കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ ജീവനക്കാരന്‍ വിമാന എന്‍ജിനില്‍ അകപ്പെട്ട് മരിച്ചു

  • By Athul
Google Oneindia Malayalam News

മുംബൈ: നിര്‍ത്തി ഇട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി എയര്‍ ഇന്ത്യ ഗൗണ്ട് സ്റ്റാഫ് മരിച്ചു. രവി സുബ്രഹ്മണ്യന്‍ എന്ന ജീവനക്കാരനാണ് മരിച്ചത്. മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകാനിരുന്ന എഐ 619 വിമാനത്തിലാണ് അപകടം നടന്നത്. രാത്രി 8.40നായിരുന്നു അപകടം.

വിമാനം പറന്നുയരുന്നതിന് മുമ്പ് പാര്‍ക്കിങ് സ്ഥലത്തുനിന്നും റണ്‍വേയിലേക്ക് കൊണ്ടുവരേണ്ടതുണ്ട് അതിനായി വിമാനം പിന്നോട്ടെടുക്കാന്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമാണ് അതിനായി ഉപയോഗിക്കാറുള്ള വാന്‍ ഉപയോഗിച്ച് വിമാനം പിന്നോട്ട് തള്ളുകയായിരുന്നു. ഈ പരിശ്രമത്തിന് മേല്‍നോട്ടം വഹിച്ചത് രവി സുബ്രഹ്മണ്യന്‍ ആയിരുന്നു. ഈ സമയം പൈലറ്റ്, എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചതാകാം അപകട കാരണമെന്ന് എയര്‍ ഇന്ത്യ മേധാവി പറഞ്ഞു.

air india

എന്‍ജിനില്‍ കുടുങ്ങിയ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. മ്യതദേഹം ഛിന്നഭിന്നമായി പോയി പുറത്തെടുക്കാന്‍ നന്നെ പാടുപെട്ടു എന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത് ഇതിനുമുമ്പ് 1995ല്‍ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ റണ്‍വേ മുറിച്ചുകടന്ന ഒരാള്‍ ഇതുപോലെ വിമാന എന്‍ജിനില്‍ അകപ്പെട്ട് മരിച്ചിരുന്നു.

English summary
An Air India service engineer died after he got sucked into the live engine of an A-319 aircraft at Mumbai airport on Wednesday evening. The engineer, identified as Ravi Subramanium, was in his forties. At the time of going to the press, the body was yet to be recovered from the engine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X