കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിന് പിന്തുണയുമായി അഖിലേഷ് | Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശില്‍ ത്രികോണ പോരാട്ടം ഉണ്ടാവില്ലെന്ന സൂചന നല്‍കി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപിയില്‍ എന്തൊക്കെ തന്ത്രങ്ങളാണ് മായാവതിയും താനും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കളിക്കാന്‍ പോകുന്നതെന്ന സൂചനയും അഖിലേഷ് നല്‍കുന്നുണ്ട്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ മിഷന്‍ യുപിയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ ബിജെപിയുടെ പുകമറ മാത്രമാണെന്നും, തങ്ങള്‍ ഒറ്റക്കെട്ടാണെന്നും അഖിലേഷ് വ്യക്തമാക്കുന്നുണ്ട്. യുപിയില്‍ ബിജെപിക്കെതിരെ രഹസ്യ പോരാട്ടമാണ് ഇവര്‍ നടത്തുന്നതെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഇതുവരെ കോണ്‍ഗ്രസ് നേതാക്കളാരും എസ്പി ബിഎസ്പി സഖ്യത്തിനെതിരെ ഒന്നും പറയാതിരുന്നതും ഈയൊരു ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്.

അഖിലേഷ് ഒരുക്കുന്ന തന്ത്രം

അഖിലേഷ് ഒരുക്കുന്ന തന്ത്രം

മായാവതി മുന്‍നിര്‍ത്തി അഖിലേഷാണ് തന്ത്രങ്ങള്‍ ഒരുക്കുന്നത്. കോണ്‍ഗ്രസിനെ സ്വന്തം നിലയില്‍ വളര്‍ത്തുകയാണ് പ്രതിപക്ഷം ലക്ഷ്യമിട്ടത്. ഒരിക്കല്‍ പോലും അവരെ തള്ളി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായത് കൊണ്ട്, അത് മെച്ചപ്പെടുത്താന്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇത് അഖിലേഷ് നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ തന്നെ

കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ തന്നെ

കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ തന്നെയാണ് ഉള്ളതെന്ന് അഖിലേഷ് സ്ഥിരീകരിച്ചു. അവര്‍ക്ക് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടും ഉള്ള ബഹുമാനം കാരണമാണെന്നും അഖിലേഷ് പറയുന്നു. അതേസമയം യുപിയില്‍ കൂടുതല്‍ സീറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും സീറ്റുകള്‍ നല്‍കുമായിരുന്നെന്നും, നിലവില്‍ സീറ്റ് വിഭജനം ഉള്ള സീറ്റുകള്‍ക്ക് അനുസരിച്ചാണെന്നും അഖിലേഷ് പറഞ്ഞു.

മുമ്പ് പറഞ്ഞത്

മുമ്പ് പറഞ്ഞത്

ദിവസങ്ങള്‍ക്ക് മുമ്പ് യുപിയില്‍ കോണ്‍ഗ്രസിന്റെ പിന്തുണ അഖിലേഷ് ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷത്തിന് പോരാടണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയും വേണമെന്നായിരുന്നു അഖിലേഷിന്റെ പ്രസ്താവന. പ്രിയങ്കയെ നേരിട്ട് എതിര്‍ക്കേണ്ടെന്നും, അവരെ സ്വാഗതം ചെയ്യാനുമാണ് അഖിലേഷ് തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ തന്നെ എസ്പി ബിഎസ്പി സഖ്യം വലിയ നേട്ടം യുപിയില്‍ നേടുമെന്നും അഖിലേഷ് പറഞ്ഞു.

മായാവതിയുടെ എതിര്‍പ്പ്

മായാവതിയുടെ എതിര്‍പ്പ്

മായാവതി കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് കാര്യമാക്കേണ്ടെന്നാണ് അഖിലേഷിന്റെ നിലപാട്. ബിഎസ്പിയും കോണ്‍ഗ്രസും ഒരേ വോട്ടുബാങ്കാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിനെ എതിര്‍ക്കാതെ ബിഎസ്പിക്ക് മറ്റ് ഓപ്ഷനുകളില്ല. പക്ഷേ കോണ്‍ഗ്രസിലേക്ക് പോകുന്ന വോട്ടുകള്‍ക്ക് പകരമായി ബിജെപിയില്‍ നിന്ന് ബിഎസ്പിയിലേക്ക് വോട്ടുകള്‍ എത്തുമെന്ന് അഖിലേഷ് പറയുന്നു. അതിനുള്ള പ്രവര്‍ത്തനം എസ്പി പ്രവര്‍ത്തകര്‍ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാഹുലിന്റെ സ്വാധീനം

