ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി: രണ്ട് മണിക്ക് വിഷയം പരിഗണിക്കും!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  Supreme court issue update...!

  ദില്ലി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ക്കിടെ മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ട സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് പുറത്തുവരികയും മാധ്യമങ്ങളെ കാണുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണിത്.

  ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട നാല് ജഡ്ജിമാരും മാസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും മാധ്യമങ്ങളെ കാണിച്ചു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരും കോടതിയും വടംവലി തുടരുന്ന സാഹചര്യത്തിലാണ് കൊളീജിയത്തിനെതിരെ ആരോപണവുമായി ജഡ്ജിമാര്‍ രംഗത്തെത്തുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍‌ സുപ്രീം കോടതി ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി പ്രശ്നങ്ങള്‍ വിവരിക്കുന്നത്.

   പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

  പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

  സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ‍്ജിമാര്‍ കോടതി നടപടികള്‍ക്കിടെ ഇറങ്ങിപ്പോയി വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തിയിട്ടുണ്ട്. വിഷയത്തിന്റെ നിയമവശത്തെക്കുറിച്ച് പ്രധാനമന്ത്രി എജിയുമായി ചര്‍ച്ച ചെയ്യുമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

   രാഷ്ട്രം തീരുമാനിക്കട്ടെ

  രാഷ്ട്രം തീരുമാനിക്കട്ടെ

  ചീഫ് ജസ്റ്റിസിനെ സ്ഥാനഭ്രഷ്ടനാക്കണോ എന്ന് രാഷ്ട്രം തീരുമാനിക്കട്ടെയെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിനാണ് ജഡ്ജിമാര്‍ ഇപ്രകാരം മറുപടി നല്‍കിയത്. ജഡ‍്ജിമാര്‍ ഉന്നയിച്ച പ്രശ്നം രണ്ട് മണിയ്ക്ക് തുറന്ന കോടതി പരിഗണിക്കും. ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാനുണ്ടായ സാഹചര്യവും പരിശോധിക്കും.

   നാളെ പ്രതികരിച്ചില്ലെന്ന് വരും!!

  നാളെ പ്രതികരിച്ചില്ലെന്ന് വരും!!

  സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്നുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭരണകക്ഷിയുടെ ഏജന്‍റായി വര്‍ത്തിക്കുന്നുവെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യ സംവിധാനം തകരുമെന്നും ചെലമേശ്വര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഉത്തരവാദിത്തങ്ങളുള്ളതെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നതെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.

   കൊളീജിയത്തില്‍ പൊട്ടിത്തെറി

  കൊളീജിയത്തില്‍ പൊട്ടിത്തെറി

  ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വെച്ചാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സംഭവത്തോടെ നാല് കോടതിക‍ളാണ് നിര്‍ത്തിവച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമേ നാല് ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് കൊളീജിയം.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  After Top Court Judges' Press Conference, PM Modi Meets Law Minister. In a first, four senior judges of the Supreme Court have gone public against the Chief Justice, saying that "unless Supreme Court is preserved, democracy will not survive".

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്