ജയലളിതയുടെ മരണത്തില്‍ ദുരൂഹത; 75 ദിവസം സിസിടിവി പ്രവര്‍ത്തിച്ചില്ല, ഐസിയുവില്‍ തനിച്ചാക്കി!!
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഐസിയുവില്‍ ആരെയും കടത്തിയിരുന്നില്ല. ഇവിടെ നേരത്തെയുണ്ടായിരുന്ന രോഗികളെ മറ്റു ഐസിയുകളിലേക്ക് മാറ്റുകയായിരുന്നു.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ധിക്കുന്നു. ജയലളിത അബോധാവസ്ഥയില്‍ ബാത്‌റൂമില്‍ വീണിരുന്നുവെന്ന് തോഴി ശശികല അന്വേഷണ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ജയലളിത ചികില്‍സയില്‍ കഴിഞ്ഞ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ദുരൂഹമായ ചില നടപടികള്‍ നടന്നുവെന്നാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. 75 ദിവസമാണ് ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത്. ഈ ദിവസങ്ങളില്‍ ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫാക്കിയിരുന്നു. ഇത്രയും ദിവസം എന്തിനാണ് സിസിടിവി ക്യാമറകള്‍ ഓഫാക്കി വച്ചതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ആരുടെയെങ്കിലും സമ്മര്‍ദ്ദം മൂലമാണോ ആശുപത്രി അധികൃതര്‍ ഇങ്ങനെ ചെയ്തതെന്ന് ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ....

75 ദിവസം ആശുപത്രിയില്‍
2016 ഡിസംബര്‍ അഞ്ചിനാണ് അപ്പോളോ ആശുപത്രിയില്‍ വച്ച് ജയലളിത മരിക്കുന്നത്. ഇതിന് മുമ്പ് 75 ദിവസം അവര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഈ ദിനങ്ങളില്‍ ആശുപത്രിയിലെ സിസിടിവി ക്യാമകള്‍ ഓഫ് ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അപ്പോളോ ആശുപത്രി ചെയര്‍മന്‍ ഡോ. പ്രതാപ് സി റെഡ്ഡിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോളോ ആശുപത്രിയുമായി ബന്ധപ്പെട്ട പരിപാടിയുടെ വാര്‍ത്താ സമ്മേളനത്തിനിടെയാണ് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആശുപത്രി അധികൃതര്‍ സംഭവം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറമുഖസ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു.

ഐസിയുവില്‍ തനിച്ച്
മാത്രമല്ല ഐസിയുവില്‍ ജയലളിത തനിച്ചായിരുന്നുവെന്നും റെഡ്ഡി പറയുന്നു. 24 ബെഡ്ഡുള്ള ഐസിയുവില്‍ മറ്റൊരു രോഗികളെയും പ്രവേശിപ്പിച്ചിരുന്നില്ല. നേരത്തെയുണ്ടായിരുന്ന രോഗികളെ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ മറ്റിടങ്ങളിലേക്ക് മാറ്റി. 24 ബെഡ്ഡുള്ള ഐസിയുവില്‍ ഇത്രയും ദിവസം ജയലളിത മാത്രമാണുണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ കമ്മീഷന് കൈമാറിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് റെഡ്ഡിയുടെ വെളിപ്പെടുത്തലിന് കാരണം. ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല. അങ്ങനെ ഒരു ദൃശ്യങ്ങള്‍ ഇല്ലായിരുന്നു. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ 75 ദിവസവും സിസിടിവി ക്യാമറകള്‍ ഓഫാക്കിയിരുന്നുവെന്ന് റെഡ്ഡി പ്രതികരിച്ചു. എന്തിനാണിത് ചെയ്തതെന്ന് ചോദ്യം നിര്‍ണായകമാണ്.

ഒരു മുറി മാത്രം ഉപയോഗിച്ചു
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഐസിയുവില്‍ ആരെയും കടത്തിയിരുന്നില്ല. ഇവിടെ നേരത്തെയുണ്ടായിരുന്ന രോഗികളെ മറ്റു ഐസിയുകളിലേക്ക് മാറ്റുകയായിരുന്നു. ജയലളിത കിടന്നിരുന്ന ഐസിയുവില്‍ 24 മുറികളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ അവര്‍ ഒരു മുറി മാത്രമേ ഉപയോഗിച്ചുള്ളൂ. ബാക്കിയുള്ളതെല്ലാം ഇത്രയും ദിവസം അടച്ചിടുകയായിരുന്നു. ആരും ജയലളിതയെ നിരീക്ഷിക്കേണ്ട എന്നു കരുതിയാണ് സിസിടിവി ക്യാമറങ്ങള്‍ ഈ ഭാഗത്തുനിന്ന് നീക്കിയിതെന്നും റെഡ്ഡി വിശദീകരിച്ചു. ഒരു സന്ദര്‍ശകരെയും ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

മരണ കാരണം
ആശുപത്രിയില്‍ ഐസിയുവിലേക്ക് ആരെയും കടത്താറില്ല. ഉറ്റ ബന്ധുക്കളെ മാത്രം അത്യാവശ്യമാണെങ്കില്‍ കടക്കാന്‍ അനുവദിക്കും. വളരെ പെട്ടെന്ന് ഇവരെ പുറത്തേക്ക് കൊണ്ടുവരികയും ചെയ്യും. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് വളരെ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ആര്‍ക്കും സന്ദര്‍ശന അനുമതി നല്‍കിയിരുന്നില്ല. ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ബന്ധുക്കളെയും അകത്തേക്ക് കടത്താറുള്ളൂ. വളരെ ശ്രദ്ധയോടെ ഞങ്ങള്‍ ജയലളിതയെ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് അവരുടെ മരണത്തിന് കാരണമെന്നും റെഡ്ഡി പറഞ്ഞു. 2016 സപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ നാലിന് രാത്രി ഹൃദയാഘാതമുണ്ടായി. അഞ്ചിന് മരണം സ്ഥിരീകരിച്ചു.

ശശികല പറഞ്ഞത്
ആശുപത്രിയില്‍ നല്ല പരിചരണം ഞങ്ങള്‍ നല്‍കി. വിദേശത്ത് നിന്ന് ഡോക്ടര്‍മാരെ വരുത്തി വിദഗ്ധ ചികില്‍സ ഉറപ്പാക്കി. ഒരു തവണ അവര്‍ ആരോഗ്യവതിയാണെന്ന് വരെ തോന്നിയിരുന്നു. ഇക്കാര്യം താന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അന്വേഷണ കമ്മീഷന്‍ വിളിപ്പിച്ചാല്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കും. എല്ലാ റിപ്പോര്‍ട്ടുകളും കമ്മീഷന് കൈമാറിയിട്ടുണ്ട്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ല. അവര്‍ വിളിച്ചാല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയും. അതിന് യാതൊരു മടിയുമില്ലെന്നും ഡോക്ടര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ജയലളിതയടെ തോഴി ശശികല 55 പേജുള്ള സത്യവാങ്മൂലം അന്വേഷണ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സപ്തംബര്‍ 22ന് രാത്രി ബാത്‌റൂമില്‍ അബോധാവസ്ഥയില്‍ വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ശശികല പറയുന്നു.












Click it and Unblock the Notifications