കശ്മീരിനെ താലിബാനാക്കാന്‍ ലഷ്‌കര്‍? സ്‌കൂളുകള്‍ക്കു പിന്നാലെ ബാങ്കുകള്‍ ആക്രമിക്കപ്പെടുന്നു
അഫ്ഗാന്‍ മോഡലില്‍ കശ്മീരിലും താലിബാനിസം വ്യാപിപ്പിക്കുന്നു. സ്‌കൂളുകള്‍ക്കു പിന്നാലെ ബാങ്കുകള്‍ ലക്ഷ്യമിട്ട് ലഷ്‌കര്‍ ഇ- തൊയിബ ഭീകരര്‍.
ശ്രീനഗര്‍ : അഫ്ഗാന്‍ മോഡലില്‍ കശ്മീരിലും താലിബാനിസം വ്യാപിപ്പിക്കുന്നു. സ്‌കൂളുകള്‍ക്കു പിന്നാലെ ബാങ്കുകള്‍ ലക്ഷ്യമിട്ട് ലഷ്‌കര്‍ ഇ- തൊയിബ ഭീകരര്‍. കശ്മീര്‍ താഴ് വരകളിലെ ബാങ്കുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഭീകരര്‍ രംഗത്തെത്തിയിരിക്കുകയാണ്.
മേഖലയിലെ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ പൂട്ടണമെന്നും വൈകിട്ട് അഞ്ച് മണിക്ക് ശേഷം പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് ഭീഷണി. ബാങ്കുകള്‍ കൊള്ളയടിക്കുന്നത് കശ്മീരില്‍ വ്യാപകമാവുകയാണ്. ബുധനാഴ്ച ജമ്മു കശ്മീര്‍ ബാങ്കിന്റെ കുല്‍ഗാമിലെ ബ്രാഞ്ചില്‍ നിന്ന് രണ്ട് ലക്ഷം രൂപ തോക്കുധാരികള്‍ തട്ടിയെടുത്തിരുന്നു. മധ്യ കശ്മീരില്‍ നിന്ന് പണം നിറച്ച എടിഎം മെഷീനും ഭീകരര്‍ തട്ടിയെടുത്തു.

ഇതോടെ ജമ്മുകശ്മീര്‍ ബാങ്ക് ബ്രാഞ്ചുകള്‍ അടച്ചു പൂട്ടി. ശ്രീനഗറില്‍ മാത്രമാണ് ചിലത് പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴുമുതല്‍ 11 വരെ മാത്രമാണ് ഇവയുടെ പ്രവര്‍ത്തനസമയം. അതിനിടെ ഭീകരരുടെ ഭീഷണി സന്ദേശമടങ്ങുന്ന പോസ്റ്ററുകള്‍ കുല്‍ഗാം, തൊലിനോപുര, മുഹമ്മദ്പുര, പാന്യൂ, ബോഗം, കോയ്‌മോഹ്, ബോഗൗണ്ട്, കട്രോസു, സിന്ധു എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഹുറിയത് സമരം ധിക്കരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ഹുറിയത്ത് സമരത്തിനിടെ ജോലിക്കെത്താന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെടുന്നു. ലെഷ്‌കര്‍ ഇ തൊയിബ ജില്ലാ കമാന്‍ഡറുടെ ഒപ്പും പോസ്റ്ററുകളിലുണ്ട്.
കശ്മീരില്‍ ഇതുവരെ 21 സ്‌കൂളുകളാണ് ഭീകരര്‍ തകര്‍ത്തത്. വ്യാഴാഴ്ച താപാറിലെ പ്രൈമറി ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടം തീവച്ച് നശിപ്പിച്ചിരുന്നു. ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാ ഹിദീന്‍ തലവന്‍ ബുര്‍ഹന്‍ വാനിയെ സൈന്യം വധിച്ചതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷം ഉണ്ടായത്. കശ്മീരിലെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ പുതിയ തന്ത്രങ്ങള്‍ കൊണ്ടുവരുമെന്ന് ലെഷ്‌കര്‍ ഇ തൊയിബ വ്യക്തമാക്കുന്നു.












Click it and Unblock the Notifications