Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസും അല്‍ ഖ്വായ്ദയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതി

ദില്ലി: ഇസ്ലാമിക തീവ്രവാദ സംഘടനകളായ ഐസിസും അല്‍ ഖ്വായ്ദയും സംയുക്തമായി ഇന്ത്യയില്‍ ആക്രമണം നടത്താനിടയുണ്ടെന്ന് മുന്നറിയിപ്പ്. നാഷണല്‍ സെക്യൂരിറ്റ് ഗാര്‍ഡ്‌സ്(എന്‍എസ്ജി) ഡയറക്ടര്‍ ജയന്ത് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ഐസിസും അല്‍ ഖ്വായ്ദയും തമ്മില്‍ അത്ര സുഖത്തിലല്ല. അല്‍ ഖ്വായ്ദക്ക് തീവ്രത പോര എന്ന് പറഞ്ഞായിരുന്നു ഐസിസിന്റെ ഉദ്യം തന്നെ. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇരു സംഘടനകളും ചേര്‍ന്ന് സംയുക്ത ആക്രമണം നടത്താന്‍ ഇടയുണ്ടെന്നാണ് എന്‍എസ്ജി മേധാവി വ്യക്തമാക്കുന്നത്.

ISIS

വിനോദ സഞ്ചാര കേന്ദ്രങ്ങളായിരിക്കും തീവ്രവാദികള്‍ ലക്ഷ്യമിടുക എന്നാണ് ജയന്ത് ചൗധരി പറയുന്നത്. ഗോവ, ബാംഗ്ലൂര്‍, അമൃതസര്‍ എന്നിവടങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണം എന്ന് അദ്ദേഹം കരുതുന്നു.

ഉത്സവ സീസണില്‍ അല്‍ ഖ്വായ്ദ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ എന്‍എസ്ജിയുടെ മുന്നറിയിപ്പ്. അല്‍ ഖ്വായ്ദ ഒരു പക്ഷേ ലഷ്‌കര്‍ ഇ തൊയ്ബയേയോ ഇന്ത്യന്‍ മുജാഹിദ്ദീനെയോ ഇക്കാര്യത്തില്‍ കൂട്ട് പിടിച്ചേക്കാം എന്നും എന്‍എസ്ജി മേധാവി പറഞ്ഞു.

ഇന്ത്യയിലെ നിരോധിത സംഘടനയായ സിമിയുമായി അല്‍ ഖ്വായ്ദ ബന്ധം സ്ഥാപിച്ചതായും രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദിന്റെ പതാക പാറിക്കണം എന്ന അഹ്വാനവുമായി അല്‍ ഖ്വായ്ദ തലവന്‍ സവാഹിരിയുടെ വീഡിയോ പുറത്ത് വന്നത് കഴിഞ്ഞ മാസമായിരുന്നു. ഇതിനിടെയാണ് കശ്മീരിലെ ശ്രീനഗറില്‍ ഐസിസ് പതാകയുമായി യുവാക്കള്‍ പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+