കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ അപമാനിച്ചു; ശശികലയുടെ സഹോദരനെതിരെ എഐഎഡിഎംകെ നേതാക്കള്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: എഐഎഡിഎംകെ അധ്യക്ഷ ശശികല നടരാജന്റെ സഹോദരനെതിരെ എഐഎഡിഎംകെ നേതാക്കള്‍. പൊങ്കലുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരിപാടിയില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയതിനാണ് ശശികലയുടെ സഹോദരനെതിരെ നേതാക്കള്‍ രംഗത്തെത്തിയത്.

എംജിആറിന്റെ മരണശേഷം പാര്‍ട്ടിയെ കെട്ടിപ്പടുത്തത് തങ്ങളാണെന്ന അവകാശവാദമാണ് ശശികലയുടെ സഹോദരന്‍ ദിവാകന്‍ നടത്തിയത്. മന്നാര്‍ഗുഡി മാഫിയ എന്ന കുപ്രസിദ്ധിയുള്ള ശശികലയുടെ കുടുംബത്തിലെ മുതിര്‍ന്നയാളാണ് ദിവാകരന്‍. 1987ല്‍ പാര്‍ട്ടിയെ പിളര്‍പ്പില്‍ നിന്നും രക്ഷിച്ചുനിര്‍ത്തിയത് തങ്ങളാണെന്ന് ദിവാകരന്‍ അവകാശവാദം ഉന്നയിച്ചു.

sasikala

എന്നാല്‍, പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് ജയലളിതയുടെ അത്യധ്വാനത്തെ ചെറുതാക്കി കാണിക്കുന്നതെന്ന് എഐഎഡിഎംകെ നേതാവ് കെ പി മുനുസ്വാമി പറഞ്ഞു. 1972 മുതല്‍ പാര്‍ട്ടി മെമ്പറാണ് മുന്‍ മന്ത്രി കൂടിയായ മുനുസ്വാമി. ഇത്തരക്കാരെ ശശികലെ അടക്കി നിര്‍ത്തണമെന്നും മുനുസ്വാമി ആവശ്യപ്പെട്ടു.

എംജിആറിന്റെ മരണശേഷം എഐഎഡിഎംകെയെ വലിയൊരു തകര്‍ച്ചയില്‍ നിന്നും ഇന്നത്തെ നിലയിലെത്തിച്ചത് ജയലളിതയാണ്. അടുത്ത സുഹൃത്തായി ശശികല കൂടെയുണ്ടാരുന്നെങ്കിലും പലപ്പോഴും അവരുമായി തെറ്റുകയും ചെയ്തു. വമ്പന്‍ അഴിമതി നടത്തിയതിന്റെ പേരില്‍ മന്നാഗുഡി മാഫിയയെന്നറിയപ്പെടുന്ന ശശികലയുടെ കുടുംബം പ്രതിക്കൂട്ടിലായിരുന്നു. ഇവരെ പിന്നീട് ജയലളിത അകറ്റി നിര്‍ത്തുകയും ചെയ്തു.

English summary
AIADMK leader slams Sasikala’s brother for insulting MGR’s memory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X