കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐശ്വര്യ റായ്, ആരാധ്യ, ജയ ബച്ചന്‍ എന്നിവരുടെ കൊവിഡ് പരിശോധനഫലം പുറത്ത്; മൂന്ന് പേര്‍ക്കും നെഗറ്റീവ്

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സൂപ്പര്‍ താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ബച്ചന്റെ കുടുംബാംഗങ്ങളും സ്റ്റാഫുകളും എല്ലാം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇരുവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല.

covid

ഇതിനിടെ ഐഷ്വര്യറായ് ബച്ചന്‍, മകള്‍ ആരാധ്യ, അമിതാബ് ബച്ചന്റെ ഭാര്യ ജയ ബച്ചന്‍ എന്നിവരുടെ കൊവിഡ് ആന്റിജന്‍ ഫലങ്ങള്‍ പുറത്തുവന്നു. മൂന്ന് പേരുടെയും ഫലങ്ങള്‍ ഗെഗറ്റീവാണെന്ന് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ എല്ലാവരും ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നാണ് വിവരം. അതേസമയം, അമിതാബ് ബച്ചനുമായും അഭിഷേക് ബച്ചനവുമായും സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേരുടെ പരിശോധന ഫലങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.

അതേസമയം താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാവണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എങ്ങനെയാണ് രോഗം വന്നതെന്ന കാര്യം വ്യക്തമല്ല. അമിതാഭ് ബച്ചനൊപ്പം വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യാ റായ് ബച്ചന്‍, പേരക്കുട്ടി ആരാധ്യ എന്നിവര്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ മകള്‍ ഒപ്പമുണ്ടായിരുന്നോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.

ഷൂജിത്ത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ എന്ന ചിത്രത്തിലാണ് അവസാനമായി ബച്ചന്‍ അഭിനയിച്ചത്. ഓണ്‍ലൈന്‍ വഴി ഇത് ഒരുമാസം മുമ്പ് റിലീസ് ചെയ്തിരുന്നു. നേരത്തെ പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനും ബച്ചന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ബച്ചന്റെ സഹായങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 700 അതിഥി തൊഴിലാളികളെ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ലഖ്നൗവിലെത്താനും അമിതാഭ് സഹായിച്ചിരുന്നു. ഇതിനായി പ്രത്യേക വിമാനവും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് നാല് വിമാനങ്ങള്‍ കൂടി അദ്ദേഹം ഏര്‍പ്പാടാക്കിയിരുന്നു. ഓരോ വിമാനത്തിലും 180 തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചിരുന്നു. ഉന്നാവോ, ഗോണ്ട, ലഖ്നൗ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ഇവര്‍. അമിതാഭ് ബച്ചന് ഇവര്‍ പ്രത്യേകമായി നന്ദിയും അറിയിച്ചിരുന്നു.

English summary
Aishwarya Rai, Aradhya and Jaya Bachchan's Covid test results Are Negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X