Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കപ്പേടിയില്‍ ബിജെപി: പിന്നിലായിപ്പോയ എസ്പിയും ബിഎസ്പിയും, യുപിയില്‍ കോണ്‍ഗ്രസ് ഗോളടിക്കുമോ

ലഖ്നൗ: ലഖിംപൂര്‍ ഖേരി സംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാറിനും ബിജെപിക്കും മുന്നില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാന എന്ന നിലയില്‍ ലഖിംപൂര്‍ ഖേരി സംഭവം പ്രതിപക്ഷം വലിയ ആയുധമാക്കുകയും ചെയ്യുന്നു. കേസില്‍ പ്രതിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവും ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

ഒടുവില്‍ സുപ്രീംകോടതിയുടെ കര്‍ശനമായ നിര്‍ദേശം വന്നതോടെയാണ് ഉത്തര്‍പ്രദേശ് പൊലീസിന് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഖിംപൂര്‍ ഖേരി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന നേതാവാണ് ആശിഷ് മിശ്ര. ഇതിന്റെ ഭാഗമായുള്ള ചുവരെഴുത്തകള്‍ വരെ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറുന്നത്.

മോദി സര്‍ക്കാറുകള്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധി

ലഖിംപൂര്‍ ഖേരി സംഭവം യോദി, മോദി സര്‍ക്കാറുകള്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാവുമ്പോള്‍ രാഷ്ട്രീയമായി അത് കോണ്‍ഗ്രസിനെ സഹായിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ സജീവമായി ഇടപെടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. പ്രാദേശിക ശക്തികളായ സമാജ് വാദി പാര്‍ട്ടിയും മയാവതിയുടെ ബി എസ് പിയും ഇടപെടുന്നതിന് മുന്‍പ് വിഷയം ഏറ്റെടുത്ത് ദേശീയ തലത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാരിയില്‍ തിളങ്ങി ശോഭന: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ത​ക്ക സ​മ​യ​ത്ത്​ ജനവികാ​രം

ഏ​റെ വൈ​കാ​രി​ക​മാ​യ വി​ഷ​യ​ത്തി​ൽ ത​ക്ക സ​മ​യ​ത്ത്​ ജനവികാ​രം ഉ​യ​ര്‍ത്തി മുന്നിട്ടിറങ്ങുകയായിരുന്ന കോണ്‍ഗ്രസ്. നേരത്ത ഹാത്രസ് സംഭവത്തിലും സമാനമായ ഇടപെടല്‍ ഉണ്ടായെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ രീതി പുതിയതാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ കര്‍ഷകരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി അന്ന് രാത്രി തന്നെ ലഖിംപൂര്‍ ഖേരിയിലേ പുറപ്പെടുകയായിരുന്നു.

വിഷയം ദേശീയ തലത്തില്‍

ഇതോടെയാണ് വിഷയം ദേശീയ തലത്തില്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത്. ബിജെപി ഭരണത്തേയും അറസ്റ്റിനേയും ഭയക്കാതെ തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് തെളിയിക്കാനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സാധിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലായിരുന്നു കൂടുതല്‍ ശ്രദ്ധേയം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മുന്‍ നിര്‍ത്തി ബിജെപിയെ നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുപിയില്‍ ശക്തമല്ലെങ്കിലും

കോണ്‍ഗ്രസ് നിലവില്‍ യുപിയില്‍ ശക്തമല്ലെങ്കിലും പ്രിയങ്ക ഗാന്ധിക്ക് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പിന്തുണയുടെ കരുത്താണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ഏറ്റവും ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.

രാഹുല്‍ ഗാന്ധി തോല്‍ക്കാനടക്കമുള്ള കാരണം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കാനടക്കമുള്ള കാരണം സംഘടനാ തലത്തിലെ ഈ പോരായ്മയാണ്. നാനൂറിലേറെ അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 7 സീറ്റിലുമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ലഖിംപൂര്‍ ഖേരി സംഭവത്തെ തുടര്‍ന്ന് ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രി​ക്കു​ന്ന വികാരത്തില്‍ നിന്നും ബിജെപിക്കാതിരായ പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ് കോണ്‍ഗ്രസ്.

വാരണാസിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി നടത്തിയ യോഗത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയതും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 45 ലക്ഷം രൂപ കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്നതോടെ പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് കരുതേണ്ടതില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അതേറ്റെടുക്കേണ്ടി വരുന്നു. ല​ഖിം​പു​ർ മു​ൻ​നി​ർ​ത്തി തി​ങ്ക​ളാ​ഴ്​​ച രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ൺ​ഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+