Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുത്തൽ നടപടിയില്ലെങ്കിൽ 'അഹിന്ദ' വോട്ടുകൾ കൈവിടും;കോൺഗ്രസിന് മുന്നറിയിപ്പുമായി സർവ്വെ

കൊച്ചി; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് 'റെഡ് അലർട്ടുമായി' സർവ്വെ. തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ന്യൂനപക്ഷ, പിന്നാക്ക , ദലിത് വിഭാഗങ്ങൾ കോൺഗ്രസിൽ നിന്ന് അകന്ന് പോകുമെന്നാണ് സർവ്വേയിലെ മുന്നറിയിപ്പ്. കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രഞ്ജൻ സുനിൽ കൊനുഗലുവിന്റെ മൈന്റ്ഷെയർ അനലിറ്റ്ക്സ് നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. കൂട്ടായ പ്രവർത്തനം കാഴ്ചവെച്ചെങ്കിൽ അഹിന്ദകൾ ( പിന്നാക്ക-ന്യൂനപക്ഷ - ദളിത് വിഭാഗങ്ങൾ) കോൺഗ്രസിനെ ഉപേക്ഷിച്ച് മറ്റ് ബദലുകൾ തേടുമെന്നാണ് സർവ്വേയിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഉന്നത കോൺഗ്രസ് നേതൃത്വത്തിന് കൊനുഗലു റിപ്പോർട്ട് നൽകിയെന്ന് ഡെക്കാൻ ഹെരാൾ‍ഡ് റിപ്പോർട്ട് ചെയ്തു.

തിരുത്തൽ നടപടികളും സർവ്വേ നിർദ്ദേശിച്ചിട്ടുണ്ട്

പാർട്ടിയുടെ ബലഹീനതകൾ, അവസരങ്ങൾ, വെല്ലുവിളികൾ, നിയസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനായാണ് സർവ്വേ നടത്തിയത്. സംസ്ഥാനത്ത് വിവാദമായ ഹലാൽ, ഹിജാബ്, ലൗഡ് സ്പീക്കർ തുടങ്ങിയ വിഷയങ്ങൾ വലിയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം പാർട്ടിയിൽ നടപ്പാക്കേണ്ട ചില തിരുത്തൽ നടപടികളും സർവ്വേ നിർദ്ദേശിച്ചിട്ടുണ്ട്, മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. 'ബി ജെ പി ഹിന്ദുത്വമാണ് മുന്നോട്ട് വെയ്ക്കുന്നത്. കോൺഗ്രസിന് എന്താണ് മുന്നോട്ട് വെയ്ക്കാനുള്ളത്? നമ്മൾ എന്ത് നടപടിയാണ് കൈക്കൊള്ളാൻ പോകുന്നത്?നമ്മൾ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന അവരെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്, മുതിർന്ന നേതാവ് പറഞ്ഞു.

 എസ് ഡി പി ഐ, എ ഐ എം ഐ എം പാർട്ടികൾ


എസ് ഡി പി ഐ, എ ഐ എം ഐ എം പാർട്ടികൾ കോൺഗ്രസിന്റെ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വരുത്തുമോയെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന ആശങ്ക. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മംഗളൂരുവിൽ എംഎൽഎ യുടി ഖാദറിന് എസ് ഡി പി ഐയിൽ നിന്നും വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ അത്തരമൊരു സാഹചര്യം ഇല്ലെന്നും വികസനത്തിലും ഐക്യത്തിലും ഊന്നിയാണ് താൻ പ്രവർത്തിക്കുന്നതെന്നും യുടി ഖാദർ പറഞ്ഞു.മതേതര മുഖം തന്റെ മണ്ഡലം കാത്തുസൂക്ഷിമക്കുമെന്നും അദ്ദേഹം പറഞ്ഞു.

അകന്നതായാണ് കോൺഗ്രസ് വിലയിരുത്തൽ


എസ് സി സമുദായം ഇതിനോടകം തന്നെ പാർട്ടിയിൽ നിന്നും അകന്നതായാണ് കോൺഗ്രസ് വിലയിരുത്തൽ. ഒ ബി സി വിഭാഗങ്ങളും ഭിന്നിച്ച് പോകുകയാണ്. ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയണമെന്നാണ് സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് അധികാരം പിടിക്കണമെങ്കിൽ കോൺഗ്രസിനെ സംബന്ധിച്ച് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നിർണായകമാണ്.

നില മെച്ചപ്പെട്ടിട്ടുണ്ടെന്ന്


അതേസമയം കോൺഗ്രസിന് ആശ്വസിക്കാനുള്ള കാര്യങ്ങളും സർവ്വേയിൽ പറയുന്നുണ്ട്. മാർച്ച് മുതൽ പാർട്ടിയുടെ നില മെച്ചപ്പെട്ട് വരുന്നതായാണ് കണ്ടെത്തലെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു. സാമുദായിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബി ജെ പിയുടെ ഭാഗത്ത് നിന്ന് വലിയ പിഴവുകൾ സംഭവിച്ചെന്നും ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും നേതാവ് പറഞ്ഞു.

മറുതന്ത്രവുമായി ഡികെ ശിവകുമാർ


അതിനിടെ ഒരിക്കൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് മുതൽകൂട്ടായ പഴയ അഹിന്ദ തന്ത്രം പയറ്റി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മുന്നോക്ക ഹിന്ദു വിഭാഗങ്ങൾ ബി ജെ പിക്കൊപ്പം നിന്നപ്പോൾ പിന്നോക്ക, ദളിത്, ന്യൂനപക്ഷങ്ങളുടെ പിന്തുണയുടെ ബലത്തിലായിരുന്നു സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. എന്നാൽ ഇതിനെ വെല്ലാനുള്ള മറുതന്ത്രം പയറ്റുകയാണ് കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ. ആര് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+