കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദായങ്ങളെ പ്രീണിപ്പിക്കാൻ ബിജെപിയുടെ ജൻ ആശിർവാദ് യാത്ര: ആദ്യഘട്ടത്തിൽ നാല് കേന്ദ്രമന്ത്രിമാർ

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ജൻ ആശിർവാദ് യാത്രയുമായി ബിജെപി. ഉത്തർപ്രദേശിൽ നിന്ന് പുതുതായി ചുമതലയേറ്റ നാല് കേന്ദ്ര മന്ത്രിമാരാണ് മുൻകൂട്ടി നിശ്ചയിച്ച ജില്ലകളിൽ യാത്രയുടെ ആദ്യ ഘട്ടത്തിൽനേതൃത്വം നൽകുക.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

ആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നുആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നു

1

മോഹൻലാൽഗഞ്ച് എംപി കൗശൽ കിഷോറും ലഖിംപൂർ എംപി അജയ് മിശ്രയും മഹാരാജ്ഗഞ്ച് എംപി പങ്കജ് ചൗധരിയും നേതൃത്വം നൽകുന്ന യാത്ര ലക്‌നൗ വിമാനത്താവളത്തിൽ നിന്ന് യാത്ര ആരംഭിക്കും. മറ്റൊരു മന്ത്രിയായ ബി‌എൽ വർമ മഥുരയിൽ നിന്ന് യാത്രയിൽ പങ്കുചേരും. ബദൌനിലാണ് യാത്ര അവസാനിക്കുക.

2


പാഴ്സി സമുദായത്തിൽ നിന്നുള്ള ബിജെപി എംപി കൗശൽ കിഷോർ, ലോധി സമുദായത്തിൽ നിന്നുള്ള ബിഎൽ വർമ, ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള അജയ് മിശ്ര, കുർമി സമുദായത്തിൽ നിന്നുള്ള നിന്നുള്ള പങ്കജ് ചൗധരി എന്നിവരും ഓരോ ജില്ലകളിൽ നിന്ന് യാത്രയുടെ ഭാഗമാകും. പ്രധാനമായും ഓരോ സമുദായത്തെയും പാർട്ടിയ്ക്കൊപ്പം അനുനയിപ്പിച്ച് നിർത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഓരോ സമുദായ നേതാക്കളെയും യാത്രയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്.

3

ജൻ ആശിർവാദ് യാത്രയിൽ, വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ ഉണ്ടാകും. സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഉത്തർപ്രദേശിൽ പിന്നാക്ക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് യാദവരാണ്, കുർമിസ് രണ്ടാം സ്ഥാനത്തും ലോധ് മൂന്നാം സ്ഥാനത്തുമാണ്.

4

ആദ്യ ഘട്ടത്തിൽ യാത്ര തുടങ്ങുന്ന ബിജെപി എംപിമാരിൽ കുർമി സമുദായത്തിൽ നിന്നുള്ള പങ്കജ് ചൗധരി ഉൾപ്പെടുന്നുണ്ട്. അതേസമയം, ലോധി സമുദായത്തിൽ നിന്നുള്ള ബിഎൽ വർമ മഥുരയിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. നിലവിൽ 6 എംപിമാരും യുപിയിൽ നിന്നുള്ള 26 എംഎൽഎമാരും കുർമി സമുദായത്തിൽപ്പെട്ടവരാണ്. സംസ്ഥാനത്തെ രോഹിൽഖണ്ഡ്, ബുന്ദേൽഖണ്ഡ് പ്രദേശങ്ങളിൽ ലോധി വിഭാഗങ്ങൾക്ക് മേൽക്കയ്യുള്ള പ്രദേശങ്ങളാണ്. ഇവിടേക്ക് കൂടുതൽ ലോധി വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഇറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

5

ജൻ ആശിർവാദ് യാത്രയിൽ പങ്കെടുക്കുന്ന മൂന്നാമത്തെ മന്ത്രി കൗശൽ കിഷോറും പാഴ്സി സമുദായത്തിൽ നിന്നുള്ളയാളാണ്. ജാതവർക്കും ചാമർമാർക്കും ശേഷം ഏറ്റവും കൂടുതൽ പാഴ്സികളാണ് പട്ടികജാതിയിലുള്ളതെന്നാണ് ജാതി തിരിച്ചുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ, പാഴ്സി സമൂഹത്തെ ലക്ഷ്യം വെച്ച് കൗശൽ കിഷോറിന്റെ യാത്രയും ആദ്യ ഘട്ടത്തിൽ തന്നെ ഉൾപ്പെടുത്താൻ ബിജെപി ശ്രദ്ധിച്ചിട്ടുണ്ട്. അവധിലും പൂർവാഞ്ചലിലും പാഴ്സി സമൂഹം ശക്തമാണ്.

Recommended Video

cmsvideo
ജനഗണമനയുടെ വരികള്‍ അറിയാതെവി. മുരളീധരന്‍ | Oneibdia Malayalam
6


യാത്രയിൽ പങ്കെടുക്കുന്ന നാലാമത്തെ കേന്ദ്രമന്ത്രി ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള അജയ് മിശ്രയാണ്. ബിജെപിയെ സംബന്ധിച്ച് ഉയർന്ന ജാതികളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ബ്രാഹ്മണ സമുദായത്തിൽ നിന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നിർണ്ണയിക്കുന്നതിൽ ഏകദേശം എട്ടു മുതൽ പത്ത് ശതമാനം വരെ ബ്രാഹ്മണർ 30 മുതൽ 35 വരെ ബ്രാഹ്മണർക്ക് പങ്കുണ്ടെന്നാണ് മുൻ തിരഞ്ഞടുപ്പുകൾ ചൂണ്ടിക്കാണിക്കുന്നത്.

 കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പുറത്ത് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പുറത്ത്

മുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യം!! കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചില്ല, ഉറച്ച നിലപാടില്‍ ഹരിത, അന്ത്യശാസനംമുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യം!! കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചില്ല, ഉറച്ച നിലപാടില്‍ ഹരിത, അന്ത്യശാസനം

English summary
Ahead of UP Assembly poll BJP's Jan Ashirwad Yatra Starts Today in UP, 4 Union Ministers to Lead First Phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X