കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിഹ്നം ചൂല്‍: എഎപിയ്ക്ക് കോടതി നോട്ടീസ്

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് ചിഹ്നം കണ്ടെത്തിയതായിരുന്നു ആദ്യം ആം ആദ്മി പാര്‍ട്ടിയെ ആകര്‍ഷിച്ചത്. അഴിമതിയെ തൂത്തുവാരുക എന്നായിരുന്നു ചൂലിന്റെ ലക്ഷ്യം. എന്നാല്‍ ഈ ചൂല് ആം ആദ്മി പാര്‍ട്ടിയുടേതല്ലത്രെ.

ഉത്തരപ്രദേശിലെ നൈതിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ചൂല്. 2012ല്‍ ഉത്തരപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നൈതിക് പാര്‍ട്ടി ഈ ചിഹ്നത്തിലാണ് മത്സരിച്ചത്. അടുത്ത തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തില്‍ മത്സരിക്കാനാണ് തീരുമാനം. അതിനിടയിലാണ് ആം ആദ്മി ചൂല് സ്വന്തമാക്കിയത്.

aap election symbol

ചൂല് തങ്ങള്‍ക്കവകാശപ്പെട്ട തിരഞ്ഞെടുപ്പ് ചിഹ്നമാണെന്ന് കാണിച്ച് നൈതിക് പാര്‍ട്ടി അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് എതിര്‍ക്കക്ഷിയായ ആം ആദ്മി പാര്‍ട്ടിക് കോടതി നോട്ടീസയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എഎപിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസയച്ചത്.

ചൂല്‍ തങ്ങള്‍ക്ക് നേരത്തെ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതാണെന്നും അത് മറ്റൊരു പാര്‍ട്ടിക്ക് വീണ്ടും അനുവദിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് നൈതിക് പാര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ തങ്ങള്‍ ഹൈക്കോടതി ഉത്തരവ് കൊണ്ട് നേരിടുമെന്നും തങ്ങള്‍ക്ക് അവകാശപ്പെട്ട തിരഞ്ഞെടുപ്പ് ചിഹ്നം എഎപിയ്ക്ക് വിട്ടുകൊടുക്കില്ലെന്നും നൈതിക് പാര്‍ട്ടി നേതാവ് ചന്ദ്ര ഭൂഷന്‍ പാണ്ഡെ പറഞ്ഞു. നാലാഴ്ചയ്ക്ക് ശേഷം ഹര്‍ജിയിലെ വാദം ഹൈക്കോടതി കേള്‍ക്കും. വിഷയത്തില്‍ ഇതുവരെ ആപ് പ്രതികരിച്ചിട്ടില്ല.

English summary
The Allahabad High Court on Thursday issued notice to the Aam Aadmi party and the Election Commission of India on a petition filed over the 'jhaadu' (broom) election symbol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X