തന്ത്രം മാറ്റി അഖിലേഷ് യാദവ്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, ആര്‍എല്‍ഡിയുമായി സഖ്യം പ്രഖ്യാപിച്ചു
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. എസ്പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അഖിലേഷ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ പാര്‍ട്ടികളുമായി എസ്പി സഖ്യമുണ്ടാക്കിയ കാര്യവും അഖിലേഷ് വെളിപ്പെടുത്തി. ആര്‍എല്‍ഡിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
അടുത്ത ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് എസ്പിയുടെ ഓരോ നീക്കവും. നേരത്തെ എന്‍ഡിഎയിലുണ്ടായിരുന്ന എസ്ബിഎസ്പി ഇത്തവണ അഖിലേഷിനൊപ്പമാണുള്ളത്. ബിജെപിക്കെതിരെ കൂട്ടില്ലെന്ന് എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാര്‍ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെയാണ് എസ്പിയും രാഷ്ട്രീയ ലോക്ദളും തമ്മില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍എല്‍ഡി. ഇവരുമായി സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഖിലേഷ് പറഞ്ഞു.

ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി അഖിലേഷുമായി സഖ്യം ചേരാന്‍ ചര്‍ച്ച നടത്തിവരികയാണ്. ബിഹാര്‍-യുപി അതിര്‍ത്തിയിലെ ജില്ലകളിലാണ് ആര്‍ജെഡി നോട്ടമിടുന്നത്. സഖ്യചര്‍ച്ചകള്‍ നടത്തുമെന്ന് ആര്‍ജെഡി നേതൃത്വങ്ങള്‍ കഴിഞ്ഞദിവസം പട്‌നയില്‍ പറഞ്ഞിരുന്നു. കൂടാതെ അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി ലോഹിയയുമായും എസ്പി സഖ്യമുണ്ടാക്കുമെന്നാണ് വാര്‍ത്തകള്‍. ആദരണീയനായ വ്യക്തിയാണ് ശിവപാല്‍ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അഖിലേഷ് നല്‍കിയ മറുപടി. നിലവില്‍ അസംഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അഖിലേഷ് യാദവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി വിജയിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രിയാകും. നിയമസഭാ കൗണ്‍സില്‍ വഴി സഭയിലെത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്പിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം സജീവമാണ്. എന്നാല്‍ അഖിലേഷ് തയ്യാറല്ല എന്നാണ് വിവരം. കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് അഖിലേഷിന്റെ തീരുമാനം. അതേസമയം, അഖിലേഷിന്റെ നീക്കത്തില്‍ ബിജെപി ആശങ്കയിലാണ്. ബിജെപിക്ക് ഇത്തവണ എസ്പി വലിയ വെല്ലുവിളിയാകുമെന്ന് നേതൃത്വം മനസിലാക്കുന്നു. അഖിലേഷ് താലിബാനിയാണ് എന്നാണ് ബിജെപി നേതാക്കളുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ സമര സേനാനികളെ എണ്ണിയപ്പോള്‍ മുഹമ്മദലി ജിന്നയെയും അഖിലേഷ് കൂടെപറഞ്ഞതാണ് ബിജെപിയുടെ വിമര്‍ശനത്തിന് കാരണം.












Click it and Unblock the Notifications