കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്രയ്ക്ക് ചീപ്പാണോ എയര്‍ ഇന്ത്യ??? ഹോട്ടലിലെ സൗജന്യ ഭക്ഷണം പൊതിഞ്ഞ് കൊണ്ടുപോകുന്നെന്ന് പരാതി

എയര്‍ഇന്ത്യ ക്യാബിന്‍ക്രൂ ജീവനക്കാര്‍ ഹോട്ടലിലെ ബുഫേ ഭക്ഷണം പുറത്തേക്ക് പൊതിഞ്ഞുകൊണ്ട് പോകുന്നതായി പരാതി. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മുന്നറിയിപ്പ് നല്‍കി.

  • By Jince K Benny
Google Oneindia Malayalam News

മുംബൈ: താമസിക്കുന്ന ഹോട്ടലില്‍ നിന്നും എയര്‍ ഇന്ത്യ ക്യാബിന്‍ക്രൂ ജീവനക്കാര്‍ സൗജന്യ ഭക്ഷണം പൊതിഞ്ഞ് പുറത്തേക്ക് കൊണ്ടുപോകുന്നതായി പരാതി. എയര്‍ ഇന്ത്യ ജീവനക്കാര്‍ താമസിക്കുന്ന ലണ്ടനിലെ ഹോട്ടിലിന്റെതാണ് പരാതി. ബുഫെയായി വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ നിന്ന് ഭക്ഷണം പൊതിഞ്ഞെടുത്ത് കൊണ്ടുപോകുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ലണ്ടനിലെ ഹോട്ടിലില്‍ നിന്നും എയര്‍ ഇന്ത്യയ്ക്ക് മെയിലയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് എയര്‍ ഇന്ത്യ.

ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് സര്‍വീസ് വകുപ്പ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രസ്താവന ഇറക്കി. പ്രഭാത ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തുന്ന ജീവനക്കാര്‍ ഒഴിഞ്ഞ പാത്രങ്ങളുമായി എത്തി ബുഫേയില്‍ നിന്നും ഭക്ഷണം പുറത്തേക്ക് കൊണ്ടുപോകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് കുറിപ്പില്‍ പറുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കത്തയക്കാന്‍ അസിസ്റ്റന്റ് ജനറല്‍ മനേജര്‍ക്ക് അധികാരമില്ലെന്നും സംഭവത്തേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

ഭക്ഷണം പുറത്തേക്ക്

എയര്‍ ഇന്ത്യ ജീവനക്കാര്‍ ലണ്ടനില്‍ എത്തുമ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഭക്ഷണം പൊതിഞ്ഞെടുക്കുന്നുവെന്നാണ് പരാതി. ബുഫേയിലെത്തുന്ന ജീവനക്കാര്‍ ഒഴിഞ്ഞ പാത്രങ്ങളുമായി എത്തി ആഹാരം പുറത്തേക്ക് കൊണ്ടുപോകുന്നു. ബുഫേയില്‍ വിളമ്പുന്ന ഭക്ഷണം പൊതിഞ്ഞെടുക്കാന്‍ പാടില്ല. എന്നാല്‍ ഇതിന് ചട്ടവിരുദ്ധമായ പെരുമാറ്റം ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായതോടെയാണ് ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്.

ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

ഹോട്ടലില്‍ നിന്നും പരാതി ലഭിച്ചയുടന്‍ തന്നെ ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യമുന്നറിയിപ്പ് നല്‍കി. എയര്‍ ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജരാണ് മുന്നറിയിപ്പ് കുറിപ്പ് നല്‍കിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് കുറിപ്പില്‍ പറയുന്നുണ്ട്.

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്കെതിരെ എയര്‍ ഇന്ത്യ

ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് കത്ത് നല്‍കിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്കെതിരെ എയര്‍ ഇന്ത്യ രംഗത്തെത്തി. ഇത്തരത്തിലൊരു കത്തയക്കാന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് അധികാരമില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. പ്രശ്‌നത്തേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടയിലും ചില ചീഞ്ഞ ആപ്പിള്‍ ഉണ്ടാകുമെന്ന് ഒരു മുതിര്‍ന്ന ജീവനക്കരാന്‍ പറഞ്ഞു.

വിശ്രമ സമയം കുറവ്

രാവിലെ 6.30ഓടെ ലണ്ടനില്‍ എത്തുന്ന ജീവനക്കാര്‍ക്ക് വിശ്രമത്തിനുള്ള സമയം കുറവാണ്. നേരത്തെ 2 ദിവസമുണ്ടായിരുന്ന വിശ്രമ സമയം ഇപ്പോള്‍ 26 മണിക്കൂര്‍ മാത്രമാണ്. ദീര്‍ഘനേരത്തെ യാത്ര കഴിഞ്ഞ് അവിടെയെത്തുന്ന ജീവനക്കാര്‍ വിശ്രമിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ പോയി ആഹാരം കഴിക്കാന്‍ സാധിക്കാത്തവര്‍ ഭക്ഷണം എടുത്ത് കൊണ്ടുവന്നിരിക്കാമെന്നും എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ജീവനക്കാരന്‍ പറഞ്ഞു.

ഹോട്ടലിനെതിരെ പരാതി

ഹോട്ടലിനെതിരെയും പരാതിയുണ്ട്. റൂം സര്‍വീസിനായി പണം ഈടാക്കുന്നുണ്ട്. ഓരോ സേവനത്തിനും പത്ത പൗണ്ട് നല്‍കണം. അതിനാല്‍ റെസ്റ്റോറന്റില്‍ ചെന്ന് കഴിക്കണം. യാത്രാ ക്ഷീണത്താല്‍ ഇത് സാധിക്കാത്തവരാകാം ഭക്ഷണം പുറത്തേക്ക് എടുത്തുകൊണ്ട് വന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ക്യാബിന്‍ക്രൂ ജീവനക്കാര്‍ക്ക് അലവന്‍സ് തുക കുറവ്

ക്യാബിന്‍ക്രൂ ജീവനക്കാര്‍ക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്. ഇവര്‍ക്ക് ഇടവേള അലവന്‍സ് (ലേഓവര്‍ അലവന്‍സ്) മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. 600 മുതല്‍ 1200 ഡോളര്‍ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ സര്‍വീസിനും 10 പൗണ്ട് വീതം നല്‍കി തങ്ങള്‍ക്ക് കഴിക്കാനുള്ള സമയത്ത് റൂമിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എത്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ തന്നെ ഭക്ഷണം പിന്നീട് കഴിക്കുന്നതിനായി പൊതിഞ്ഞെടുക്കുന്നതാകാമെന്നുമൊരു വാദമുണ്ട്.

English summary
A hotel in London complained that some cabin crew members of Air India would bring boxes to pack and take away food. Titled, 'A buffet is not a takeaway', the warning note was sent on Monday to Air India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X