Get Updates
Get notified of breaking news, exclusive insights, and must-see stories!

'തോൽവിയെ ന്യായികരിക്കാൻ അഖിലേഷ് ഒഴിവുകഴിവ് പറയുന്നു': അനുരാഗ് താക്കൂർ

ലഖ്‌നൗ: ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ തോൽവി മുന്നിൽ കണ്ട് അധ്യക്ഷൻ അഖിലേഷ് യാദവ് ഒഴികഴിവ് പറയുകയാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന അഖിലേഷിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു താക്കൂർ. ഉത്തർ പ്രദേശിൽ മോദി യോ ഗി പ്രഭാവം ബിജെപിക്ക് വിജയം കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുപിയിലെ പൊതുജനങ്ങൾക്ക് അഖിലേഷിനോട് അതൃപ്തിയുണ്ട്, ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചുവെന്ന് അഖിലേഷ് അവകാശപ്പെടും എന്ന് ഞാൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. " പഴയ എസ്പി എല്ല ഇപ്പോൾ അവർ ഏറെ പുരോ ഗമിച്ചു. മാർച്ച് 10ന് വോട്ടെണ്ണൽ നടന്നതിന് ശേഷം തെരഞ്ഞെടുപ്പിൽ തോറ്റതിന് അഖിലേഷ് ഇവിഎമ്മിനെതിരെ കുറ്റം പറയുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ രണ്ട് ദിവസം മുമ്പേ അദ്ദേഹം ഇവിഎമ്മുകളെ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു," താക്കൂർ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയം മറയ്ക്കാൻ എസ്പി ഒരു ഒഴികഴിവ് തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

akhileshyadavanuragthakur

" ഭീകരവാദികളെയും കലാപകാരികളെയും ഗുണ്ടാസംഘങ്ങളെയും പിന്തുണയ്ക്കുന്ന പാർട്ടിയാണ് എസ്പി. ജനങ്ങൾ ഇക്കാര്യം മനസിലാക്കിയിട്ടുണ്ട് ആയതിനാൽ ആരും അവർക്ക് വോട്ട് ചെയ്യില്ല. മോദിയും യോ ഗിയും ധാരാളം വികസപ്രവർത്തനങ്ങൾ ഉത്തർ പ്രദേശിൽ നടപ്പാക്കിയിട്ടുണ്ട്. ഇവ ജനങ്ങളുടെ മനസ്സിലും ഹൃദയത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. മാർച്ച് 10 ന് വോട്ടെണ്ണുമ്പോൾ ഇതിന്റെ ഫലം വ്യക്തമാകും," താക്കൂർ പറഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപകമായി ക്രമേക്കട് നടന്നെന്നും വാരാണസിയിലെ കേന്ദ്രത്തിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ കടത്തിയെന്നും ആയിരുന്നു അഖിലേഷ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ആരോപണങ്ങൾ. ബിജെപി കാശ് മുടക്കിയാണ് എക്സിറ്റ്പോൾ ഫലങ്ങൾ അനുകൂലമാക്കിയത്. ആയതിനാൽ ഇവയിൽ വിശ്വാസം ഇല്ലാ എന്നും അഖിലേഷ് കൂട്ടിച്ചേർത്തു. അതേസമയം അഖിലേഷ് യാദവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രം ഗത്ത് വന്നിട്ടുണ്ട്. വോട്ടെണ്ണലിന് മുമ്പ് നാടകം കളിക്കുന്നത് അഖിലേഷ് അവസാനിപ്പിക്കണം. മാർച്ച് 10 വരെ കാത്തിരിക്കാതെ നേരത്തെ തന്നെ ഇവിഎമ്മുകളെ ചോദ്യം ചെയ്യാൻ അഖിലേഷ് തുടങ്ങി. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കണം എന്നും മൗര്യം പറഞ്ഞു.

Recommended Video

cmsvideo
    കർഷക സമരത്തിലും കാര്യമില്ല ബിജെപിക്ക് ജയമെന്ന് ഇന്ത്യടുഡേ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+