കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍. മുംബൈക്കാരനായ ശങ്കര്‍ മിശ്രയാണ് അറസ്റ്റിലായത്. ഇയാള്‍ വിമാനത്തില്‍ വെച്ച് ഒരു വയോധികയുടെ ദേഹത്താണ് മൂത്രമൊഴിച്ചത്. മദ്യപിച്ചായിരുന്നു ഇയാള്‍ വിമാനത്തില്‍ എത്തിയത്. നവംബറിലായിരുന്നു സംഭവം.

വെള്ളിയാഴ്ച്ച രാത്രിയാണ് ഇയാളെ ദില്ലി പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ദില്ലിയിലെത്തിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. പലയിടത്തായി ഇയാള്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു. തുടര്‍ന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

1

ബെംഗളൂരുവില്‍ ദില്ലി പോലീസ് ഒരു ടീമിനെ തന്നെ ഇയാളെ പിടിക്കാനായി വിന്യസിച്ചിരുന്നു. ശങ്കര്‍ മിശ്ര എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന നിര്‍ണായക വിവരങ്ങള്‍ ദില്ലി പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍

സുഹൃത്തുക്കളുമായി സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്. ഇതാണ് പോലീസിന് ഇയാള്‍ എവിടെയാണ് ഉള്ളതെന്ന് ഉറപ്പിക്കാന്‍ സഹായിച്ചത്. ഇയാള്‍ ഒരു സ്ഥലത്ത് തന്നെയാണ് താമസിച്ചിരുന്നത്. അതേ മേഖലയില്‍ വെച്ച് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളും ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.

ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍

നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ദില്ലി എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. വിമാനത്തില്‍ നിന്ന് ഒരു വയോധികയുടെ ദേഹത്തേക്ക് ഇയാള്‍ മൂത്രമൊഴിക്കുകയായിരുന്നു. വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം.

അതേസമയം സംഭവം വലിയ വിഷയമായതോടെ മിശ്ര ഈ യുവതിയോട് ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് അപേക്ഷിച്ചിരുന്നു. തന്റെ ഭാര്യയെയും കുട്ടികളെയും ഇത് ബാധിക്കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

അതേസമയം എയര്‍ ഇന്ത്യ ഈ ആഴ്ച്ച മാത്രമാണ് സംഭവത്തില്‍ പരാതി നല്‍കിയത്. കാരണം മറ്റ് പ്രശ്‌നങ്ങളോ, ഏറ്റുമുട്ടലോ വിമാനത്തില്‍ ഉണ്ടായിരുന്നില്ല. യാത്രക്കാരിയുടെ അഭ്യര്‍ഥന കൂടി പരിഗണിക്കുകയും ചെയ്തു.

ഈ യുവതി പറഞ്ഞത് പ്രകാരമാണ് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പോലീസിനെ കാര്യം അറിയിക്കാതിരുന്നത്. അതേസമയം മിശ്രയെ മുപ്പത് ദിവസത്തേക്ക് എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ആകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ ഈ നടപടി പോരെന്നായിരുന്നു ആവശ്യം. അതേസമയം തനിക്ക് മിശ്രയുടെ മുഖം കാണേണ്ടെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഇയാള്‍ തന്നോട് കരഞ്ഞുകൊണ്ടാണ് മാപ്പുചോദിച്ചത്.

പരാതി നല്‍കരുതെന്നും പറഞ്ഞിരുന്നു. വിമാനത്തിലെ ക്രൂ തീര്‍ത്തും അണ്‍പ്രൊഫഷണലായ രീതിയിലാണ് ഇങ്ങനൊരു വിഷയം കൈകാര്യം ചെയ്തതെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ ഈ സ്ത്രീയുമായി മിശ്ര സംസാരിച്ചിരുന്നുവെന്നാണ് പറയുന്നത്. പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 15000 രൂപ നല്‍കി. അവരുടെ വസ്ത്രങ്ങളും മറ്റും വൃത്തിയാക്കി നല്‍കി. എന്നാല്‍ ഒരു മാസം കഴിഞ്ഞ് ഈ പണം പരാതിക്കാരിയുടെ മകള്‍ തിരികെ കൊടുത്തിരുന്നു.

അവര്‍ക്ക് ആ പണം തിരികെ വേണ്ടെന്നും പറഞ്ഞിരുന്നു. അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനി വെല്‍സ് ഫാര്‍ഗോ മിശ്രയെ നേരത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ സംഭവം അവരെ ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞു. കമ്പനിയുടെ ഇന്ത്യാ ഘടകത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.

English summary
air india flight peeing incident: mumbai man arrested after peeing on an elderly women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X