പുകമഞ്ഞില്‍ മുങ്ങി ഡല്‍ഹി: ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഡല്‍ഹിയേയും സമീപ പ്രദേശങ്ങളേയും മൂടി പുകമഞ്ഞ്. ദീപാവലിക്ക് ശേഷമുള്ള രണ്ടാം ദിനവും ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക വളരെ ഗുരുതര അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇന്നലത്തെ വായു നിലവാര സൂചിക 450 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആറ് മണിയാകുമ്പോഴേക്കും വായു നിലവാര സൂചിക 533ആയി റിപ്പോര്‍ട്ട് ചെയ്തു. വായുവിന്റെ അവസ്ഥ വളരെ അപകടകരമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗയിസാബാദ്, രുരുഗ്രാം എന്നിവിടങ്ങളില്‍ ഡല്‍ഹിയേക്കാള്‍ മോശം അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാളെ വൈകുന്നേരം ഏഴ് മണി മുതല്‍ മാത്രമാണ് അല്‍പം ആശ്വാസം പ്രതീക്ഷിക്കുന്നത്. എന്നാല്‍ വായു നിലാവര സൂചിക ഗുരുതരമായി തന്നെ തുടരുമെന്നും സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍) പറഞ്ഞു. വായുവിന്റെ ഗുണ നിലവാരം മോശമാകുന്നതിനാല്‍ ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ നിരോധനം ലംഘിച്ച് പടക്കം പൊട്ടിച്ചതാണ് വായു ഇത്രയും മോശമാകാന്‍ കാരണമെന്നാണ് അധികൃതര്‍ കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വായു നിലവാര സൂചികയെ അപേക്ഷിച്ച് ഏറ്റവും അപകടകരമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അധികൃതര്‍ പറയുന്നു.
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം

മൂടല്‍മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ഡല്‍ഹി നഗരത്തെ മൂടിയിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ഇതു കാരണമാകുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശം. രൂക്ഷമായ പുകമഞ്ഞാണെന്നും, ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഒന്നും കാണാന്‍ സാധക്കില്ലെന്നും ഒരു സൈക്ലിസ്റ്റ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നിരവധി പേര്‍നിയമം ലംഘിച്ച് പടക്കംപൊട്ടിച്ചതാണ് ഡല്‍ഹിയിലെ വായു നിലവാരം ഇത്രയും മോശമായതെന്നും അധികൃതര്‍ പറഞ്ഞു. പടക്കനിരോധനം ഡല്‍ഹിയില്‍ വിജയിച്ചില്ലെന്നും ഇത് ഏറ്റവും വലിയ വായു മലിനീകരണത്തിലേക്ക് നയിച്ചുവെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) അനലിസ്റ്റ് സുനില്‍ ദാഹിയ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അനുകൂലമല്ലാത്ത കാലാവസ്ഥ സാഹചര്യം, താഴ്ന്ന കാറ്റ്, പടക്കം പൊട്ടിക്കല്‍, വൈക്കോല്‍ കത്തിക്കല്‍ തുടങ്ങിയവ ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലേയും വായു മലിനമാക്കുന്നതിന് പ്രധാന കാരണമായതായി അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ 27 മുതല്‍ ദീപാവലിക്ക് മുന്നോടിയായി ദില്ലി സര്‍ക്കാര്‍ പടക്കമല്ല ദീപങ്ങള്‍ തെളിയിക്കൂ എന്ന പ്രചാരണപരിപാടിയടക്കം ആരംഭച്ചിരുന്നു. ഡല്‍ഹിയില്‍ അനധികൃതമായി പടക്കങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ എക്്‌സ്‌പ്ലോസീവ്‌സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ സര്‍ക്കാര്‍ 13,000 കിലോ അനധികൃത പടക്കങ്ങള്‍ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായു നിലവാര സൂചിക പ്രകാരം 50 ആണ് ഏറ്റവും നല്ലത്, 51 മുതല്‍ 100വരെ കുഴപ്പമില്ലാത്തതും, 101 മുതല്‍ 200 വരെ മിതമായ അവസ്ഥയും, 21 മുതല്‍ 300 വരെ മോശം അവസ്ഥയും, 301 മുതല്‍ 400 വരെ വളരെ മോശം അവസ്ഥയും, 401 മുതല്‍ 500 വരെ ഗുരുതരമായ അവസ്ഥയുമാണെന്നാണ് വായു നിലവാര പട്ടിക പ്രകാരം സൂചിപ്പിക്കുന്നത്. ഹരിയാനയടക്കമുള്ള സമീപ സംസ്ഥാനങ്ങളില്‍ വയലുകളില്‍ വിളവെടുപ്പ് കഴിഞ്ഞ് വ്യാപകമായി വൈക്കോല്‍ കത്തിക്കുമ്പോള്‍ ദില്ലിയിലടക്കം വായുമലിനീകരണത്തോത് കുത്തനെ കൂടാറുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്. ദീപാവലിയുടെ പിറ്റേദിവസം തന്നെ രാവിലെത്തന്നെ ദില്ലിയിലെ വായുനിലവാരസൂചിക വളരെ മോശം അവസ്ഥയിലേക്ക് മാറി. തണുപ്പുകാലത്തിന് മുന്നോടിയായി ആദ്യത്തെ മഞ്ഞ് മൂടിയ രാവിലെയായിരുന്നു വ്യാഴാഴ്ച. അതേസമയം പടക്കങ്ങള്‍ പൊട്ടിച്ചില്ലെങ്കില്‍ പോലും വായു നിലവാരം അപകടാവസ്ഥയിലേക്ക് പോകുമെന്ന് സഫര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ വായു നിലവാരം കുത്തനെ കുറയുകയായിരുന്നു.












Click it and Unblock the Notifications