Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവര്‍ക്ക് നാണമില്ലേ, ഇതൊരു ആശുപത്രിയാണ്; മാധ്യമപ്രവര്‍ത്തകരോട് രോഷ പ്രകടനവുമായി അജയ് മിശ്ര

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി വിഷയത്തില്‍ മകന്റെപങ്കിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ അക്രമവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്ര. ലഖിംപൂര്‍ ജില്ലയിലെ അമ്മ കുഞ്ഞ് ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് സംഭവം. ആശുപത്രിയിലെ പുതിയ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അജയ് മിശ്ര വരുന്നതറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെത്തിയിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിനും കൊലപാതകം നടത്താനുള്ള പദ്ധതിക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു. ഇത് സംബന്ധിച്ചായിരുന്നു ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

ചോദ്യം ചോദിച്ചയുടനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നു അദ്ദേഹം. റെക്കോര്‍ഡിംഗ് നിര്‍ത്തിവെക്കണമെന്നും മോബൈല്‍ ഫോണ്‍ ഓഫാക്കണമെന്നുമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ഇവര്‍ക്ക് നാണമില്ലേ ഇതൊരു ആശുപത്രിയാണെന്നുള്ള മര്യാദ വേണം. നിരവധി പേരാണ് ഇവിടെയുള്ളത്. തന്റെ മകന്‍ നിരപരാധിയാണെന്നും അവനെ കള്ളകേസില്‍ കുടുക്കിയതാണെന്നും അജയ് മിശ്ര പറഞ്ഞു.

ph

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മകനെ കുറിച്ച് ചോദിച്ചപ്പോള്‍ രോഷാകുലനായ അജയ്മിശ്ര ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ തിരിയുകയും അദ്ദേഹത്തിന്റെ കഴുത്തിന് പിടിക്കുകയും അദ്ദേഹം നിലത്ത് വീഴുന്നതും പുറത്ത് വന്ന വീഡിയോയില്‍ കാണാം. ലഖിംപൂര്‍ ഖേരി സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവും ലോക്‌സഭയില്‍ ഉയര്‍ന്നു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസില്‍ പ്രതിയാണ്, ഇപ്പോള്‍ ജയിലിലാണ് അദ്ദേഹം.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ നാല് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് പൊലീസ് കുറഞ്ഞ കുറ്റമാണ് ചുമത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേട്ടതിന് ശേഷം ലഖിംപൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചിന്താ റാം ചൊവ്വാഴ്ച ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 307 കൊലപാതകശ്രമം, 326 അപകടകരമായ ആയുധങ്ങളാല്‍ സ്വമേധയാ പരിക്കേല്‍പ്പിക്കല്‍ എന്നിവ ചേര്‍ത്ത് ആശിഷ് മിശ്രക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കി. ആശിഷ് മിശ്ര മുഖ്യപ്രതിയായ എഫ്ഐആറില്‍. ആയുധ നിയമപ്രകാരമുള്ള പ്രസക്തമായ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അനുമതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+