കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് അഗ്നിപഥ് സംഘര്‍ഷത്തിന് പിന്നിലെ 4 കാരണങ്ങള്‍,സൈനികര്‍ക്ക് പിന്നില്‍ ഒളിക്കരുത്':മോദിയോട് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ഹൈദരാബാദ് എം പിയും എ ഐ എം ഐ എം തലവനുമായ അസദുദ്ദീന്‍ ഒവൈസി. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ 1990 ലെ ഗോസ്വാമി ആത്മഹത്യയെ ഓര്‍മിപ്പിക്കുന്നു എന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സാമ്പത്തിക ഞെരുക്കം, ഉയര്‍ന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയുടെ ഫലം ജനങ്ങളുടെ രോഷമാണ്. ഇതിനെ ആളി കത്തിക്കുന്ന തരത്തില്‍ ഒപ്പം ചേര്‍ക്കാവുന്ന നാലാമത്തെ ഘടകം സൈനിക മേധാവികള്‍ക്ക് പിന്നിലാണ് താന്‍ ഒളിച്ചിരിക്കുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരവും ദുരഭിമാനവും ആണ്' എന്നായിരുന്നു ഒവൈസി ട്വീറ്റ് ചെയ്തത്.

ASD

മണ്ഡല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ 1990-ലാണ് രാജീവ് ഗോസ്വാമി ആത്മഹത്യ ചെയ്യുന്നത്. വ്യാഴാഴ്ച, അഗ്‌നിപഥ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച ഒവൈസി തൊഴിലില്ലായ്മയുടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇത് പ്രശ്നം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

ഹരിയാനയിലെ പ്രതിഷേധത്തില്‍ പൊലീസുകാര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഈ പ്രതിഷേധക്കാരെ അവരുടെ വസ്ത്രധാരണം കൊണ്ട് തിരിച്ചറിയരുത്, അവരുടെ മേല്‍ ബുള്‍ഡോസര്‍ ഓടിക്കരുത്. നിങ്ങളുടെ തെറ്റായ തീരുമാനം പിന്‍വലിക്കുക.

 മുഖ്യമന്ത്രിക്കെതിരെ വലത് ഗൂഢാലോചനക്കൊപ്പം എന്ന തരത്തില്‍ പ്രതികരിക്കുന്നു; ഹരീഷിനെ ഒഴിവാക്കിയതില്‍ പു.ക.സ മുഖ്യമന്ത്രിക്കെതിരെ വലത് ഗൂഢാലോചനക്കൊപ്പം എന്ന തരത്തില്‍ പ്രതികരിക്കുന്നു; ഹരീഷിനെ ഒഴിവാക്കിയതില്‍ പു.ക.സ

രാജ്യത്തെ ജനസംഖ്യയുടെ 66% യുവാക്കളുടെ ആവശ്യം മനസിലാക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ അഗ്‌നിപഥ് പദ്ധതിവഴി നിയമനം ഉടനുണ്ടാകുമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും എന്നും ഡിസംബറില്‍ പരിശീലനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരി കാരണം റിക്രൂട്ട്മെന്റില്‍ അവസരം ലഭിക്കാത്ത നിരവധി യുവാക്കളും ഊര്‍ജ്ജസ്വലരും ദേശസ്നേഹികളുമായ യുവാക്കള്‍ക്ക് പ്രായ ഇളവ് അവസരം നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

''അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങളെല്ലാം യുവാക്കള്‍ക്ക് അറിയില്ലെന്ന് എനിക്ക് തോന്നുന്നു. പദ്ധതിയെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞാല്‍, ഈ പദ്ധതി യുവാക്കള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനകരമാണെന്ന് അവര്‍ വിശ്വസിക്കും, ''കരസേനാ മേധാവി പറഞ്ഞു.

17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളെ പ്രതിരോധ വിഭാഗത്തില്‍ നാല് വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ് പദ്ധതി. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനിടെ ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഒറ്റത്തവണ പ്രായ ഇളവ് നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ തെലങ്കാനയില്‍ ഒരാള്‍ മരിച്ചിരുന്നു. ബീഹാറില്‍ ട്രെയിനുകള്‍ അഗ്നിക്കിരയാക്കുന്ന സാഹചര്യവും ഉണ്ടായി. ഇതിനിടെ പദ്ധതിയും ഒറ്റത്തവണ പ്രായ ഇളവും എത്രത്തോളം പ്രയോജനകരമാണെന്ന് വിശദീകരിച്ച് പല കേന്ദ്രമന്ത്രിമാരും രംഗത്തെത്തി.

English summary
Agnipath scheme protest: the 4 reasons behind the protest says Asaduddin Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X