കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ താന്‍ പ്രധാനമന്ത്രി ആയേനെയെന്ന് മുലായം സിങ്

  • By അക്ഷയ്‌
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും അച്ഛന്‍ മുലായം സിംഗ് യാദവും തമ്മിലുള്ള ശീതസമരം തുടരുന്നു. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം അതിനുളള അവസരം നഷ്ടപ്പെടുത്തിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആണെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് പറഞ്ഞു.

2012ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അഖിലേഷ് യാദവിന് പകരം മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനം. അങ്ങിനെയായിരുന്നെങ്കില്‍ 2014ല്‍ താന്‍ പ്രധാനമന്ത്രിയാകുമായിരുന്നെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ വിജയത്തില്‍ അഖിലേഷിനുള്ള പങ്ക് ചോദ്യം ചെയ്ത മുന്‍ മുഖ്യമന്ത്രിയെങ്കില്‍ തന്റെ പാര്‍ട്ടി സംസ്ഥാനത്ത് 35 ലോകസഭ സീറ്റുകള്‍ ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Mulayam Singh Yadav

അഖിലേഷ് മുഖ്യമന്ത്രിയായി എന്നല്ലാതെ മറ്റെന്താണ് അതുകൊണ്ട് സംഭവിച്ചത്? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് ആകെ ജയിച്ചത് അഞ്ചു പേരാണ്. അഖിലേഷിനെ മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് എന്റെ മകന്‍ ആയതിനാല്‍ മാത്രമാണെന്നും രാഷ്ട്രീയത്തില്‍ അയാള്‍ക്ക് സ്വന്തമായ നില്‍നില്‍പ്പില്ലെന്നും മുലായം തുറന്നടിച്ചു.

English summary
Samajwadi Party+ chief Mulayam Singh Yadav+ has never shied away from criticizing his son Akhilesh, the chief minister of UP+ , in public. But on Saturday, hours after tweaking his 'peace formula'+ to give Akhilesh greater power — particularly in choosing candidates for the coming state elections — Mulayam launched arguably his most scathing attack yet on his son, comparing him unfavourably with his brother Shivpal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X