Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാപ്റ്റന്‍ ജി23യിലേക്ക്, അതല്ലെങ്കില്‍ ഓപ്ഷനുകള്‍ ഇങ്ങനെ, രാഹുലുമായി മുട്ടാന്‍ സിബലും ആസാദും

ദില്ലി: അമരീന്ദര്‍ സിംഗിന്റെ ദില്ലി സന്ദര്‍ശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സീനിയര്‍ ഗ്രൂപ്പ് വീണ്ടും ശക്തമാകുന്നു. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ജി23 നേതാക്കളെ വീണ്ടും സജീവമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ ഏറാന്‍മൂളികളല്ല തങ്ങളെന്നാണ് കപില്‍ സിബല്‍ തുറന്നടിച്ചിരിക്കുന്നത്. കൂടുതല്‍ നേതാക്കള്‍ ഇവര്‍ക്കൊപ്പം ചേരാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.

കോണ്‍ഗ്രസില്‍ നേതൃത്വം വല്ലതുമുണ്ടോ എന്നും ഇവര്‍ ചോദിക്കുന്നു. പ്രധാനമായും കോണ്‍ഗ്രസിന് പുറത്തുള്ളവര്‍ പാര്‍ട്ടിയിലേക്ക് വരുന്നതും, അവര്‍ക്ക് വലിയ പദവികള്‍ നല്‍കുന്നതുമെല്ലാം ഇവരെ ചൊടിപ്പിക്കുകയാണ്. അമരീന്ദര്‍ സിംഗിന് മുന്നില്‍ ഇപ്പോള്‍ രണ്ട് ഓപ്ഷനാണ് ഉള്ളത്. അത് പ്രകാരം രാഹുല്‍ ഗാന്ധിയുമായി നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ക്യാപ്റ്റന് സാധിക്കില്ല.

1

അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച ഹൈക്കമാന്‍ഡിന് ഒരു സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ അമരീന്ദര്‍ ചെയ്തതാണ്. തനിക്ക് നേരിട്ട അപമാനം മറക്കില്ലെന്ന സൂചനയാണ് അമരീന്ദര്‍ നല്‍കുന്നത്. അതേസമയം രണ്ട് ഓപ്ഷനുകളാണ് അമരീന്ദറിന് മുന്നിലുള്ളത്. ഒന്ന് ജി23 പക്ഷത്തേക്ക് മാറുകയാണ്. രണ്ടാമത്തേത് ബിജെപിയില്‍ ചേര്‍ന്ന് നവജ്യോത് സിംഗ് സിദ്ദുവിനെ പരാജയപ്പെടുത്താനായി മത്സരിക്കുക എന്നതാണ്. ഈ രണ്ട് നീക്കങ്ങള്‍ ആയാലും അമരീന്ദറിന് രാഷ്ട്രീയ ജീവിതത്തില്‍ പുതിയൊരു ഇന്നിംഗ്‌സ് തുറക്കാനും. തീര്‍ച്ചയായും ശക്തനായ ഒരു നേതാവായി ഇനിയും അമരീന്ദര്‍ മാറാനുള്ള സാധ്യത ഈ രണ്ട് നീക്കത്തിലുമുണ്ട്.

2

അമരീന്ദര്‍ ജി23യില്‍ ചേര്‍ന്നാല്‍ അതോടെ ഹൈക്കമാന്‍ഡ് സമ്മര്‍ദത്തിലാവും. കാരണം ജനപ്രിയനും കരുത്തനുമായ ഒരു നേതാവ് ജി23യില്‍ ഇപ്പോഴില്ല. അമരീന്ദറിനാണെങ്കില്‍ പാന്‍ ഇന്ത്യ നേതാവെന്ന അപ്പീലുണ്ട്. ഒപ്പം ദേശീയതയില്‍ ഉറച്ച് വോട്ടുകളും ഹിന്ദു വോട്ടുകളും നേടാന്‍ കെല്‍പ്പുള്ള നേതാവുമാണ് അദ്ദേഹം. കോണ്‍ഗ്രസിന് ഇപ്പോഴില്ലാത്ത നേതാവും അങ്ങനെ ഒരാള്‍. ജി23യുടെ പോരാട്ടത്തിന് ഇത് കരുത്ത് പകരും. തന്നെ പുറത്താക്കിയത് പോലെ രാഹുലിനെയും പ്രിയങ്കയെയും അധികാര കേന്ദ്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തി പകരം സീനിയര്‍ നേതാക്കളില്‍ ആരെയെങ്കിലും കൊണ്ടുവരണമെന്ന് അമരീന്ദറിന് ആഗ്രഹമുണ്ട്. അതിനുള്ള പിന്തുണ അദ്ദേഹത്തിന് ജി23യിലുണ്ട്.

