അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്: 3 ദിവസം കൊണ്ട് 56,960 അപേക്ഷകള്‍; കേന്ദ്രം പദ്ധതിയുമായി മുന്നോട്ടുതന്നെ
ന്യൂദൽഹി: അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിന് കീഴിൽ ഇതുവരെ 56,960 അപേക്ഷകൾ ലഭിച്ചതായി ഇന്ത്യൻ എയർഫോഴ്‌സ്.വെള്ളിയാഴ്ച രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും പേർ അപേക്ഷിച്ചത്. 46000 അഗ്‌നി വീരന്മാരെയാണ് ഈ വർഷം നിയമിക്കുന്നത് എന്നാണ് റിപ്പോർട്ട്.അഗ്‌നിപഥ് യോജന 2022 വഴിയുള്ള ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ്2022 ജൂൺ 24നാണ് ആരംഭിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് careerindianairforce.cdac.in വഴി നേരിട്ട് അഗ്‌നിപഥ് യോജന 2022 ന് ഓൺലൈനായി അപേക്ഷിക്കാം.അഗ്‌നിപഥ് യോജന 2022-ന് കീഴിലുള്ള ഐഎഎഫ് റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ 2022 ജൂലൈ 5നാണ് അവസാനിക്കുന്നത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായ സർട്ടിഫിക്കറ്റ്, ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 10+2 അല്ലെങ്കിൽ തത്തുല്യമായ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ്, മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 2 വർഷത്തെ വൊക്കേഷണൽ കോഴ്സ് മാർക്ക് ഷീറ്റ്, നോൺ-വൊക്കേഷണൽ മാർക്ക് ഷീറ്റ് എന്നിവ ഉണ്ടായിരിക്കണം.

അഗ്നിപഥ് റിക്രൂട്ടമെന്റുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോഴും രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ജൂൺ 14നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. യുവാക്കളെ നാലു വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. നാല് വർഷത്തിന് ശേഷം 75 ശതമാനം പേരെ തിരിച്ച് അക്കുകയും 25 ശതമാനം ആളുകളെ 15 വർഷത്തേക്ക് കൂടി നിലനിർത്തുകയും ചെയ്യും. തിരിച്ചയക്കുന്നവർക്ക് 11.71 ലക്ഷം രൂപയുടെ പാക്കേജ് ലഭിക്കും.17.5 മുതൽ 21 വയസ് വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നതായിരുന്നു ആദ്യത്തെ വ്യവസ്ഥ.എന്നാൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ആദ്യ ബാച്ചിന് കേന്ദ്ര സർക്കാർ വയസിളവ് പ്രഖ്യാപിച്ചു.
അഗ്നിപഥ് പദ്ധതിയിലൂടെ സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെപ്രതിഷേധം. പദ്ധതി പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വലിയ തരത്തിലുള്ള പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.
ആദ്യം ഉത്തരേന്ത്യയിലായിരുന്നു പ്രതിഷേധം എങ്കില്ർ പിന്നീടത് ദക്ഷണേന്ത്യയിലേക്കും വ്യാപിച്ചിരുന്നു. കോടിക്കണക്കിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. അനവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അഗ്നിപഥ് പ്രതിഷേധത്തില് പങ്കെടുത്ത് അറസ്റ്റിലാവുന്നവർക്ക് സേനയിലേക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ്.












Click it and Unblock the Notifications