കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം; അന്വേഷണം പൊടിതട്ടിയെടുക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് എംപിും മുന്‍ കേന്ദ്രമന്ത്രിയും ആയ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുന്നു. സുനന്ദയുടെ ഫോറന്‍സിക് പരിശോധന സംബന്ധിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞു.

ഫോറന്‍സിക് സയന്‍സ് ലാബില്‍ ആണ് സുനന്ദയുടെ ആന്തരീകാവയവങ്ങളുടെ പരിശോധന നടത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Sunanda Pushkar

പെട്ടെന്നുണ്ടായ അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്ത എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആദ്യം വ്യക്തമാക്കിയത്. ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നപ്പോള്‍ വിഷാദ രോഗത്തിനുള്ള മരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണം എന്ന സംശയം ഉയര്‍ന്നുവന്നു.

സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ അവരുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുകളും ഉണ്ടായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ മരണകാണമല്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ ഇത് സംബന്ധിച്ച ദുരൂഹത ഇനിയും മാറിയിട്ടില്ല.

പോസ്റ്റ് മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രി വഴിതന്നെയായിരുന്നു ഫോറന്‍സിക് പരിശോധന ഫലവും അന്വേഷണ സംഘത്തിന് കൈമാറിയത്. രണ്ട് റിപ്പോര്‍ട്ടുകളും ചേര്‍ത്ത് വായിക്കുമ്പോഴുള്ള ആശയക്കുഴപ്പങ്ങളില്‍ വ്യക്തതവരുത്താന്‍ ദില്ലി പോലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിനോട് കാര്യങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ടായിരുന്നു.

English summary
AIIMS asks details about Sunanda Pushkar's death to Forensic Lab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X