കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'20 കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് മുർമുവിന്':രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പരക്കെ കൂറുമാറ്റം?

Google Oneindia Malayalam News

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും ക്രോസ് വോട്ടിങ് നടന്നതായി റിപ്പോർട്ടുകള്‍. മഹാരാഷ്ട്രയില്‍ രാജ്യസഭ, എം എല്‍ സി തിരഞ്ഞെടുപ്പിന് സമാനമായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എന്‍ സി പി അംഗങ്ങള്‍ എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്തുവെന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്.

"ഈ തിരഞ്ഞെടുപ്പിന് വിപ്പ് പുറപ്പെടുവിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാനല്‍ തന്നെ മറ്റ് പാർട്ടികളിലെ എം എല്‍ എമാർ എന്‍ ൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്യും" ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മാധ്യമങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നതായി സംശയം: കെഎം ആന്റണിമാധ്യമങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നതായി സംശയം: കെഎം ആന്റണി

മഹാരാഷ്ട്രയിൽ നിന്ന് 200 വോട്ടുകൾ മുർമുവിന്

മഹാരാഷ്ട്രയിൽ നിന്ന് 200 വോട്ടുകൾ മുർമുവിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരത്തെ അവകാശപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെ ക്യാമ്പും ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗവും സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്കെതിരെ മത്സരിക്കുന്ന മുർമുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടാതെ ബി ജെ പിക്ക് 106 എം എൽ എമാരും ഷിൻഡെ വിഭാഗത്തിന് 40 എം എൽ എമാരുമുണ്ട്. താക്കറെ വിഭാഗത്തിന് 15 എം എൽ എമാരാണുള്ളത്. സിൻഹയെ പിന്തുണയ്ക്കുന്ന കോൺഗ്രസിനും എൻ സി പിക്കും യഥാക്രമം 44, 53 എംഎൽഎമാരാണുള്ളത്. രണ്ട് എൻ സി പി എം എൽ എമാരും മുൻ മന്ത്രിമാരായ അനിൽ ദേശ്മുഖും നവാബ് മാലിക്കും ജയിലിലാണ്.

അസമില്‍ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും

അസമില്‍ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എ ഐ യു ഡിഎഫും പരസ്പരം ക്രോസ് വോട്ടിംഗ് ആരോപിച്ച് രംഗത്ത് എത്തി. എഐഡിയുഎഫിന്റെ ഒരു എം എൽ എ അഭിപ്രായപ്പെട്ടത് 20-ൽ കുറയാത്ത കോൺഗ്രസ് എം എൽ എമാർ എന്‍ ഡി എ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തെന്നാണ്. അതേസമയം "സംസ്ഥാന നിയമസഭയിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണയ്ക്കുമോ എന്ന് തനിക്ക് ഉറപ്പില്ല" എന്നായിരുന്നു പ്രതിപക്ഷ നേതാവായ കോൺഗ്രസിന്റെ ദേബബ്രത സൈകിയ തിരിച്ചടിച്ചത്.

കോൺഗ്രസ് എം എൽ എമാർ, സി പി എം എംഎൽഎ, സ്വതന്ത്ര എം എൽ എ

"കോൺഗ്രസ് എം എൽ എമാർ, സി പി എം എംഎൽഎ, സ്വതന്ത്ര എം എൽ എ അഖിൽ ഗൊഗോയ് എന്നിവരിൽ ഈ വോട്ടുകളെല്ലാം പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായി പോയതായി എനിക്ക് ഉറപ്പുണ്ട്," മൗണ്ട് സൈകിയ പറഞ്ഞു.എന്നാൽ എ ഐ യു ഡി എഫ് എം എൽഎമാരെ കുറിച്ചും അവരുടെ വോട്ടുകളെ കുറിച്ചും എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല, കാരണം അവരുടെ പാർട്ടി തലവൻ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല. അതിനാൽ എ ഐ യു ഡി എഫി നെക്കുറിച്ച് പറയാൻ പ്രയാസമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ മുഹമ്മദ് മൊക്വിമും

ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ മുഹമ്മദ് മൊക്വിമും പാർട്ടി നിലപാടിന് വിരുദ്ധമായി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്തു. ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിനാലാണ് അവൾക്ക് വോട്ട് ചെയ്തതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താൻ ക്രോസ് വോട്ട് ചെയ്‌തെന്ന കാര്യം നിഷേധിച്ച് ഗോവയില്‍ നിന്നുള്ള കോൺഗ്രസ് എംഎൽഎ കാർലോസ് ഫെരേര ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത് എത്തി. താൻ ക്രോസ് വോട്ട് ചെയ്‌തിട്ടില്ലെന്നും മനസാക്ഷി പ്രകാരമാണ് താൻ വോട്ട് ചെയ്‌തതെന്നും കോൺഗ്രസ് എംഎൽഎ വ്യക്തമാക്കി. .

 അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനി അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനി

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

English summary
Allegation that Congress MLAs defected during the presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X