• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

കരിപ്പൂരിൽ വിമാനാപകടം; പൈലറ്റ് ഉൾപ്പെടെ 19 പേർ മരിച്ചു, അപകടം എയര്‍ ഇന്ത്യയും എഎഐബിയും അന്വേഷിക്കും

Newest First Oldest First
4:50 PM, 8 Aug
കരിപ്പൂര്‍ വിമാനാപകടത്തില്‍ ആന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും കണ്ടെത്തി. പരിശോധനയ്ക്കായി ദില്ലിയിലേക്കയച്ചു. അപകടകാരണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ചെയര്‍മാന്‍
1:38 PM, 8 Aug
നാട്ടുകാരും സർക്കാർ ഏജൻസികളും മികച്ച പ്രവർത്തനം നടത്തിയെന്ന് മുഖ്യമന്ത്രി. മരിച്ചവരുടെ പോസ്റ്റ് മോർട്ടം 3 മണിയോടെ പൂർത്തിയാകും
1:07 PM, 8 Aug
എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ഫ്‌ളൈറ്റ് റെക്കോര്‍റും കണ്ടെത്തി
1:06 PM, 8 Aug
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം വീതം. സാരമായി പരിക്കേറ്റവർക്ക് 2 ലക്ഷം വീതം. നിസ്സാര പരിക്കുളളവർക്ക് അൻപതിനായിരം രൂപ സഹായം
1:05 PM, 8 Aug
വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിൽ എത്തി
9:06 AM, 8 Aug
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി
9:06 AM, 8 Aug
മരിച്ചവരിൽ ഒരാൾ കൊവിഡ് പോസിറ്റീവ് എന്ന് റിപ്പോർട്ട്. വളാഞ്ചേരി സ്വദേശിയുടെ കൊവിഡ് ഫലമാണ് പോസിറ്റീവായത്
8:30 AM, 8 Aug
കരിപ്പൂർ വിമാനത്താവളം അടച്ചു. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കണ്ണൂരിൽ ഇറങ്ങും
8:29 AM, 8 Aug
ഡിജിസിയെ സംഘം കരിപ്പൂര്‍ അപകട സ്ഥലത്തെത്തി. എയര്‍ ഇന്ത്യ ചെയര്‍മാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒയും കരിപ്പൂരില്‍ എത്തി . രണ്ട് ദുരിതാശ്വാസ വിമാനങ്ങള്‍ കേരളത്തിലെത്തിക്കുമെന്ന് അറിയിപ്പ്
8:21 AM, 8 Aug
വ്യോമയാന മന്ത്രി കരിപ്പൂരിലേക്ക്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി കരിപ്പൂരിലെത്തും
7:51 AM, 8 Aug
ഒരാളെ കണാനില്ല. വിമാനത്തിലെത്തിയ കുറ്റിപ്പുറം സ്വദേശി ഹംസയെ കണ്ടെത്താനായില്ല. ബന്ധുക്കള്‍ മലപ്പുറം ജില്ലാ കളക്ടറെ കണ്ടു
7:47 AM, 8 Aug
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പടും. 9 മണിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലേക്ക് പുറപ്പെടുന്നത്.
3:20 AM, 8 Aug
കരിപ്പൂർ വിമാന അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി
1:06 AM, 8 Aug
കരിപ്പൂര്‍ അപകടം എയര്‍ ഇന്ത്യയും എഎഐബിയും അന്വേഷിക്കും. രണ്ട് സംഘങ്ങള്‍ ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും
12:54 AM, 8 Aug
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം പതിനെട്ടായി
11:55 PM, 7 Aug
കരിപ്പൂർ വിമാന അപകടത്തിലെ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി വിലയിരുത്തി. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ ഭരണ പ്രതിനിധികൾ ആശുപത്രികളിൽ എത്തി ഇക്കാര്യം ഉറപ്പു വരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കാനും രണ്ടു കലക്ടർമാർക്കും നിർദ്ദേശം നൽകി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് വിവരം ലഭ്യമാക്കാനുള്ള കൺട്രോൾ റൂമുകൾ സജീവമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
11:54 PM, 7 Aug
ജീവനക്കാരടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 110 പേരെ പ്രവേശിപ്പിച്ചു. ഇവരില്‍ 11 പേര്‍ മരിച്ചു. മലപ്പുറത്തെ വിവിധ ആശുപത്രികളിലായി 80 പേരെ പ്രവേശിപ്പിച്ചു. ഇലരില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.
11:40 PM, 7 Aug
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 17 ആയി
11:15 PM, 7 Aug
വിമാനത്തിനടിയിൽ ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ദുരന്തനിവാരണ സേന
11:14 PM, 7 Aug
കരിപ്പൂരിലെ രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ദുഖവും നടുക്കവും   രേഖപ്പെടുത്തി. കേരളത്തിൽ ഒരു ദിവസം രണ്ട് വലിയ അപകടങ്ങളാണുണ്ടായത്. ഇടുക്കിയിലെ രാജമല സംഭവത്തിൻ്റെ നടുക്കം മാറും മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കരിപ്പൂർ ദുരന്തം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
11:02 PM, 7 Aug
വിമാത്തിനടിയിൽ പെട്ട രണ്ട് പേരെ കൂടി പുറത്തെടുക്കാൻ ശ്രമം നടക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം
10:58 PM, 7 Aug
ഫറോഖ് ക്രസന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് മരിച്ചത്
10:57 PM, 7 Aug
കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ o-ve രക്തം ഉടൻ ആവശ്യമുണ്ട്. നൽകാൻ സന്നദ്ധതയുള്ളവർ ഉടൻ ഹോസ്പിറ്റലിൽ എത്തുക.
10:53 PM, 7 Aug
കരിപ്പൂര്‍ വിമാനാപകടത്തില്‍ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പൈലറ്റും സഹപൈലറ്റും മരിച്ചു
10:49 PM, 7 Aug
കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഖം രേഖപ്പെടുത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ച് രാഷ്ട്രപതി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെയും ക്രൂ മെമ്പേഴസിന്റെയും അവരുടെ കുടുംബത്തിന്റെയും ദുഖത്തില്‍ പങ്ക് ചേരുന്നു.
10:47 PM, 7 Aug
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവരുടെ എണ്ണം ആറായി
10:33 PM, 7 Aug
വിമാനാപകടത്തില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്
10:29 PM, 7 Aug
കരിപ്പൂര്‍ വിമാനപാകടം; പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
10:12 PM, 7 Aug
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
10:10 PM, 7 Aug
കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. രണ്ട് പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചിട്ടുള്ളത്
READ MORE

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വന്‍ അപകടം. വിമാനത്തില്‍ 177 യാത്രക്കാരും 6 ജീവനക്കാരും ഉണ്ടായിരുന്നു എന്നാണ് വിവരം. ഓഗസ്റ്റ് 7 ന് രാത്രി 8 മണിയോടെ ആണ് അപകടം നടന്നിട്ടുള്ളത്‌.

flight

English summary
Air India Express flight slides from runway at Karipur Airport -Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X