Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് ശേഷം ആർഎൽഡിയുമായി സഖ്യം? മറുപടിയുമായി അമിത് ഷാ

ദില്ലി; ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പിന് ശേഷവും ആരുമായും സഖ്യമില്ലെന്നും ബി ജെ പി തനിച്ച് കേവല ഭൂരിപക്ഷം നേടുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിന് ശേഷം ജയന്ത് ചൗധരിയുടെ ആർ എൽ ഡിയുമായി സഖ്യം ഉണ്ടാക്കുമോയെന്ന ചോദ്യത്തിനായിരുന്നു അമിത് ഷായുടെ പ്രതികരണം.

'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്

അത്തരമൊരു ചോദ്യത്തിന്റെ സാഹചര്യം പോലും ഉയരുന്നില്ല. വൻ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തും. അപ്പോൾ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ ആവശ്യം എന്താണ്? രണ്ട് പാർട്ടികളുമായി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഞങ്ങൾ സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. എൻഡിഎയുടെ കീഴിലാകും സർക്കാർ രൂപീകരിക്കുക.ഞങ്ങൾക്ക് ആരെയും ആവശ്യമില്ല, ബി ജെ പി ഭൂരിപക്ഷം നേടും, ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.

പടിഞ്ഞാറൻ യുപിയിൽ


കർഷകർ ഏറെയുള്ള പടിഞ്ഞാറൻ യു പിയിൽ കടുത്ത പ്രതിസന്ധിയാണ് ബി ജെ പി നേരിടുന്നത്. ഈ സാഹചര്യത്തിൽ മേഖലയിലുള്ള ജാട്ട് വോട്ടുകൾ പെട്ടിയിലാക്കാൻ
ആർ എൽ ഡിയെ നേരത്തേ പാർട്ടി നേതാക്കൾ എൻ ഡി എയിലേക്ക് ക്ഷണിച്ചിരുന്നു. പടിഞ്ഞാറൻ യുപിയിൽ കർഷകരായ ജാട്ട് സമുദായാംഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള പാർട്ടിയാണ് ജയന്ത് ചൗധരിയുടെ ആർ എൽ ഡി.

സമാജ് വാദി പാർട്ടിയുമായി സഖ്യത്തിൽ

നിലവിൽ ജയന്തിന്റ പാർട്ടി എസ് പിയുമായി സഖ്യത്തിലാണ് യു പിയിൽ മത്സരിക്കുന്നത്. ഈ സഖ്യം ജാട്ട് മുസ്ലീം വോട്ടുകൾ ഏകീകരിക്കുമോയെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ ആശങ്ക. 2017ല്‍ നടന്ന തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു പിയിൽ ബി ജെ പി 53 സീറ്റുകളായിരുന്നു നേടിയത്. സമാജ് വാദി പാർട്ടിയും ബി എസ് പിയും രണ്ട് വീതം സീറ്റുകളും ആർ എ ല്‍ഡി ഒരു സീറ്റും നേടിയിരുന്നു. ബി ജെ പിയുടെ വോട്ട് വിഹിതം 46 ശതമാനമായിരുന്നു. ബി എസ് പിയുടേത് 22 ശതമാനവും ആർ എൽ ഡി-എസ്പി പാർട്ടികൾക്ക് ലഭിച്ചത് 24 ശതമാനം വോട്ടുകളായിരുന്നു.

300 ന് മുകളിൽ സീറ്റ് നേടുമെന്ന് അമിത് ഷാ

എന്നാൽ ഇക്കുറി വിവാദ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത ജനരോഷമാണ് മേഖലയിൽ ബിജെപി നേരിടുന്നത്. അതേസമയം സംസ്ഥാനത്ത് ഇക്കുറിയും ബി ജെ പിക്ക് ഭരണതുടർച്ചയെന്നാണ് ബി ജെ പി നേതാക്കൾ അവകാശപ്പെടുന്നത്.അതേസമയം ഇത്തവണയും 300 ന് മുകളിൽ സീറ്റുകൾ നേടുമെന്ന് അഭിമുഖത്തിൽ അമിത് ഷാ ആവർത്തിച്ചു.. നിലവിലെ അഭിപ്രായ സർവ്വേകൾ 230 മുതൽ 260 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. 2017 ൽ സർവ്വേകൾ ബി ജെ പിക്ക് പ്രവചിച്ചത് 238 സീറ്റായിരുന്നു. എന്നാൽ 325 സീറ്റുകൾ ഞങ്ങൾ നേടി.

 നാല് സുപ്രധാന വിഷയങ്ങൾ

നാല് സുപ്രധാന വിഷയങ്ങളാണ് ഇക്കുറി സംസ്ഥാനത്ത് ബി ജെ പിക്ക് വോട്ട് വീഴാൻ കാരണമാകുക. ഒന്നാമതായി ക്രമസമാധാനം. രണ്ടാമത്, ഗരീബ് കല്യാൺ. മൂന്നാമത്തേത് കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള വികസനമാണ്. നാലാമത്തെ വിഷയം ഉത്തർപ്രദേശിന്റെ ഭരണം ഞങ്ങൾ മെച്ചപ്പെടുത്തിയ രീതിയാണ്, അമിത് ഷാ പറഞ്ഞു.
ജാതീയതയിലും കുടുംബാധിപത്യത്തിലും പ്രവർത്തിച്ച എസ്പി, ബിഎസ്പി സർക്കാരുകൾ ഒരിക്കലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ചെവികൊടുത്തില്ല. എന്നാൽ 2014-ൽ മോദി അധികാരത്തിൽ വന്നതോടെ ജനങ്ങൾ മാറ്റം കണ്ട് തുടങ്ങി, ഷാ പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+