കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷാക് ആക്രമണം അതിരുകടന്നു; തല്ലിക്കൊന്നത് ഫാം ഉടമയെ, ഇനി എന്താണ് ന്യായീകരണം!!

Google Oneindia Malayalam News

ജെയ്പൂര്‍: രാജസ്ഥാനില്‍ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ഫാം ഉടമയെയെന്ന് കണ്ടെത്തല്‍. പശുക്കളെ കടത്തുന്നുവെന്നാരോപിച്ചാണ് ഒരു സംഘം ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഫാം ഉടമയായ ഇയാള്‍ ഫാമിലേയ്ക്കുള്ള പശുക്കളെ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ കൊല്ലപ്പെട്ട 50കാരനായ പെഹ് ലു ഖാന്റെ സഹോദരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.

ഡയറി ഫാമിലേക്കാവശ്യമായ പശുക്കളെ വാങ്ങാനെത്തിയപ്പോള്‍ ഗോരക്ഷകരെന്ന് സ്വയം ചമഞ്ഞെത്തിയവര്‍ ഖാനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജസ്ഥാനിലെ അല്‍വാറില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഖാന്‍ മരിച്ചത്. മൃഗങ്ങളെ കൊണ്ടുപോകുന്നതിനായി ജെയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അനുമതിയും ഇയാള്‍ സമ്പാദിച്ചിരുന്നു. മാടുകളെ വാങ്ങി തിരിച്ചുപോകുമ്പോള്‍ ജെയ്പൂര്‍- ദില്ലി ഹൈവേയില്‍ വച്ചായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്.

cow-beefban

നിയമപരമായ രേഖകള്‍ കാണിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗോരക്ഷകര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. പെഹ് ലു ഖാന്റെ ബന്ധുക്കളായ ഇര്‍ഷാദ്, ആരിഫ്, റഫീഖ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പണം നല്‍കി ചന്തയില്‍ നിന്ന് കാലികളുമായി മടങ്ങിയ സംഘമാണ് ഗോരക്ഷക് സംഘത്തിന്റെ ആക്രമണത്തിനിരയായത്.

English summary
WHEN PEHLU Khan, 55, set out on the 240-km road trip from his home in Jaisinghpur village, in Nuh tehsil of Mewat, to Jaipur last Friday, he was planning to buy a milch buffalo. A dairy farmer, he was hoping to increase milk production during Ramzan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X