ഇനി കോൺഗ്രസിന് വെച്ചടി വെച്ചടി കയറ്റം; ബിജെപിയുടെ കാര്യം 'പോക്കാ', എല്ലാ ദോഷവും തീർത്തു!

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാൽ: ബിജെപിക്കെതിരെ വിജയം കൈവരിക്കാനുള്ള നീക്കവുമായി മധ്യപ്രപദേശിൽ കോൺഗ്രസ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബിജെപിയെ തറപറ്റിക്കുന്നതിന് കോൺഗ്രസ് ഓഫീസിലെ വാസ്തുദോഷം തീർക്കുകയാണ് ആദ്യം ചെയ്തത്.

ഇന്ദിര ഭവനിന്റെ വാസ്തു ദോഷങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്‌തെന്നും പാര്‍ട്ടിക്ക് ഇനി നല്ലകാലമാണെന്നുമാണ് നേതാക്കള്‍ പ്രതികരിച്ചത്. 14 വർഷമായി ബിജെപിയാണ് മധ്യപ്രദേശിൽ അധികാരകത്തിലേറുന്നത്. 2006 ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇതിന്റെ വാസ്തപ ദോഷങ്ങളാണ് ഇപ്പോൾ മാറ്റിയിിരിക്കുന്നത്.

കക്കൂസ് പൊളിച്ചു മാറ്റി

കക്കൂസ് പൊളിച്ചു മാറ്റി

വാസ്തു ദോഷങ്ങള്‍ പരിഹരിക്കുന്നതിനായി ഭോപാലിലെ ശിവാജി നഗറിലുള്ള ഇന്ദിരാ ഭവന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങളാണ് വരുത്തിയത്. ഇതിനായി മുന്ന് ശുചിമുറികളാണ് പൊളിച്ചു നീക്കിയത്. വസ്തു ശാസ്ത്ര വിദഗ്ധന്റെ നിർദേശ പ്രകാരമായിരുന്നു ഇത്.

2018ൽ കോൺഗ്രസ് അധികാരത്തിലേറും

2018ൽ കോൺഗ്രസ് അധികാരത്തിലേറും

കോൺഗ്രസ് വക്താവ് കെകെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉറപ്പായും വിജയിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയത്തിനായി ഇതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്ര പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കില്ല

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കില്ല

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേരത്തെ പ്രഖ്യാപിക്കില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെക്കാൾ വർദ്ധനവെന്ന് അവകാശവാദവുമായി ബിജെപി-ആർഎസ്എസ് മധ്യപ്രദേശ് നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു.

നേതാക്കൾ പാർട്ടി ആസ്ഥാനത്ത് എത്തും

നേതാക്കൾ പാർട്ടി ആസ്ഥാനത്ത് എത്തും

നമ്മുടെ ഭവനത്തിൽ ഉണ്ടായ ദുരിതം നമ്മൾ എടുത്ത് കളഞ്ഞിരിക്കുകയാണ്. ഇനി കാര്യങ്ങളെല്ലാം നമ്മുടേതായി മാറിയെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. ദില്ലിയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ എത്രയും പെട്ടെന്ന് തന്നെ മധ്യപ്രദേശിലെ കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചേരുമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
The Congress, which has been out of power in Madhya Pradesh for the last 14 years, is leaving no stone unturned, it seems, to revive its political fortunes in the poll-bound state and stop the BJP from retaining power.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്