കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ ക്രൂരത; റോഹിന്‍ഗ്യകളെ കൂട്ടത്തോടെ നാടുകടത്തും, 40000 പേര്‍!!

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ഥന അവഗണിച്ച് റോഹിന്‍ഗ്യന്‍ മുസ്ലിംകളെ കേന്ദ്രസര്‍ക്കാര്‍ നാടുകടത്തും. 40000 റോഹിന്‍ഗ്യകള്‍ രാജ്യത്ത് കഴിയുന്നുണ്ട്. ഇവരെല്ലാം നിയമവിരുദ്ധമായാണ് താമസിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കുള്ള ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത റോഹിന്‍ഗ്യകളെയും നാടുകത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎന്‍എച്ച്‌സിആറില്‍ രജിസ്റ്റര്‍ ചെയ്തതുവെന്നത് വലിയ കാര്യമല്ലെന്നും അപ്രസക്തമായതാണെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

07

റോഹിന്‍ഗ്യകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തങ്ങള്‍ തടയില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യുഎന്‍എച്ച്‌സിആറിന്റെ രജിസ്‌ട്രേഷന് അനുമതി നല്‍കില്ല. രാജ്യത്ത് നിലവിലുള്ള എല്ലാ റോഹിന്‍ഗ്യകളും നിയമവിരുദ്ധമായി താമസിക്കുന്നവരാണ്. അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അര്‍ഹതയില്ല. നിയമവിരുദ്ധരായി താമസിക്കുന്ന എല്ലാവരെയും നാടുകടത്തുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഇന്ത്യയില്‍ താമസിക്കുന്ന 16500 റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്ക് യുഎന്‍എച്ച്‌സിആര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇന്ത്യ റോഹിന്‍ഗ്യകളെ തിരിച്ചയച്ചാല്‍ അത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകും.

പ്രശ്‌നമേഖലകളില്‍ നിന്നു അഭയം തേടിയെത്തിയവരെ അവിടേക്ക് തന്നെ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം തെറ്റാണ്. മ്യാന്‍മറില്‍ നിന്നു തീവ്ര ബുദ്ധരുടെ ആക്രമണത്തെ തുടര്‍ന്നാണ് റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ പലായനം ചെയ്ത് ഇന്ത്യയിലേക്ക് വന്നത്.

ഇന്ത്യയില്‍ മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്താന്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം റോഹിന്‍ഗ്യകള്‍ പലായനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. റഫ്യൂജീ കണ്‍വന്‍ഷനില്‍ ഒപ്പു വയ്ക്കാത്ത രാജ്യങ്ങളും നിയമം പാലിക്കണമെന്നും യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കി.

എന്നാല്‍ റോഹിന്‍ഗ്യകളെ ഇന്ത്യയില്‍ നിന്നു നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു.

English summary
All Rohingya Muslim refugees are illegal immigrants, will be deported despite UN status, says Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X