setback Mayawati says BSP's alliance with SP will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X