കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി സിപിഎമ്മും കോണ്‍ഗ്രസും

Google Oneindia Malayalam News

ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഒരു കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പോലീസ് വിളിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് മറ്റൊരു കേസില്‍ പ്രതിയാക്കുകയും ശ്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാക്ട് ചെക്ക് വെബ്‌സൈറ്റാണ് ആള്‍ട്ട് ന്യൂസ്. യതി നരസിംഹാനന്ദ്, മഹന്ത് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നീ മൂന്ന് വിവാദ ഹിന്ദു നേതാക്കളെ 'വിദ്വേഷകര്‍' എന്ന് വിളിച്ച് ട്വീറ്റ് ചെയ്തതിന് മെയ് മാസത്തില്‍ സുബൈറിനെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) പ്രകാരവും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയതിനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷന്‍ 67 പ്രകാരമാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്.

sadcsa

നേരത്തെ പോക്സോ കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 27 ന് സുബൈറിനെ ഡല്‍ഹി പോലീസ് സമന്‍സ് അയച്ചിരുന്നുവെങ്കിലും ആ കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള അറസ്റ്റില്‍ നിന്ന് അദ്ദേഹത്തിന് സംരക്ഷണമുണ്ട്. സുബൈറിനെ കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും എഫ് ഐ ആറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പോലീസ് നല്‍കിയിട്ടില്ലെന്നും ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി പോലീസിന്റെ ഐഎഫ്എസ്ഒ (ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ്) പ്രത്യേക സെല്‍ സ്റ്റേഷനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

സെക്ഷന്‍ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) സെക്ഷന്‍ 295 എ (ഏതെങ്കിലും വര്‍ഗ്ഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം

അതേസമയം മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ സി പി ഐ എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. വിദ്വേഷം തുറന്ന് കാട്ടുന്നവര്‍ ബി ജെ പിയ്ക്ക് ഭീഷണിയാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമര്‍ത്തിയാല്‍ ആയിരം ശബ്ദം ഉയര്‍ന്ന് വരും എന്നും രാഹുല്‍ പറഞ്ഞു. മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് പ്രതികാര നടപടിയാണ് എന്നായിരുന്നു സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. മുഹമ്മദ് സുബൈറിനെ ഉടന്‍ വിട്ടയയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Alt News co-founder Mohammad Zubair has been arrested by Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X