രാഹുലിന്റെ സ്വാധീനം

ഉത്തര്‍പ്രദേശില്‍ ഇങ്ങനെയാണ് തന്ത്രമെങ്കിലും ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി തന്നെയാണ് നേതാവെന്നും അഖിലേഷ് വ്യക്തമാക്കുന്നു. സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതില്‍ എതിര്‍പ്പില്ല. മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ റാലിയില്‍ കോണ്‍ഗ്രസുമായി തങ്ങള്‍ വേദി പങ്കിട്ടിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഇത് തന്നെയാണ് രീതി. ദേശീയ തലത്തില്‍ കോണ്‍ഗ്രസല്ലാതെ ഉത്തര്‍പ്രദേശിലെ സഖ്യത്തിന് മറ്റൊരു ഓപ്ഷനുമില്ലെന്ന് അഖിലേഷ് വ്യക്തമാക്കി.

രാഹുലിനുള്ള പിന്തുണ

രാഹുലിനുള്ള പിന്തുണ

രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അഖിലേഷ് സൂചിപ്പിച്ചു. പക്ഷേ രാഷ്ട്രീയത്തില്‍ ഭാഗ്യമാണ് പ്രധാനം. കേന്ദ്രത്തില്‍ ആരാണ് സര്‍ക്കാരുണ്ടാക്കുന്നതെന്ന് പറയാനാവില്ല. ഭാഗ്യം രാഹുലിനൊപ്പമാണെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അഖിലേഷ് പറഞ്ഞു. അതേസമയം മായാവതിയെ പിണക്കേണ്ടെന്ന് കരുതിയാണ് പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച് അഖിലേഷ് സംസാരിക്കാതിരുന്നത്. രാഹുലും അഖിലേഷും ബിജെപിയെ ദീര്‍ഘകാലം അധികാരത്തില്‍ നിന്ന് പുറത്തിരുത്തുന്ന തന്ത്രങ്ങള്‍ ഒരുവശത്ത് തയ്യാറാക്കുന്നുണ്ട്.

യുപിയിലെ പോരാട്ടം

യുപിയിലെ പോരാട്ടം

കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ ബിജെപിയുടെ കോട്ടകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. അഖിലേഷിനും മായാവതിക്കുമെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. ബിജെപിയുടെ പ്രധാന വോട്ടുബാങ്കിനെ ആശ്രയിച്ചാണ് കോണ്‍ഗ്രസും നിലനില്‍ക്കുന്നത്. എസ്പിയുടെ കോട്ടകളില്‍ സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളായിരിക്കും. കനൗജില്‍ വലിയ പ്രചാരണം വേണ്ടെന്നും നിര്‍ദേശമുണ്ട്. കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ എസ്പിയുടെ സഹായം രാഹുല്‍ ഉറപ്പിച്ചിട്ടുണ്ട്. അഖിലേഷ് ഇതിന് മൗനസമ്മതം നല്‍കിയിട്ടുണ്ട്.

മായാവതിയുടെ മൂന്ന് പിഴവുകള്‍ കോണ്‍ഗ്രസിന് നേട്ടമാകും.... യുപിയുടെ ചരിത്രം പറയുന്നത് ഇങ്ങനെമായാവതിയുടെ മൂന്ന് പിഴവുകള്‍ കോണ്‍ഗ്രസിന് നേട്ടമാകും.... യുപിയുടെ ചരിത്രം പറയുന്നത് ഇങ്ങനെ

ഗ്രാമിയില്‍ തിളങ്ങി സംഗീത വിസ്മയം എആര്‍ റഹ്മാന്‍... റഹീമയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!!ഗ്രാമിയില്‍ തിളങ്ങി സംഗീത വിസ്മയം എആര്‍ റഹ്മാന്‍... റഹീമയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!!

English summary
akhilesh confirms congress in up alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X