കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ അഞ്ചു പേരെ കസ്റ്റഡിയിലെടുത്താന്‍ നാലു പേരെയും വിട്ടയക്കുമെന്ന് ഡിജിപി

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധം കുറഞ്ഞെന്ന് ഡിജിപി ദില്‍ബാഗ് സിങ്. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ പ്രതിഷേധവും അറസ്റ്റും നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഡിജിപിയുടെ പ്രതികരണം. കസ്റ്റഡിയിലെടുക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുന്നില്ല. അഞ്ച് പേരെ കസ്റ്റഡിയിലെടുത്താന്‍ നാല് പേരെയും വിട്ടയക്കും. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യൂ. സുരക്ഷാ വിഭാഗത്തിന് നേരെ കല്ലെറിഞ്ഞതിന് കസ്റ്റഡിയിലെടുത്തവരില്‍ 300 പേരെ വിട്ടയച്ചുവെന്നും ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.

Jammu

നിലവില്‍ കശ്മീര്‍ ശാന്തമാണെന്ന് ഡിജിപി പറയുന്നു. തെക്കന്‍ കശ്മീരില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണുള്ളത്. ശ്രീനഗറിലാണ് പ്രതിഷേധമുണ്ടായിരുന്നത്. വിദേശ ഇടപെടലുകളുടെ ഫലമായിട്ടാണ് പ്രതിഷേധം. കഴിഞ്ഞദിവസം താന്‍ ശ്രീനഗറിലുള്ളവരുമായി സംസാരിച്ചുവെന്നും ഡിജിപി പറഞ്ഞു.

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ചകോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ച

ശ്രീനഗറില്‍ കടകള്‍ തുറന്നിട്ടില്ല. താന്‍ ആരെയും നിര്‍ബന്ധിക്കില്ല. 13 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളത്. ബാക്കിയെല്ലാം നീക്കി. ജമ്മുവിലും ലഡാക്കിലും പ്രതിഷേധം തീരെയില്ല. ലേയിലു കാര്‍ഗിലിലും ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ട്.

കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് സായുധ സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. കടകള്‍ തുറക്കാന്‍ ജനങ്ങള്‍ക്ക് താല്‍പ്രര്യമുണ്ട്. ഇതിനെതിരെ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തെക്കന്‍ കശ്മീരില്‍ ഒരു കുട്ടി കൊല്ലപ്പെട്ട സംഭവമുണ്ടായി. സൈനികന്റെ ഭാഗത്തുനിന്നുണ്ടായ ഈ സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. ചില കുട്ടികളെ പീഡിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഡിജിപി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, പ്രത്യേക പദവി എടുത്തുകളഞ്ഞതുവഴി കശ്മീരിള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ വിശദീകരിച്ച് സൈന്യം പോസ്റ്ററുകള്‍ പതിച്ചു. തെക്കന്‍ കശ്മീരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്യുന്നത്. എന്നാല്‍ സംഘടിതമായ ഒരു പ്രചാരണം സൈന്യം നടത്തുന്നില്ലെന്ന് ലഫ്. ജനറല്‍ കെജെഎസ് ദില്ലന്‍ പറഞ്ഞു.

English summary
All Of Them Not in Custody, just a few hundred with us: J&K DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X