3

ക്യാപ്റ്റനെ ജി23 നേതാക്കള്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇവര്‍ ഗാന്ധി കുടുംബത്തെ പരസ്യമായി വിമര്‍ശിച്ചതാണ്. സീനിയര്‍ നേതാക്കളെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് തഴയുന്നുവെന്നായിരുന്നു പരാതി. മനീഷ് തിവാരി ക്യാപ്റ്റനെ കണ്ടുവെന്നാണ് സൂചന. ജി23യിലെ പ്രമുഖ നേതാവാണ് അദ്ദേഹം. സിദ്ദു സംസ്ഥാന അധ്യക്ഷനായതില്‍ മനീഷ് തിവാരിക്ക് ഒട്ടും താല്‍പര്യമില്ല. ജി23 നേതാക്കളില്‍ പലരും ഇതേ അഭിപ്രായമുള്ളവരാണ്. വര്‍ഷങ്ങളോളം കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച അമരീന്ദറിനെ പോലൊരു നേതാവിനെ യാതൊരു അറിയിപ്പും നല്‍കാതെ മാറ്റിയത് നേതാക്കളെയാകെ നിരാശരാക്കിയിരിക്കുകയാണ്. രാഹുലിന്റെ ഉപദേശകര്‍ക്കെതിരെ ശക്തമായി രംഗത്ത് വരാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, BJP യിലേക്ക് ?
    4

    ക്യാപ്റ്റന്‍ വരുമെന്ന സൂചനയ്ക്ക് പിന്നാലെ ജി23 വീണ്ടും ശക്തമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ അധ്യക്ഷന്‍ എന്ന് പറയാന്‍ ആരുമില്ല. അതുകൊണ്ട് തീരുമാനങ്ങളൊക്കെ ആരാണ് എടുക്കുന്നതെന്ന് പോലും അറിയില്ലെന്ന് സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടുപോകാന്‍ ജി23 നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് നേതാവില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെ നയിക്കാന്‍ ഒരാള്‍ വേണം. വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും സിബല്‍ പറഞ്ഞു.

    5

    അതേസമയം സിബലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാഹനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. രാഹുല്‍ പിന്നില്‍ നിന്ന് അധികാരത്തെ നിയന്ത്രിക്കുന്നതാണ് പ്രശ്‌നങ്ങള്‍ കാരണമെന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. നിലവില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നിലും കോണ്‍ഗ്രസിന് വിജയസാധ്യതയുമില്ല. ജി23 ഇത് നേരത്തെ തന്നെ പറയുന്നുണ്ട്. പഞ്ചാബ് കോണ്‍ഗ്രസില്‍ മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് അവിടെ വിഘടനവാദം വളരാന്‍ ഇടയായതെന്ന കാര്യം മറക്കരുതെന്നും, എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

    6

    കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുന്ന ഏറാന്‍ മൂളികളല്ല ജി23യെന്ന് സിബല്‍ പറയുന്നു. പഞ്ചാബിലെ പ്രതിസന്ധിയുടെ സാഹചര്യത്തിലും നിരവധി പേര്‍ പാര്‍ട്ടി വിട്ടുപോകുന്നതുമായ സാഹചര്യത്തില്‍ സോണിയ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിക്കണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ പാര്‍ട്ടിയുമായി വളരെ അടുപ്പമുണ്ടായിരുന്നവരാണ് വിട്ടുപോകുന്നതെന്നും, എന്നാല്‍ യാതൊരു അടുപ്പവും ഇല്ലാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ തുടരുന്നതെന്നും ആസാദ് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് താല്‍പര്യപ്പെടുന്നില്ല. പാര്‍ട്ടി വിട്ടുപോകുന്നവര്‍ പോകട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

    7

    ബിജെപി ക്യാപ്റ്റനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എന്നാല്‍ കര്‍ഷകരുടെ സമരമാണ് തടസ്സമായി നില്‍ക്കുന്നത്. അമിത് ഷാ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചേക്കും. പഞ്ചാബില്‍ ഈ നിയമം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കാന്‍ ബിജെപിക്ക് സാധിക്കും. അതേസമയം കാര്‍ഷിക ബില്‍ പിന്‍വലിക്കില്ല, പകരം ക്യാപ്റ്റനും ബിജെപിക്കും ഗുണം ചെയ്യുന്ന ഒരു ഫോര്‍മുലയാണ് അമിത് ഷാ തയ്യാറാക്കുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. നവജ്യോത് സിദ്ദു കോണ്‍ഗ്രസില്‍ ഉള്ള കാലത്തോളം അദ്ദേഹത്തിന് എതിരായി മാത്രമേ ഇനി അമരീന്ദറിന് നില്‍ക്കാനാവൂ. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതില്‍ ഉപരി മുഖ്യമന്ത്രി സ്ഥാനം സിദ്ദുവിന് നഷ്ടപ്പെടുത്തുക എന്നതാണ് അമരീന്ദറിന്റെ ടാര്‍ഗറ്റ്.

    8

    സിദ്ദുവിന്റെ രാജി രാഹുലിനെയും ചൊടിപ്പിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന അധ്യക്ഷനെ പരിഗണിക്കാന്‍ രാഹുല്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിക്ക് കീഴില്‍ സംസ്ഥാന സമിതി പ്രവര്‍ത്തിക്കുമെന്നാണ് ഗാന്ധി കുടുംബം നല്‍കുന്ന സൂചന. നേരത്തെ തന്നെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയാണ്. ഇതേ രീതിയാണ് പ്രിയങ്കയ്ക്കുമുള്ളത്. എന്നാല്‍ സിദ്ദുവിനോട് പ്രത്യേക താല്‍പര്യമുണ്ട് പ്രിയങ്കയ്ക്ക്. പഞ്ചാബില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന സൂചനയും രാഹുല്‍ നല്‍കി കഴിഞ്ഞു. ചരണ്‍ജിത്തിനോട് തന്നെ പ്രശ്‌നം പരിഹരിച്ചാല്‍ മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. പല നേതാക്കളും സിദ്ദുവിനെ അനുനയിപ്പിക്കേണ്ട എന്നാണ് പറയുന്നത്. അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ എത്തിയ സാഹചര്യത്തില്‍ സിദ്ദു പാര്‍ട്ടി വിടുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.

    മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+