Get Updates
Get notified of breaking news, exclusive insights, and must-see stories!

തിര.കമ്മിഷനെതിരെ അഖിലേഷ് യാദവ്: എസ്പി സമർപ്പിച്ച അഫിഡവിറ്റുകളില്‍ എന്ത് നടപടി എടുത്തു: മറുപടി വേണം

ഡല്‍ഹി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പാർട്ടി സമർപ്പിച്ച സത്യവാങ്മൂലങ്ങള്‍ ലഭിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിനെതിരെ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ "അസ്വഭാവികതകൾ" സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ ഡിജിറ്റല്‍ രസീതുകളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു.

തന്റെ പാർട്ടിക്ക് ലഭിച്ച ഡിജിറ്റൽ രസീതുകളുടെ ആധികാരികത സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം നൽകണമെന്നും യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. അമപൂർ, ബക്ഷി കാ തലാബ്, ജൗൻപൂർ സദർ, കുർസി മണ്ഡലങ്ങളിലെ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നല്‍കിയ സത്യവാങ്മൂലത്തിന്റെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു.

akhilesh-yadv

'ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സമർപ്പിച്ച അഫിഡവിറ്റുകൾ ലഭിച്ചിട്ടില്ലെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, അവരുടെ സ്വന്തം ഓഫീസ് നൽകിയ രസീതുകള്‍ പരിശോധിക്കണം, അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ഈ തവണ, ഞങ്ങൾക്ക് അയച്ച ഡിജിറ്റൽ രസീത് ശരിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഫിഡവിറ്റ് നൽകണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടൊപ്പം ഡിജിറ്റൽ ഇന്ത്യയും സംശയത്തിന്റെ നിഴലിലാകും,' എസ്പി നേതാവ് എക്സില്‍ കുറിച്ചു. 'ബിജെപി പോയാൽ, സത്യം പുറത്തുവരും' എന്ന് കൂടി പരാമർശിച്ചാണ് അഖിലേഷ് യാദവ് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് തെളിവുകളോടുകൂടിയ അഫിഡവിറ്റ് സമർപ്പിക്കാനോ പൊതുജനങ്ങളോട് മാപ്പ് പറയാനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏഴ് ദിവസത്തെ സമയപരിധി നൽകിയതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന വന്നിരിക്കുന്നത്. 'അഫിഡവിറ്റ് നൽകണം, അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണം. മൂന്നാമതൊരു വഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ അഫിഡവിറ്റ് ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അർത്ഥമാക്കും.' ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന് ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള ചരിത്രപരമായ ഉത്തരവാദിത്തം ഉണ്ടെന്ന് അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു. "തെരഞ്ഞെടുപ്പ് കമ്മീഷന് പരിഷ്കാരങ്ങൾ മാത്രമല്ല, പൂർണമായ പരിവർത്തനം ആവശ്യമാണ്. ഇന്ന്, ജനാധിപത്യം സംരക്ഷിക്കേണ്ട ചരിത്രപരമായ ദൗത്യം അവരുടെ തോളിലാണ്. അനാവശ്യ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, പക്ഷേ അത് ഒറ്റയ്ക്കാണെന്ന് കരുതരുത്," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

"തെരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ പാത തിരഞ്ഞെടുക്കുമ്പോൾ, കോടിക്കണക്കിന് ഇന്ത്യക്കാർ അതിന്റെ കവചമായി നിന്നുകൊള്ളും. സത്യത്തിന്റെ പാതയിൽ നടക്കുമ്പോൾ, ജനങ്ങളും അവരുടെ വിശ്വാസവും ഒപ്പം നടക്കും. കമ്മീഷന്റെ ഒരു ശരിയായതും ധീരവുമായ ചുവടുവെപ്പ്, അനന്തമായ തലമുറകളുടെ ഭാവിയും ക്ഷേമവും ഉറപ്പാക്കും. എല്ലാവരും അവരുടെ മനസ്സാക്ഷിയുടെ ശബ്ദം കേൾക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് 18,000 അഫിഡവിറ്റുകൾ പാർട്ടി സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും അഖിലേഷ് ആരോപിച്ചു. 'ഞങ്ങൾ ചൂണ്ടിക്കാട്ടിയ തെറ്റുകൾക്കോ സമർപ്പിച്ച അഫിഡവിറ്റുകൾക്കോ യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. പട്ടിക നീണ്ടുകൊണ്ടിരിക്കുകയാണ്' അദ്ദേഹം ആരോപിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വോട്ട് തട്ടിപ്പ് ആരോപണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂർണ്ണമായും തള്ളി. "വോട്ട് തട്ടിപ്പ്" പോലുള്ള അനുചിതമായ പദങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഡല്‍ഹിയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+