കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് അനിശ്ചിതത്വം തുടരും; തർക്കം പരിഹരിക്കാൻ ഇരുകൂട്ടരം ദില്ലിയിലേക്ക്, പോയപോലെ തിരിച്ച് ?

.ഒപിഎസ്-ഇപിഎസ് പക്ഷ മന്ത്രിമാരായ പി തങ്കമണി, സി.വി. ഷൺമുഖം, ഡി.ജയകുമാർ എന്നിവരും രാജ്യസഭാ എംപി, വി. മൈത്രേയനും മുൻ എംപി മനോജ് പാണ്ഡ്യനുമാണ് ദില്ലിയിലെത്തുക.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ തർക്കവും ഭരണപ്രതിസന്ധിയും രൂക്ഷമാകുമ്പോൾ പ്രശ്നപരിഹാരത്തിന് ഇരു കൂട്ടരും ദില്ലിയിലേക്ക്. ഒപിഎസ്-ഇപിഎസ് വിഭാഗവും ടിടിവി പക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനെ കണും.ഒപിഎസ്-ഇപിഎസ് പക്ഷ മന്ത്രിമാരായ പി തങ്കമണി, സി.വി. ഷൺമുഖം, ഡി.ജയകുമാർ എന്നിവരും രാജ്യസഭാ എംപി, വി. മൈത്രേയനും മുൻ എംപി മനോജ് പാണ്ഡ്യനുമാണ് ദില്ലിയിലെത്തുക.

ദിനകരന്റെ ചാക്കിടൽ തന്ത്രം ഏറ്റില്ല; ചിന്നമ്മ പടിക്ക് പുറത്ത്! രണ്ടും കൽപിച്ച് ഒപിഎസ്- ഇപിഎസ്ദിനകരന്റെ ചാക്കിടൽ തന്ത്രം ഏറ്റില്ല; ചിന്നമ്മ പടിക്ക് പുറത്ത്! രണ്ടും കൽപിച്ച് ഒപിഎസ്- ഇപിഎസ്

eps- ops

ദിനകരൻ-ശശികല എതിർപ്പ് മറികടന്ന് സെപ്റ്റംബർ 12 ന് പാർട്ടി ജനറൽ കൗൺസിൽ യോഗം ചേരും.എന്നാൽ ജനറൽ കൗൺസിൽ യോഗം ചേരുന്ന തിനു മുൻപ് തന്നെ ഇരു വിഭാഗവും ദില്ലിയാത്ര ഉറപ്പിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഈ ആഴ്ച തന്നെ ദില്ലിയിലെത്തി തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനാണ് നീക്കം.

 ആവശ്യം രണ്ടില ചിഹ്നം

ആവശ്യം രണ്ടില ചിഹ്നം

എടപ്പാടി പളനിസ്വാമിയും ഒ പനീർശെൽവവും ഈ ആഴ്ച തന്നെ ദില്ലിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ലയത്തിനുള്ള സത്യവാങ് മൂലം നൽകിയതിനുശേഷം പാർട്ടിചിഹ്നമായിരുന്ന രണ്ടിലക്ക് വേണ്ടി അവകാശമുന്നയിക്കും.കൂടാതെ ശശികലയുടെ ജനറൽ സെക്രട്ടറി പദവിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്യും. കൂടാതെ ബിജെപി നേതൃത്വത്തെ കാണും

പുതിയ തന്ത്രം പയറ്റി ടിടിവി

പുതിയ തന്ത്രം പയറ്റി ടിടിവി

തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഭരണം കൈവിട്ടു പോകാതിരിക്കാൻ പുതിയ തന്ത്രം പയറ്റി ടിടിവി. വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ടിടിവിയുടെ നീക്കം.

പ്രതിപക്ഷം ഗവർണർക്കു മുന്നിൽ

പ്രതിപക്ഷം ഗവർണർക്കു മുന്നിൽ

തമിഴ്നാട്ടിലെ രാഷ്ട്രീയ പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ഗവർണറെ കണ്ടു. 113 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് എടപ്പാടി പളനിസാമിക്കുള്ളതെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ തുടരാൻ അനുവദിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഗവർണറുടെ ഉറപ്പ്

ഗവർണറുടെ ഉറപ്പ്

ചട്ടങ്ങളും നിയമവശങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗവർണർ ഉറപ്പു നൽകി.

കാര്യങ്ങൾ കൈവിട്ടു പോകും

കാര്യങ്ങൾ കൈവിട്ടു പോകും

അതേസമയം ഗവര്‍ണര്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുന്നതിനെ കുറിച്ച് അലോചിക്കുമെന്നും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. കൂടാതെ നിയമസഭയിൽ അവിശ്വാസത്തിന് കത്ത് നല്‍കിയിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ രാഷ്ട്രപതിയെ കാ ണാൻ തിരുമാനിച്ചത്.

പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം

പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം

സഭയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയില്‍ ഡി.എം.കെയുടെ 21 എം.എ.ല്‍എമാര്‍ക്ക് നിയമസഭ പ്രിവില്ലേജ് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിനെതിരായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്

എതിരാളികളെ ഒതുക്കുന്നു

എതിരാളികളെ ഒതുക്കുന്നു

ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന എതിരാളികളെ ഉതുക്കാനാണ് അണ്ണാ ഡിഎംകെയുടെ തീരുമാനം. ഇതിനായി ശശികലയെ പുറത്താക്കി ദിനകരന്‍ പക്ഷത്തെയും പ്രിവിലേജ് കമ്മിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടിസിലൂടെ ഡി.എം.കെയെയും പ്രതിരോധിക്കാനാണ് ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്.

English summary
TTV Dinakaran faction of the AIADMK approached the Election Commission of India over the Two-leaves symbol row. Leaders supporting Dinakaran made a representation to the EC to request that no decision should be taken on the row without hearing their concerns. This, even as the DMK intends to meet President Ram Nath Kovind over the political crisis in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X