സിനിമയെ വെല്ലും ഈ പ്രണയകഥ, പാക് യുവതി കേരളത്തിന്റെ മരുമകൾ, കുഞ്ഞിന് ജന്മം നൽകിയത് ജയിലിൽ
അച്ഛന്റെ നാട്ടിൽ കുഞ്ഞ് ജനിച്ചതു കൊണ്ട് കുട്ടിയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നാണ് നിയമ വിദഗ്ധരുടെ ഉപദേശം.
ബെംഗളൂരു: മതിയായ രേഖയില്ലാതെ മലയാളിയെ വിവാഹം ചെയ്തതിന് അറസ്റ്റിലായ പാക് യുവതി അമ്മയായി. സമീറ റഹ്മാനാണ് വിക്ടോറിയ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അച്ഛന്റെ നാട്ടിൽ കുഞ്ഞ് ജനിച്ചതു കൊണ്ട് കുട്ടിയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നാണ് നിയമ വിദഗ്ധരുടെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ പൗരത്വത്തിനായുളള നടപടി ആരംഭിച്ചു കഴിഞ്ഞു.

മതിയായ രേഖയില്ലാതെ ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതിനെ തുടർന്ന് പാക് ജയിൽ കഴിയുകയാണ് ഇവർ. ബെംഗളൂരു പരപ്പ ആഗ്രഹാര ജയിലിലെ വനിത സെല്ലിലെ പ്രത്യേക മുറിയിലാണ് അമ്മയും കുഞ്ഞിനേയും പാർപ്പിച്ചിരിക്കുന്നത്

പ്രണയ വിവാഹം
പാലാക്കാട് സ്വദേശിയായ മുഹമ്മദ് ശിഹാബ് ഖത്തറിൽ ജോലി ചെയ്യുന്നതിനിടയിലണ് കറാച്ചി സ്വദേശിയായ സമീറയെ പ്രണയിച്ചു വിവാഹം കഴിക്കുന്നത്.

വിവാഹത്തിന് എതിർപ്പ്
സമീറയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിനോട് കടുത്ത എതിർപ്പായിരുന്നു. ഇതിനെ തുടർന്ന് ഖത്തറില്‍ ജോലി ചെയ്തിരുന്ന സമീറയുടെ ബന്ധുക്കളായ ഖാസിഫ് ഷംസുദ്ദീന്‍, കിരണ്‍ ഗുലാം അലി എന്നിവരുമായി ബെംഗളൂരുവിലെത്തുകയായിരുന്നു.

പോലീസ് അറസ്റ്റ്
വിവാഹം കഴിക്കാനുള്ള മതിയായ രേഖയില്ലാത്തതിനെ തുടർന്ന് മെയ് 25 ന് സമീറയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലാകുന്പോൾ സമീറ ഗർഭിണിയായിരുന്നു.

ജയിലിൽ പ്രസവം
ഗർഭിണിയായിരുന്ന സമീറയ്ക്ക് ജയിലിൽ പ്രത്യേക പരിചരണ നൽകിയിരുന്നു. സമീറയെ പരിചരിക്കാന്‍ ജയിൽ അധികൃതര്‍ നഴ്‌സുമാരെ നിയോഗിച്ചിരുന്നു.

മുഹമ്മദ് ശിഹാബിനെ അറസ്റ്റ് ചെയ്തു
പാകിസ്താന്‍ സ്വദേശികള്‍ക്ക് താമസസൗകര്യമൊരുക്കിയതിന് മുഹമ്മദ് ശിഹാബിനെയും അറസ്റ്റുചെയ്തു. മുഹമ്മദ് ശിഹാബ് ബെംഗളൂരുവിലെത്തിയതിനുശേഷം വ്യാജ മേല്‍വിലാസം നല്‍കി ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സ്വന്തമാക്കിയിരുന്നു.ഇതിലും പോലീസ് കേസെടുത്തിട്ടുണ്ട്.

പാക് സ്വദേശികൾ അറസ്റ്റിൽ
സമീറയെ കൂടാതെ ഇവരുടെ ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പാകിസ്താനി സ്വദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് എംബസിയെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അറസ്റ്റിലായവര്‍ക്ക് പാകിസ്താനിലേക്ക് പോകാന്‍ താത്പര്യമില്ലെന്നാണ് പോലീസിനെ അറിയിച്ചത്












Click it and Unblock the Notifications