അനില്‍ ആന്റണി ബിജെപിയില്‍; പിയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു
ന്യൂദല്‍ഹി: കേരള മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയില്‍. ബി ജെ പി ദേശീയ ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി ബി ജെ പി അംഗത്വം സ്വീകരിച്ചത്. കേന്ദ്രസഹമന്ത്രി വി മുരളീധരനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പമാണ് അനില്‍ ആന്റണി ദല്‍ഹിയില്‍ എത്തിയത്.
നേരത്തെ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത്. ബിബിസി ഡോക്യുമെന്ററി ഇന്ത്യാ വിരുദ്ധമാണ് എന്നും പ്രക്ഷേപണം ചെയ്യാന്‍ പാടില്ല എന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ബിബിസി ഡോക്യുമെന്ററി രാജ്യമെങ്ങും കേന്ദ്രസര്‍ക്കാര്‍ വിലക്ക് ലംഘിച്ച് പ്രദര്‍ശിപ്പിക്കുന്നതിനിടെയായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.

ഇതോടെ അനില്‍ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്നുള്ള എല്ലാ സ്ഥാനവും രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരുടെ അസഹിഷ്ണുതയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് താന്‍ രാജി തീരുമാനമെടുത്തത് എന്നായിരുന്നു അനില്‍ ആന്റണി പറഞ്ഞത്.
കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എ ഐ സി സി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും ആയിരുന്ന ആളായിരുന്നു അനില്‍ ആന്റണി. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ചും അനില്‍ രംഗത്തെത്തി.
കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ദല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ് എന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. ഇതോടെ അനില്‍ ആന്റണി ബി ജെ പിയിലേക്ക് പോകും എന്ന് ഉറപ്പായിരുന്നു.












Click it and Unblock the Notifications