ഹിന്ദു മഹാസഭയുടെ ഗോഡ്സെ റാലി, അനുമതി നൽകരുതെന്ന് ശിവരാജ് സിംഗ് ചൗഹാനോട് എഎം ആരിഫ്
ദില്ലി: അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഗോഡ്സെ റാലിക്ക് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ലോക്സഭാംഗം എഎം ആരിഫ്. മഹാത്മാവിന്റെ ഘാതകരെ മഹത്വവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾ രാജ്യദ്രോഹം കൂടിയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അയച്ച കത്തിൽ എഎം ആരിഫ് ചൂണ്ടിക്കാട്ടി.
എഎം ആരിഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഗോഡ്സെ സന്ദേശ റാലിയ്ക്ക് അനുമതി നൽകരുത്. രാഷ്‌ട്ര പിതാവിന്റെ ഘാതകരായ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ വെള്ള പൂശുക എന്ന ലക്ഷ്യത്തോടെ മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നും ഡൽഹിയിലേയ്ക്ക് മാർച്ച് 14 മുതൽ അഖില ഭാരതീയ ഹിന്ദുമഹാസഭ നടത്തുന്ന വാഹന റാലിയ്ക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഹ് ചൗഹാനോട് ആവശ്യപ്പെട്ടു.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
നൂറ്റി അൻപതാം ജന്മവാർഷികത്തിൽ ഒരു വർഷം നീണ്ടുനിന്ന ആഘോഷപരിപാടികളോടെ രാഷ്ട്രം മുഴുവൻ ഗാന്ധിജിയെ സ്മരിച്ചപ്പോൾ, കോടതി കുറ്റവാളികൾ എന്ന് കണ്ടെത്തി തൂക്കിലേറ്റിയ മഹാത്മാവിന്റെ ഘാതകരെ മഹത്വവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾ നിയമസംവിധാനത്തോടുള്ള വെല്ലുവിളി മാത്രമല്ല, മറിച്ച് രാജ്യദ്രോഹം കൂടിയാണ്. രാജ്യത്തെ ഭിന്നിപ്പിക്കുവാനും യുവമനസ്സുകളിൽ വർഗ്ഗീയ വിഷം കുത്തിവയ്ക്കാനും മാത്രമേ റാലികൊണ്ട് സാധിക്കൂ എന്നും മതത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് ലജ്ജാകരമാണെന്നും അതിനാൽ രാജ്യതാത്പര്യം മുൻ നിർത്തി റാലിക്ക് അനുമതി നിഷേധിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, കത്തിൽ ആവശ്യപ്പെട്ടു''.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications